ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2017-18-ലെ ഇന്നത്തെ മത്സരത്തിൽ, സ്വന്തം തട്ടകത്തിൽ ആദ്യമായി കളിക്കാനുള്ള അവസരത്തിൽ എഫ്‌സി ഗോവയ്ക്ക് പ്രതിയോഗികളായെത്തുന്നത്, പുത്തൻ സീസണിൽ ഇത് വരെയുളള മത്സരങ്ങളിൽ വ്യക്തമായ മേൽകൈ പുലർത്തിയ ബംഗളൂരു എഫ്‌സിയാണ്. മുംബൈ സിറ്റി എഫ്‌സിയിൽ നിന്ന് രണ്ട് ഗോളുകൾ വഴങ്ങി പരാജയപ്പെട്ട ഗൗർസിന് ഈ മത്സരത്തിൽ മികച്ച പ്രകടനവും തങ്ങൾക്ക് അനുകൂലമായ ഒരു ഫലവും കൈവരിക്കണമെങ്കിൽ, മുൻപ് നടന്ന രണ്ട് മത്സരങ്ങളേക്കാളുമേറെ ബംഗളൂരുവിനെതിരേ ശക്തമായ പ്രതിരോധം തീർക്കേണ്ടതുണ്ട് . എന്നാൽ മറുവശത്ത് ബ്ലൂസിന് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ച ഈ സീസണിൽ തന്നെ സ്വപ്നതുല്യമായ ഒരു തുടക്കമാണ് ലഭിച്ചത്. രണ്ട് മാച്ചുകളിൽ നിന്നായി അവർ നേടിയത് ആറ് പോയിന്റുകളാണ്. ഡൽഹി ഡൈനോമോസ് എഫ്‌സി-യെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തരിപ്പണമാക്കി കൊണ്ട് തെളിയിച്ചത്, ലീഗിലെ ഏറ്റവും മാരകമായ ആക്രമണനിരകളിലൊന്ന് ബംഗളൂരുവിന്റേതാണെന്നാണ്. അതു കൊണ്ടു തന്നെ, അവസാനത്തെ മൂന്ന് സ്ഥാനങ്ങൾ ഒഴിച്ച് മറ്റൊന്നും സ്വപ്നത്തിലില്ലാത്ത രണ്ട് പക്ഷങ്ങളും സന്ധിക്കുന്ന ഇന്നത്തെ ഏറ്റുമുട്ടൽ, എല്ലാ ഐഎസ്എൽ കാണികൾക്കും ആവേശം ആയിരിക്കും എന്നതിൽ സംശയമില്ല.
മുഖ്യ താരങ്ങൾ
ഫെറാൻ കൊറോമിനാസ് (എഫ്‌സി ഗോവ)
ഗൗർസിനായി ഇതിനോടകം തന്നെ ഒരു ഗോളും ഒരു അസിസ്റ്റും കാഴ്ച വെച്ച ഈ സ്‌പെയിൻ താരം, എഫ്‌സി ഗോവയുടെ കളിക്കളത്തിൽ തീപ്പൊരി ചിതറിക്കുന്ന മുന്നണിപ്പോരാളിയാണ്. എപ്പോഴൊക്കെ പന്ത് കാലുകളിലെത്തുമോ, അപ്പോഴെല്ലാം കൊറോമിനാസ് എതിരാളികളുടെ പ്രതിരോധ നിരയുടെ നെഞ്ചിടിപ്പു വർദ്ധിപ്പിക്കുകയും ഗോവൻ ആക്രമണത്തിൽ സാഹചര്യങ്ങളോട് ഇണങ്ങിക്കളിക്കുന്നതിനുളള വഴക്കവും ഒഴുക്കും കൊണ്ടു വരികയും ചെയ്യുന്നു. കരുത്തും സ്ഥിരതയുമാർജ്ജിച്ച ബംഗളൂരുവിന്റെ പ്രതിരോധത്തിനെതിരായി ഫലക്ഷമമായി പൊരുതുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് ഏറ്റവും പ്രധാനപ്പെട്ടതായിരിക്കും.
