Thursday, November 9, 2017

ഇന്ത്യൻ സൂപ്പർ ലീഗ് 2017/18 :നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീം വിശകലനം


   


 കഴിഞ്ഞ സീസണുകളിൽ എല്ലാം തുടക്കത്തിൽ നന്നായി കളിച്ചിട്ടും സെമിയിൽ എത്താൻ സാധിക്കാൻ പറ്റാത്ത ടീം ആണ് നോർത്ത് ഈസ്റ്റ് ടീം. സീസണിൽ പേരുദോഷം കളയാൻ ഉള്ള തീവ്ര ശ്രമത്തിൽ ആണ് ടീം. ആദ്യ പ്ലയോഫ് ലക്ഷ്യം വെക്കുന്ന നോർത്ത് ഈസ്റ്റ് ടീമിനെ നമുക്ക് പരിചയ പെടാം

                   കഴിഞ്ഞ സീസണിൽ രണ്ടു പോയിന്റ്‌ വിത്യാസത്തിൽ ആണ് അവർക്കു സെമിയിൽ എത്താൻ സാധിക്കാതെ പോയത്. അഞ്ചാം സ്ഥാനത്താണ് ടീം എത്തിച്ചേർന്നത്. സീസണിന്റെ തുടക്കത്തിൽ ഉള്ള ഫോം നിലനിർത്താൻ സാധിക്കാതെ പോയതാണ് അവർക്കു വിനയായത്. ആദ്യ അഞ്ചുകളികളിൽ നിന്ന് പത്തു പോയിന്റ്‌ നേടിയ ടീം പിന്നീട് ജയത്തിനായി കഷ്ട്ടപെട്ടു. പിന്നെ ഉള്ള ഒൻപതു മത്സരങ്ങളിൽ നിന്ന് 8 പോയിന്റ് മാത്രമേ ടീമിന് നേടാൻ ആയുള്ളൂ. എവേ മത്സരങ്ങൾ ആണ് ടീമിനെ നിരാശർ ആക്കിയത്. ഏഴ് എവേ മത്സരങ്ങളിൽ ഒന്ന് മാത്രം ആണ് ടീമിന് ജയിക്കാൻ ആയത്




            പ്രീ സീസണിന്റെ തുടക്കത്തിൽ ടീം നോർത്ത് ഈസ്റ്റിൽ തന്നെയാണ് പരിശീലനം നടത്തിയത്. അതിന്റെ ഭാഗം ആയി നടന്ന സൗഹൃദ മത്സരത്തിൽ ലീഗ് രണ്ടാം ഡിവിഷൻ ചാമ്പ്യൻമാർ ആയ നീയൊർക്ക എഫ് സി യെ 2-0  ത്തിനു പരാജയപെടുത്തി. പുതിയ താരങ്ങൾ ആയ ഡാനിലോയും, ശുശീൽ മെത്തിയും ഗോൾ നേടി. അതിനു ശേഷം ടീം തുർക്കിയിലേക് പരിശീലനത്തിനായി തിരിച്ചു. അവിടെ ഇറാഖ് പ്രീമിയർ ലീഗിലെ ടീമുകളുമായി സൗഹൃദ മത്സരങ്ങൾ കളിച്ചു. ഇറാഖി ലീഗിലെ രണ്ടാം സ്ഥാനക്കാരെ സമനിലയിൽ തളച്ചത് ടീമിന്റെ ശക്തി തെളിയിക്കുന്നു 

             

                 കഴിഞ്ഞ സീസണിലെ കോച്ച്‌ വിങ്ങാട  സീസണിന്റെ അവസാനം ടീമിൽ നിന്ന് പിന്മാറി. മലെഷ്യൻ ദേശിയ ടീമിന്റെ പരിശീലന പദവി ഏറ്റെടുത്തതാണ് നോർത്ത് ഈസ്റ്റിൽ നിന്ന് മാറാൻ കാരണം. ജാവോ കാർലോസ് പിറസ് ആണ് പുതിയ പരിശീലകൻ.40 വയസുകാരൻ ആയ പോർച്ചുഗൽകാരൻ ആണ് കാർലോസ്

