ഐ എസ് എൽ - ഐ ലീഗ് ലയന രൂപ രേഖ എ എഫ് സി ഉടൻ തന്നെ എ ഐ എഫ് എഫിന് സമർപ്പിക്കും. അടുത്ത വർഷം മുതൽ ഇന്ത്യയിൽ ഒരു ലീഗ് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ നേരത്തെ അറിയിച്ചിരുന്നു . നിലവിലെ സമാന്തര രീതിയിൽ പ്രവർത്തിക്കുന്ന ഐ എസ് എല്ലും ഐ ലീഗും അടുത്ത വർഷം മുതൽ ഒരു ലീഗ് എന്ന ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ നയത്തിലേക്ക് മാറേണ്ടി വരും. അതിന്റെ ഭാഗമായി ഇരു ലീഗുകളും സംയോജിപ്പിച്ച് മുന്നോട്ട് പോകാനാണ് എ എഫ് സി ലക്ഷ്യമിടുന്നത്.
ഇതിന്റെ രൂപ രേഖ തയ്യാറാക്കാനായി കഴിഞ്ഞ അണ്ടർ 17 ലോകകപ്പ് വേളയിൽ എ എഫ് സി - ഫിഫ അതികൃതർ ഐ ലീഗ് - ഐ എസ് എൽ -ഐ എം ജി റിലൈൻസുമായും കൂടി കാഴ്ച്ച നടത്തിയിരുന്നു . എന്നാൽ രൂപ രേഖ ലോകകപ്പ് അവസാനിച്ചാൽ ഉടൻ തയ്യാർ ആകുമെന്നാണ് പറഞ്ഞിരുന്നത് .
എന്നാൽ നവംബർ ഒന്നിനായിരുന്നു ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഭാരവാഹി തെരഞ്ഞെടുപ്പിൽ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തി നിലവിലുള്ള കമ്മിറ്റിയെ പിരിച്ചു വിടാൻ ഡൽഹി ഹൈ കോടതി ഉത്തരവ് വിട്ടത് .ഈ സാഹചര്യത്തിലാണ് ലയന രൂപ രേഖ വൈകാൻ കാരണം .ഇപ്പോൾ എഐഎഫ്എഫ് തെരെഞ്ഞെടുക്കപ്പെട്ട കമ്മിറ്റികൾ തുടർന്ന് പ്രവർത്തിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട് .
ഈ വേളയിൽ ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി നിർണയിക്കുന്ന പുതിയ രൂപ രേഖ ഇന്ത്യൻ ഫെഡറേഷന് എ എഫ് സി ഉടൻ കൈമാറും .ഇത് സ്റ്റേക്ക് ഹോൾഡേഴ്‌സുമായി ചർച്ച ചെയ്‌ത് എ ഐ എഫ് എഫ് ഉടൻ തന്നെ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് . കുറെ കാലമായി നീണ്ടു നിൽക്കുന്ന ഈ പ്രതിസന്ധിക്ക് ഉടൻ പരിഹാരം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ.
0 comments:
Post a Comment