എറിക് പാർട്ടാലു (ബംഗളൂരു എഫ്‌സി)
ഉയരം കൊണ്ട് അനുഗ്രഹീതനായ ഈ ഓസ്‌ട്രേലിയൻ താരം ഡിഫെൻസിവ് മിഡ്ഫീൽഡർ ആയിട്ടാണ് അവതരിക്കുന്നതെങ്കിലും, കരുത്തും അദ്ദേഹത്തിന്റെ ശാരീരികമായ രൂപം എതിർ കളിക്കാരിലുളവാക്കുന്ന ആശങ്കകളും ചേർന്ന് ഈ കളിക്കാരനെ മറുപക്ഷത്തിന് നിരന്തര ഭീഷണിയാക്കിത്തീർക്കുന്നു. ഡൽഹിയ്ക്ക് എതിരായി ബംഗളൂരു മത്സരിച്ചപ്പോൾ ഇത് വ്യക്തമായി. മറ്റുളള കളിക്കാരുടെ മുകളിലൂടെ ഹെഡ്ഡറിലൂടെ രണ്ട് പ്രാവശ്യം പന്ത് ഗോൾ വലയിലെത്തിച്ച കാഴ്ച എല്ലാവരും കണ്ടതാണ്. അതേ സമയം തന്നെ, മിഡ്ഫീൽഡിലെ തന്റെ ഉത്തരവാദിത്വങ്ങൾ മറക്കുന്നവനുമല്ല ഈ താരം. എതിർ പക്ഷം അഴിച്ചു വിടുന്ന വലിയൊരു ശതമാനം ആക്രമണങ്ങളുടെ മുനയൊടിക്കുന്നതിൽ ഇതേ വരെ അദ്ദേഹം വിജയിച്ചിട്ടുണ്ട്.
സാദ്ധ്യതയുളള സ്റ്റാർട്ടിംഗ് ലൈനപ്പുകൾ
മുഖ്യ പരിശീലകൻ സെർജിയോ ലൊബേര, ആക്രമണത്തിലൂന്നിയുളള തന്റെ പ്രിയപ്പെട്ട 4-3-3 എന്ന വിജയ വിന്യസനത്തിൽ തന്നെ താരങ്ങളെ ബംഗളൂരവിന് എതിരേയും അണി നിരത്തുന്നതിനായിരിക്കും ഒരു പക്ഷേ ഏറ്റവും കൂടുതൽ സാദ്ധ്യത.
ഗോൾകീപ്പർ: ലക്ഷമികാന്ത് കട്ടിമണി
ഡിഫന്റർമാർ: നാരായണൻ ദാസ്, സെറിറ്റൻ ഫെർണാണ്ടസ്, ചിംഗ്ലൻസന സിംഗ്, മുഹമ്മദ് അലി
മിഡ്ഫീൽഡർമാർ: എഡ്യവ ബേഡിയ, ബ്രൂണോ പിന്നേരോ, മാനുവേൽ അറാന
ഫോർവാർഡുകൾ: മന്ദാർ റാവു ദേശായി, ഫെറാൻ കോറോമിനാസ്, മാനുവേൽ ലാൻസറോട്ടി
ബംഗളൂരു എഫ്‌സി:
ഹെഡ് കോച്ച് ആൽബർട്ട് റോക്ക പരീക്ഷിച്ച് വിജയിച്ച 3-4-3 എന്ന ശൈലിയിൽ തന്നെ ടീമിനെ അണിനിരത്തിയേക്കാം. ഇത് മത്സരത്തിന് വശങ്ങളിൽ ഏറെ ആഴം നൽകും.
ഗോൾകീപ്പർ: ഗുർപ്രീത് സിംഗ് സന്തു
ഡിഫന്റർമാർ: ജുവാനൻ, ജോൺ ജോൺസൻ, ബോയ്താംഗ് ഹാവോകിപ്,
മിഡ്ഫീൽഡർമാർ: എഡ്യൂറാഡോ ഗ്രേസിയ, എറിക് പാർട്ടാലു, ലെന്നി റോഡ്‌റിഗ്‌സ്, രാഹൽ ബ്‌ഭേക്കെ
ഫോർവാർഡുകൾ: മിക്കു, സുനിൽ ഛെത്രി, ഉദന്ത സിംഗ്
0 comments:
Post a Comment