                  വിക്ട്ടോറിയാ സ്റ്റേബാൽ ടീമിന്റെ അസിസ്റ്റന്റ് പരിശീലകൻ ആയി ആണ് തുടക്കം. 2008 ആഫ്രിക്കൻ രാജ്യം ആയ കെപ്പ് വെർദെയുടെ പരിശീലനം ഏറ്റെടുത്തു. ബ്ലൂ ഷാർക്ക് എന്ന വിളിപേര് ഉള്ള രാജ്യത്തെ 2010 ലെ  ഫിഫ റാങ്കിങ്ങിൽ ആദ്യ 50 എത്തിച്ചത് ആണ് പ്രധാന നേട്ടം

         



                  ഇന്ത്യൻ താരങ്ങളുടെ ട്രാൻസ്ഫറിൽ മികച്ച താരങ്ങളെ അവർക്കു നേടാൻ ആയി. മലയാളി താരം രഹനെഷിനെയും, ഇന്ത്യൻ ദേശിയ ടീം താരം റോളിന് ബോർജസിനെയും നിലനിർത്തിയ ടീം ഡ്രാഫ്റ്റിൽ നിന്ന് 13 ഇന്ത്യൻ താരങ്ങളെ സ്വന്തം ആക്കി. കഴിഞ്ഞ തവണ ടീമിൽ ഉണ്ടായിരുന്ന താരങ്ങൾ ആയ നിർമൽ ഛേത്രി, റിഗൻ സിങ്, റോളിന് ബോർജസ്, ഫാനായി  എന്നിവരെ ഡ്രാഫ്റ്റിലൂടെ നേടാൻ ടീമിന് സാധിച്ചു

            മികച്ച അറ്റാക്കിങ് താരങ്ങളെ ടീമിൽ എത്തിക്കാൻ ടീം മാനേജുമെന്റിന് സാധിച്ചു. മളെങ്ങമ മേത്തി. ശുശീൽ മെത്തി. ലാൽറിണ്ടിക റാൽട്ടെ, ഡൌഗൽ തുടങ്ങിയ താരങ്ങൾ ഉദാഹരണം

            ഫോറിൻ സൈനിങ്ങിലും ടീം നേട്ടം ഉണ്ടാക്കി. 31 വയസുള്ള ബ്രസീലിന്റെ  അറ്റാക്കിങ് മിഡ്ഫീൽഡർ മാർസിനോ ആണ് അതിൽ പ്രധാന താരം. ടീമിന്റെ പത്താം നമ്പർ ജേഴ്സി ഇത്തവണ മാർസിനോയ്ക്ക് ആണ്. ബ്രസീൽ ലീഗിലെ വമ്പൻമാർ ആയ കൊറിന്ത്യൻസിനു വേണ്ടി കളിച്ചിട്ടുണ്ട്. ബെൽഗെറിയൻ ഫസ്റ്റ് ഡിവിഷൻ ക്ലബ് സി എസ് കെ സോഫി ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്

ലുയിസ് അൽഫോൻസോ പയസ് ആണ് മറ്റൊരു പ്രധാന താരം. 31 കാരൻ ആയ താരം കൊളംബിയൻ ഫസ്റ്റ് ഡിവിഷനിൽ 200 പരം മത്സരത്തിൽ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 36 കളികളിൽനിന്ന് 21 ഗോളുകൾ നേടി

ജോൺ ഗോണ്സാൽവസ് എന്ന സെൻട്രൽ ബാക്ക്, കെപ്പ് ഡേ വർഡേ ദേശിയ ടീമിൽ കളിച്ച 31 കാരൻ വിങ്ങർ എന്നിവർ പ്രതിഭാശാലികൾ ആണ്. ലീഗ് 1ലെ പരിചയം ഇവർക്ക് തുണയാകും

സാബിനാ എന്ന ഗിനിയ പിസവു നിന്നുള്ള സെന്റർ ബാക്ക് എം എസ് ലിൽ കളിച്ചിട്ടുള്ള താരം ആണ് .മികച്ച താര നിറയോടെ ചാംപ്യന്മാരാകാനുള്ള ലക്ശ്യത്തോടെയായിരിക്കും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സീസണിലും ഇറങ്ങുക .

0 comments:

Post a Comment

Blog Archive

Labels

Followers