Sunday, November 19, 2017

ഇന്ത്യൻ സൂപ്പർ ലീഗ് ; ചെന്നൈയിൻ എഫ് സി - എഫ് സി ഗോവ മാച്ച് പ്രീവ്യൂ




ഹീറാ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2015-ലെ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്‌സി, അതേ വർഷം ഫൈനലിൽ എതിരാളികളായിരുന്ന  എഫ്‌സി ഗോവയുമായുളള പഴയ ശത്രുത പുതുക്കുന്നുതിന് വേദിയൊരുങ്ങുന്നു. ഐഎസ്എൽ 2017-ലെ മൂന്നാം മൽസരത്തിൽ ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ഇന്ന് കളി അരങ്ങേറുക. ഹോം ടീമിന്റെ സ്ഥിരതയാർന്ന റെക്കോർഡിന് അപവാദമായി മാറിയിരുന്നു, കഴിഞ്ഞ സീസണിലെ മോശം പ്രകടനങ്ങൾ. അക്കാരണത്താൽ തന്നെ ചെന്നൈ ടീമിന് ലീഗിന്റെ അന്തിമ സ്ഥാനപ്പട്ടികയിൽ ഏഴാമതായി സ്ഥാനം പിടിക്കേണ്ടി വന്നു. ലീഗിന്റെ ചരിത്രത്തിലെ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ രണ്ട് ടീമുകളിലൊന്ന് എന്ന നിലയിൽ മൂന്ന് പോയിന്റുകളോടെ തങ്ങളുടെ പോരാട്ടത്തിന് തുടക്കം കുറിക്കുകയാണ് അവരുടെ ലക്ഷ്യം. ഒരു അന്തർദ്ദേശീയ മൽസരത്തിനിടയിൽ പരുക്കേറ്റത് മൂലം പുറത്തിരിക്കേണ്ടി വന്ന, 21 വയസ്സുകാരനായ  ജർമ്മൻപ്രീത് സിംഗ് എന്ന മിഡ്ഫീൽഡറുടെ സേവനങ്ങൾ എന്നാൽ ഇത്തവണ അവർക്ക് ലഭ്യമാകില്ലെന്നത് ടീമിനെ സംബന്ധിച്ചിടത്തോളം വലിയൊരു നഷ്ടം തന്നെയായിരിക്കും. കഴിഞ്ഞ സീസണിൽ എഫ്‌സി ഗോവയുടെ കഥയും ഇതുപോലെ തന്നെ  ആയിരുന്നു. പോയിന്റ് നിലയിൽ ഏറ്റവുമൊടുവിലായി സ്ഥാനം പിടിച്ച് അങ്കം അവസാനിപ്പിക്കേണ്ടി വന്ന ഗതികേടായിരുന്നു അവർക്ക്. പുത്തൻ സീസണിലെ പുത്തൻ പോരാട്ടം ഒരു വിജയത്തോടെ തുടങ്ങുന്ന മികച്ചൊരു തുടക്കമാണ് അവർ പ്രതീക്ഷിക്കുന്നത്.

നേർക്കുനേർ: ചെന്നൈയിൻ എഫ്‌സി 4 - 3 എഫ്‌സി ഗോവ


പ്രധാന കളിക്കാർ:


ജെജെ ലാൽപെക്യൂജ (ചെന്നൈയിൻ എഫ്‌സി)


ലീഗിന്റെ ഉദ്ഘാടന സീസൺ മുതൽ തന്നെ 

സൂപ്പർ മച്ചാനോടൊപ്പം തന്നെ 

നിലുറപ്പിച്ചിട്ടുളള മിസോക്കാരൻ     , ലീഗിലെ ദേശീയതലത്തിലുളള കളിക്കാരിൽ ഇന്നേ വരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുളള കളിക്കാരനാണ്. വേഗതയുടെ അഭാവമുണ്ടെങ്കിലും അദ്ദേഹം കുറവ് നികത്തുന്നത് ഡിഫന്റർമാരെ കബളിപ്പിക്കുന്നതിലും ക്ലിനിക്കൽ കൃത്യതയോടെ ഫിനിഷ് ചെയ്യുന്നതിലുമുളള തന്റെ വൈദഗ്ദ്ധ്യത്തിലൂടെയാണ്. ടീമിന് ഗുണകാരിയായ അസിസ്റ്റുകൾ ഒരുക്കുന്നതിൽ മടി കാട്ടാത്ത താരം 2016-ലെ എഐഎഫ്എഫ് പ്ലേയർ ഓഫ് ദ് ഇയർ അവാർഡ് നേടുകയുണ്ടായി. പോരാളി ഏത് ഗെയിമിലും തന്റെ ടീമിനു വേണ്ടി ഒട്ടേറെ അവസരങ്ങൾ ഒരുക്കുമെന്നതിൽ സംശയമില്ല.


മന്ദാർ റാവു ദേശായി (എഫ്‌സി ഗോവ)


ഗൗർ-ന്റെ പ്രാദേശിക ചുണക്കുട്ടി, ലീഗിന്റെ ആരംഭം മുതൽ തന്നെ ടീമിനോടൊപ്പം തന്നെയായിരുന്നു. ലെഫ്റ്റ് വിംഗറായി തന്റെ ചുമതല കയ്യാളുന്ന ദേശായി ഓട്ടത്തിൽ ചടുലതയും പാസ്സിംഗിൽ കൃത്യതയും പാലിക്കുന്ന കളിക്കാരനാണ്. പുതുക്കിപ്പണിത ഗോവ ടീമിൽ നിലനിർത്തിയ ചുരുക്കം ചില കളിക്കാരിൽ ഒരാൾ എന്ന നിലയിൽ, സാഹചര്യങ്ങൾ നന്നായി അറിയാവുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ഫ്‌ളാങ്കുകളിൽ നിന്നുളള ആക്രമണം നടത്തുമ്പോൾ, ഗോവയ്ക്ക് വലിയ അളവിൽ തന്നെ അദ്ദേഹത്തെ ആശ്രയിക്കേണ്ടി വരും.

