സന്നാഹ മത്സരത്തിൽ ഭൂട്ടാനീസ് റൊണോൾഡോ എന്നറിയപ്പെടുന്ന ചെൻചോ ജെയ്ൽസണിന്റെ ഹാട്രിക് മികവിൽ മിനർവ്വ പഞ്ചാബ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഫെഡറേഷൻ കപ്പ് ജേതാക്കളായ ബെംഗളൂരൂ എഫ് സി യെ തോൽപ്പിച്ചു. സൂപ്പർ താരം മിക്കുവാണ് ബെംഗളൂരു എഫ് സിക്കായി രണ്ടു ഗോളുകളും നേടിയത്.
കളിയുടെ 9ആം മിനുട്ടിൽ തന്നെ ചെൻചോ ഗോൾ വേട്ടക്ക് തുടക്കം കുറിച്ചു. 32 ആം മിനുട്ടിൽ ലഭിച്ച അവസരം മുതലാക്കി മിനർവ്വ ലീഡ് രണ്ടാക്കി ഉയർത്തി. കൂടുതൽ ആക്രമിച്ച് കളിച്ച ബെംഗളൂരു എഫ് സി 43,63 മിനിട്ടുകളിൽ മിക്കുവിലൂടെ തിരിച്ചടിച്ച് സമനില പിടിച്ചു. 71ആം മിനുട്ടിൽ വീണ്ടും ചെൻചോ ഗോൾ നേടി ഹാട്രിക് പൂർത്തിയാക്കി മിനർവ്വ പഞ്ചാബിന് വിജയം സമ്മാനിച്ചു.
0 comments:
Post a Comment