എ എഫ് സി ലെപോർട്‌സിന് വേണ്ടി കളിക്കുന്ന ഉഗാണ്ട മിഡ്‌ഫീൽഡർ കെസ്റോൺ കിസിറ്റോ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയേക്കും . ലെപോർട്‌സ് ക്ലബ്ബിന്റെ ചെയർമാൻ ഡാൻമൂൾ ഇക്കാര്യം സ്ഥിരീകരിച്ചതായി ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു . നേരത്തെ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഏർപെടുന്നതിനെ ലെപോർട്‌സ് അനുവദി കൊടുത്തിരുന്നില്ല . ബലാസ്റ്റേഴ്‌സുമായി സ്പൈനിലെ പ്രീസീസണിൽ കിസിറ്റോ രണ്ട് ആഴ്ച്ചയോളം ട്രിയൽസ് നടത്തിയിരുന്നു .ട്രിയൽസിൽ കോച്ചിന് കിസിറ്റോയുടെ കളി ഇഷ്ടപ്പെട്ടതിനെ തുടർന്നാണ് 1മില്യൺ ഷില്ലിങ് ട്രാൻസ്ഫർ ഫീസും മറ്റു ആനുകൂല്യങ്ങളും കൊടുത്താണ് കിസിറ്റോയെ ബ്ലാസ്റ്റേർസ് ടീമിൽ എത്തിക്കുന്നത് .
എന്നിരുന്നാലും ബ്ലാസ്റ്റേഴ്സിൽ കളിക്കുന്ന കാര്യം സംശയമാണ് . ഓഗസ്റ്റ് ട്രാൻസ്ഫർ അവസാന തിയതിക്ക് മുമ്പ് തന്നെ ബ്ലാസ്റ്റേർസ് കിസിറ്റോയുമായി കരാർ ഒപ്പ് വെച്ചിട്ടുണ്ടെങ്കിൽ ആദ്യ മത്സരത്തിൽ തന്നെ കളിക്കാം . മറിച്ചാണെങ്കിൽ ജനുവരി ട്രാൻസ്‌ഫർ വിന്ഡോ വരെ കാത്തിരിക്കേണ്ടി വരും .
0 comments:
Post a Comment