സാദ്ധ്യതയുളള സ്റ്റാർട്ടിംഗ് ലൈനപ്പുകൾ:


ചെന്നൈയിൻ എഫ്‌സി:


ആതിഥേയർ തങ്ങളുടെ എതിരാളികളെ എല്ലാ സംഭവ്യതകളോടെയും കൂടെ നേരിടുന്നതിനായിരിക്കും ആഗ്രഹിക്കുന്നു. അതിനാൽ ആക്രമണോത്‌സുകത നിറഞ്ഞ 4-3-3 എന്ന വിന്യാസത്തിലായിരിക്കും അവർ കളിക്കളത്തിൽ നിരക്കുക.


ഗോൾകീപ്പർ: കരൻജീത് സിംഗ്


ഡിഫന്റർമാർ: ജെറി ലാൽറിൻസുവാല, മെയിൽസൺ ആൽവ്‌സ്, ഹെന്റിക് സെറേനോ ഫൊൺസിക, ഇനിഗോ കാൽഡെറോൺ


മിഡ്ഫീൽഡർമാർ: തോജ് സിംഗ്, ബിക്രംജീത് സിംഗ്, റാഫേൽ അഗസ്‌റ്റോ


ഫോർവാർഡുകൾ: ജെജെ ലാൽപെക്യൂജ, ജൂഡ് നുവോറ, മൊഹമ്മദ് റാഫി




എഫ്‌സി ഗോവ


സന്ദർശക ടീം ആഗ്രഹിക്കുന്നത് പ്രതിരോധ നിര ശക്തിപ്പെടുത്തുകയും അതേ സമയം തന്നെ അവരുടെ ആക്രമണ ശൈലി തുടരുകയുമാണ്. ഒരുപക്ഷേ 3-4-3 എന്ന ക്രമത്തിൽ കളത്തിൽ നിറയുന്നതിന് വേണ്ട അനുയോജ്യരായ കളിക്കാർ അവർക്കുണ്ട്.


ഗോൾകീപ്പർ: ലക്ഷമികാന്ത് കട്ടിമണി


ഡിഫന്റർമാർ: നാരായണൺ ദാസ്, ചിംഗ്ലൻസന സിംഗ്, സെർജിയോ ജസ്റ്റി മാരിൻ


മിഡ്ഫീൽഡർമാർ: മാനുവേൽ ലാൻസറോട്ട്, ബ്രൻഡൻ ഫെർണാണ്ടസ്, പ്രണോയ് ഹാൽദെർ, മാനുവേൽ അറാന റോഡ്‌റിഗ്‌സ്


ഫോർവാർഡുകൾ: മന്ദാർ റാവു ദേശായി, അഡ്രിയൻ കൊളുംഗ, ഫെറാൻ കോറോമിനസ്




മുഖ്യ സ്റ്റാറ്റസ്റ്റിക്കുകൾ:


ചെന്നൈയിൻ എഫ്‌സിയും എഫ്‌സി ഗോവയും ഒരിക്കലും പരസ്പരം സമനില പിടിച്ചിട്ടില്ല.


• 2015-ലെ സീസൺ സാക്ഷ്യം വഹിച്ചത് സൂപ്പർ മച്ചാനും ഗൗർ-ഉം യഥാക്രമം ചാമ്പ്യൻമാരും റണ്ണേഴ്‌സ്-അപ്പുമായി പോരാട്ടത്തിന്റെ അവസാനം വരെ മിന്നിത്തിളങ്ങുന്നതാണ്. എന്നാൽ കഴിഞ്ഞ സീസണിൽ നാം കണ്ടത് ഇതേ ടീമുകൾ യഥാക്രമം ഏഴാമത്തേയും എട്ടാമത്തേയും സ്ഥാനത്തേക്ക് പിന്തളളപ്പട്ടു പോയ ദയനീയ ചിത്രമായിരുന്നു.


കഴിഞ്ഞ വർഷം ഗോവയിൽ വെച്ച് ഇരു ടീമുകളും പരസ്പരം കൊമ്പു കോർത്തപ്പോൾ, ഏതെങ്കിലുമൊരു ഐഎസ്എൽ ഫിക്ചറിൽ സ്‌കോർ ചെയ്യപ്പെട്ട ഏറ്റവും കൂടുതൽ ഗോൾ സംഖ്യയായിരുന്നു അന്തിമ ഫലം. ആതിഥേയ ടീം അവരുടെ എതിരാളികളെ ഒരു ത്രില്ലറിൽ 5-4 എന്ന സ്‌കോറിന് കീഴടക്കി.


ലീഗിന്റെ ഉദ്ഘാടന സീസണിൽ, രണ്ട് ടീമുകളും അവരുടെ ഏറ്റവുമാദ്യത്തെ മാച്ച് കളിച്ചത് പരസ്പരമായിരുന്നു. മൽസരത്തിൽ സൂപ്പർ മച്ചാൻ ഗൗർസിന് മുകളിൽ 2-1 എന്ന ഗോൾ നിലയിൽ വിജയം നേടുകയുണ്ടായി.


ഏറ്റവുമൊടുവിലത്തെ ഏറ്റുമുട്ടൽ:


എഫ്‌സി ഗോവ 5-4 ചെന്നൈയിൻ എഫ്‌സി (ഡിസംബർ 1, 2016 ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം, ഗോവ

0 comments:

Post a Comment

Blog Archive

Labels

Followers