Thursday, November 9, 2017

ഗ്ലാമർ പോരാട്ടങ്ങൾ കാത്ത് ബ്ലാസ്റ്റേർസ് ആരാധകർ



നീണ്ട ഇടവേളക്ക് ശേഷം പുതിയ എസ് എൽ സീസണിന് തയ്യാറെടുത്തിരിക്കുകയാണ് ഇന്ത്യയിലെ ഓരോ കാൽപന്തു പ്രേമിയും. നവംബർ 17 നാണ് ഇന്ത്യൻ ഫുട്ബോളിന്റെ ഉത്സവത്തിന് കൊച്ചിയിൽ കൊടിയേറുക. വലിയ മാറ്റങ്ങളോടെയാണ് എസ് എൽ നാലാം പതിപ്പിന് തുടക്കമാവുക. കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്തമായി  പത്ത് ടീമുകളാണ് ഇത്തവണഇന്ത്യൻ സൂപ്പർ ലീഗിന്റെ ഗ്ലാമർ പോരാട്ടങ്ങൾക്കായ് കാത്തിരിക്കുകയാണ് ബ്ലാസ്റ്റേർസ് ആരാധകർ .. കൂടുതൽ താരത്തിളക്കവും പണക്കൊഴുപ്പും മാത്രമല്ല.. ആരാധകരുടെയും ടീമുകളുടെയും പോർവിളി വരെ മത്സരങ്ങളുടെ റേറ്റിംഗ് ഉയർത്തിയിട്ടുണ്ട്.

നവംബർ 17 ന് കൊച്ചിയിൽ നിലവിലെ ചാമ്പ്യൻമാരായ ടി കെയും റണ്ണേഴ്സ് അപ്പായ കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്നതോടെയാണ് നാലാം പതിപ്പിന് തുടക്കമാവുക.

നവംബറിൽ  ബ്ലാസ്റ്റേർസ് ആരാധകരെ ആവേശമേകുന്ന പോരാട്ടങ്ങൾ ഏതെല്ലാമെന്ന് നോക്കാം




 ഇന്ത്യൻ എൽക്ലാസിക്കോ -

 

വിളിപ്പേരു അന്വർത്ഥമാക്കും വിധം ഇന്ത്യൻ ഫുട്ബോൾ രംഗത്തെ  ചിരവൈരികളാണ് പശ്ചിമ ബംഗാളും കേരളവും..ഇന്ത്യയിൽ ഫുടബോളിനു ഏറ്റവും വളക്കൂറുള്ളതും ഇവിടങ്ങളിൽ തന്നെയാണ്.. എസ് എല്ലിൽ ബ്ലാസ്റ്റേഴ്സും ടി കെ യും തമ്മിലുള്ള മത്സരത്തോടെയാണ് ഇത്തവണ കളം ഉണരുന്നത് തന്നെ.. രണ്ടു തവണ കലാശപ്പോരാട്ടത്തിൽ    ടി കെ യോട് തോറ്റതിന്റെ പക ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസിൽ നീറുന്നുണ്ട്.. ഇത്തവണ തുടക്കത്തിൽ തന്നെ സ്വന്തം  തട്ടകത്തിൽ   മറുപടി നൽകി പോരാട്ടം ആരംഭിക്കാനാകും എന്നാണ്  ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വിശ്വാസം




സൗത്ത് ഇന്ത്യൻ ഡെർബി.. 

