അതെ ബ്ലാസ്റ്റേഴ്സ് ആരാധകർ കലിപ്പിലാണ്. കഴിഞ്ഞ മത്സരത്തിൽ സ്റ്റേഡിയത്തിൽ കളി കാണാൻ വന്ന ആരാധകർ ആണ് ഫേസ് ബുക്ക് പോസ്റ്റിൽ വിമർശനം നടത്തിയത്. ഓൺലൈൻ ടിക്കറ്റ് എടുത്തു വന്നവർ വളരെ കഷ്ട്ടപെട്ടാണ് കളി കാണാൻ സ്റ്റേഡിയത്തിൽ കയറിയത്. ചിലർ മത്സരം കാണാതെ തിരിച്ചു പോവുകയും ചെയ്തു. മത്സര ദിവസം ഓൺലൈൻ ടിക്കറ്റ് സ്റ്റേഡിയത്തിൽ മാറാൻ സാധിക്കാത്തത് ആരാധകരെ നിരാശരാക്കി. സ്റ്റേഡിയത്തിലെ ടികെറ്റ് കൗണ്ടർ അടിച്ചു പൊളിക്കുന്ന സ്ഥിതി വരെ ഉണ്ടായി. ടികെറ്റ് മാറാൻ അവസാന നിമിഷം കത്രികടവ് മുത്തൂറ്റ് ശാഖയിലേക് കാണികളെ ഓടിച്ചു വിടുകയും നീണ്ട നിരയിൽ നിന്ന് ടിക്കറ്റ് മാറേണ്ട ഗതിയും ആരാധകർ നേരിട്ടു. ടികെറ്റും ആയി വന്ന ആരാധകർക്കു സീറ്റ് കിട്ടാത്തതും പ്രശ്നങ്ങൾ ഉണ്ടാക്കി. പലരും തറയിൽ ഇരുന്നാണ് കളി കണ്ടത്. കഴിഞ്ഞ മാസം നടന്ന ഫിഫ u17 വേൾഡ് കപ്പ് കൊച്ചിയിൽ നടത്തിയ രീതിയും ഇപ്പോൾ ഐ എസ് ൽ നടത്തുന്ന രീതിയും തമ്മിൽ ഉള്ള വിത്യാസം ആരാധകർ ചൂണ്ടികാണിക്കുന്നു. വളരെ ബഹുമാനത്തോടെ ആണ് ഫിഫ കളി ആസ്വദിക്കാൻ വരുന്ന കാണികളെ നോക്കി കാണുന്നത്. എന്നാൽ കെ ബി എഫ് സി മാനേജ്‍മെന്റ് കഴിഞ്ഞ മൂന്ന് സീസണിലും തുടർന്ന അതെ അവഗണന ഇപ്പോഴും തുടരുകയും ചെയ്യുന്നു.
എന്ത് ചെയ്താലും സ്റ്റേഡിയം നിറയും എന്ന അഹങ്കാരം ആണ് ഇവരെ ഇതിലേക്ക് നയിക്കുന്നത്. നാല് സീസൺ ആയിട്ടും സീസൺ ടികെറ്റ് പോലും ബ്ലാസ്റ്റേഴ്സ് ആരാധകർക്കു ലഭിച്ചു തുടങ്ങിയിട്ടില്ല. മറ്റു ഐ എസ് എൽ ക്ലബുകൾ എല്ലാം ഫാൻസിന്റെ കൂട്ടാൻ വേണ്ടി പാടുപെടുമ്പോൾ നമ്മളുടെ മാനേജ്‍മെന്റിന് ആ ഭാഗത്തേക്ക് ചിന്തിച്ചു തല പുകക്കേണ്ട ആവശ്യം ഇതുവരെ വന്നിട്ടില്ല എന്നതാണ് വാസ്തവം. മറ്റു സ്റ്റേഡിയങ്ങളിൽ വാദ്യ ഉപകരണങ്ങൾ കടത്തി വിടുമ്പോൾ നമ്മളുടെ ആരാധകർക്ക് അതിനും അനുവാദം ഇല്ല. ഐ എസ് ലിന്റെ വിജയത്തിന് ഏറ്റവും കൂടുതൽ പങ്കുവഹിച്ചത് നമ്മളുടെ ആരാധകർ ആണെന്നതിൽ ഐ എസ് എൽ നടത്തിപ്പ്കാർ തന്നെ സമ്മതിക്കും. എന്നാലും നമ്മളുടെ ആരാധകർക്ക് അവഗണന മാത്രം. ഒരു സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ കളിക്കുന്ന താരങ്ങൾ എല്ലാവരും അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിൽ കളിക്കാൻ താല്പര്യം കാണിക്കുന്നു. കാരണം ആയി അവർ പറയുന്നത് ഈ ആരധകരുടെ ആവേശവും സ്നേഹവും മൂലം ആണെന്നാണ്.ഇനി എങ്കിലും മാനേജ്മെന്റ് ആരാധകരുടെ ആവശ്യങ്ങൾ പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു.
Match shokamayal pinnem ind e que ninn ticket idakkana fans verum pottanmaar ..... evda chennalum VIP maathram consideration stadium muzhuvan energitic tharunna saadharanakkare verthe itt bhudimittikkuka .. shame of you
ReplyDelete