ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ മ്യാൻമറിനെതിരായ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം അനസ് എടത്തൊടിക ടീമിൽ ഇടം കണ്ടെത്തിയപ്പോൾ സി കെ വിനീതിനെ ടീമിൽ ഉൾപ്പെടുത്തിയില്ല. സുനിൽ ഛേത്രി നയിക്കുന്ന ടീമിൽ നിന്നും പരിക്കിനെ തുടർന്ന് റൗളിൻ ബോർജസ്, നിഖിൽ പൂജാരി എന്നിവരെ ഉൾപ്പെടുത്തിയില്ല.
നവംബർ 14 ന് മുംബൈയിൽ വെച്ചാണ് മ്യാൻമറുമായുള്ള പോരാട്ടം. ഇന്ത്യ കഴിഞ്ഞ മത്സരത്തിൽ തന്നെ മക്കാവുവിനെ തോൽപ്പിച്ച് ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പാക്കിയിരുന്നു. എന്നാൽ മ്യാൻമറിന് യോഗ്യത ഉറപ്പാക്കാൻ വിജയം അനിവാര്യമാണ്. ഗ്രൂപ്പിൽ 12 പോയിന്റുമായി ഇന്ത്യ ഒന്നാമതും കിർക്കിസ്ഥാൻ മ്യാൻമാർ ടീമുകൾ 4 പോയിന്റുമായി രണ്ടും മൂന്നൂം സ്ഥാനങ്ങളിലാണ്. മക്കാവു ഇതിനോടകം യോഗ്യത റൗണ്ടിൽ നിന്നും പുറത്തായി.
GOALKEEPERS: Subrata Paul, Gurpreet Singh Sandhu, Amrinder Singh, Vishal Kaith
DEFENDERS: Pritam Kotal, Lalruathatthara, Anas Edathodika, Sandesh Jhingan, Salam Ranjan Singh, Sarthak Golui, Jerry Lalrinzuala, Narayan Das
MIDFIELDERS: Jackichand Singh, Udanta Singh, Pronay Halder, Anirudh Thapa, Germanpreet Singh, Eugeneson Lyngdoh, Md. Rafique, Bikash Jairu, Halicharan Narzary.
FORWARDS: Sunil Chhetri, Jeje Lalpekhlua, Alen Deory, Hitesh Sharma, Balwant Singh
0 comments:
Post a Comment