അയൽ സംസ്ഥാനങ്ങളുടെ പോരാട്ടമായ ബ്ലാസ്റ്റേഴ്‌സ് - ചെന്നൈയിൻ  പോരാട്ടം എല്ലാവർക്കും ആവേശം പകരുന്ന കാഴ്ചയാണ്.. രണ്ടാം  സീസണിൽ ചെന്നൈയിൻ  ഉടമ അഭിഷേക് ബച്ചൻ കേരള ആരാധകർക്ക് നേരെ കാട്ടിയ അംഗവിക്ഷേപം മലയാളികൾ മറക്കാൻ ഇടയില്ല.. കളിക്കളത്തിൽ കളിക്കാരും പലപ്പോഴും ചൂടൻ രംഗങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.. കേരളത്തിന്റെ റാഫിയടക്കം ഇന്ന് ചെന്നൈയിന്റെ ഭാഗമാണെന്നു രസകരമായ മറ്റൊരു വസ്തുതയാണ്...കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ചൊടിപ്പിച്ചതിന് സിദാൻ മുഖംമൂടിയണിഞ്ഞാണ് അവർ മറുപടി നൽകിയത്.




മറ്റൊരു ഗ്ലാമർ പോരാട്ടമായി കാണുന്നത് ബ്ലാസ്റ്റേഴ്സും  എസ് എല്ലിലെ പുതുമുഖങ്ങളായ ജംഷഡ്പൂർ എഫ് സിയുമായുള്ള മത്സരം ആണ്. 


കേരള  ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ സീസണിലെ 'ആശാൻ ' സ്റ്റീവ് കോപ്പെൽ, സഹപരിശീലകൻ ഇഷ്ഫാഖ് അഹ്‌മദ്‌,പ്രമുഖ താരങ്ങളും മലയാളി ആരാധകരുടെ സ്‌നേഹഭാജനങ്ങളുമായിരുന്ന  ബെൽഫോർട്ട്, മെഹ്താബ് ഹുസൈൻ എന്നിവരെല്ലാം ഇത്തവണ ജംഷഡ്പൂർ പാളയത്തിലെ പ്രധാനികളാണ്..ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മാച്ചും ജംഷഡ്പൂരിനെതിരെയാണ്.




ആരാധകരുടെ പോരാട്ടം.. 

എസ് എല്ലിലെ പുതിയ ടീമായ ബംഗളുരു എഫ് സി യുടെ ആരാധകരായ വെസ്റ്റ് ബ്ലോക്ക്‌ ബ്ലൂസ് എന്ന കൂട്ടായ്മയും ബ്ലാസ്റ്റേഴ്‌സ് ആരാധകരും തമ്മിലുള്ള പോരായി വിശേഷിപ്പിക്കുന്ന മത്സരം ആയി മാറും ഇത്.. ലീഗിൽ  ബാംഗ്ലൂർ താരങ്ങൾ ആയിരുന്ന വിനീതും റിനോയും ജിങ്കാനും ബ്ലാസ്റ്റേഴ്‌സ് കൂടാരത്തിൽ എത്തിയത് ബാംഗ്ലൂർ ആരാധകരെ ധർമ്മസങ്കടത്തിലാക്കിയിരുന്നു..അതിനിടെ ബംഗ്ലൂരിൽ മത്സരം കാണാനെത്തിയ വിനീതിനെയും റീനോയെയും ബ്ലാസ്റ്റേഴ്സിനെയും അപമാനിക്കുന്ന ചാന്റുകൾ പാടിയെന്ന ആരോപണം ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഉന്നയിക്കുമ്പോൾ അത് വെറും ഒരു ബാന്റർ മാത്രമാണെന്നും ഫുട്ബോൾ ലോകത്തു ഇത് സാധാരണയാണെന്നും വെസ്റ്റ് ബ്ലോക്ക്‌ ബ്ലൂസ് തിരിച്ചടിക്കുന്നു.. എന്തായാലും ഒരുപാട് ആകാംഷയോടെ കാത്തിരിക്കുന്ന മത്സരം ആകും ഇതെന്ന കാര്യത്തിൽ സംശയമില്ല.നിലവിൽ ബെംഗളൂരു സ്റ്റേഡിയത്തിലെ ഈസ്റ്റ് ബ്ലോക്കിൽ ടിക്കറ്റുകളുടെ വില്പന ബ്ലോക്ക് ചെയ്തതും ബ്ലാസ്റ്റേർസ് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട് .

0 comments:

Post a Comment

Blog Archive

Labels

Followers