എ എഫ് സി ചാമ്പ്യൻസ് ലീഗ് പ്രാഥമിക റൗണ്ടിൽ ഐസ്വാൾ എഫ് സി ഇറാനിയൻ ക്ലബ്ബ് സോബ് ആൻ എഫ് സിയെ നേരിടും. ആദ്യമായാണ് നോർത്ത് ഈസ്റ്റ് ക്ലബ്ബായ ഐസ്വാൾ ഏഷ്യയിലെ ഒരു ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നത്. ഐ ലീഗിൽ അപ്രതീക്ഷിത കുതിപ്പ് നടത്തിയായിരുന്നു ഐസ്വാൾ ഇന്ത്യയിലെ ജേതാക്കളായത്.
ഐസ്വാളിന് ശക്തരായ എതിരാളികളാണ് സോബ് ആൻ എഫ് സി. 3 തവണ പേർഷ്യൻ ലീഗിൽ റണ്ണേഴ്സായ സോബ് ആൻ 2010 ൽ എ എഫ് സി ചാമ്പ്യൻസ് ലീഗ് റണ്ണേഴും ആയിട്ടുണ്ട് ജനുവരി 16 നാണ് ഐസ്വാൾ- സോബ് ആൻ എഫ് സി പോരാട്ടം.
കഴിഞ്ഞ വർഷം ബെംഗളൂരു എഫ് സി പ്രാഥമിക റൗണ്ടിൽ ജോർദാൻ ക്ലബ്ബ് അൽ-വീഹാതിനോട് 2-1 ന് തോറ്റു പുറത്തായിരുന്നു .
0 comments:
Post a Comment