10 ടീമുകൾ ഉൾപ്പെടുന്ന ഇന്ത്യൻ സൂപ്പർ
ലീഗിന്റെ നാലാം പതിപ്പിന് ഗംഭീരമായ ഉദ്ഘാടന ചടങ്ങോടെ കേരളത്തിന്റെ സ്വന്തം കളികോട്ടയായ കൊച്ചിയിൽ തുടക്കം കുറിക്കും. ഈ വർഷം കഴിഞ്ഞ സീസണുകളിൽ തികച്ചും വ്യത്യസ്തമായി ഒരുങ്ങുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ട് പുതിയ ടീമുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ആവേശം കൂട്ടും. കൂടാതെ ഐ എസ് എൽ വിജയികൾക്ക് ചരിത്രത്തിൽ ആദ്യമായി എ.എഫ്.സി കപ്പ് യോഗ്യത റൗണ്ടിലേക്ക് കടക്കാം.
നവംബർ 17ന് വെള്ളിയാഴ്ച്ച തുടങ്ങുന്ന ഉദ്ഘാടന ചടങ്ങ് ഇന്ത്യൻ സമയം 7:15ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ അരങ്ങേറും. വർണാഭമായ ഉദ്ഘാടന ചടങ്ങിന് ആവേശം പകരാൻ ബോളിവുഡ് നടൻ സൽമാൻ ഖാനും നടി കത്രീനയും ഉണ്ടാകും.
സംപ്രേക്ഷണ വിവരങ്ങൾ :
ഇന്ത്യയിൽ ആരാധകർക്ക് കളി തത്സ്മയം സ്റ്റാർസ്പോർട്സ് 2/എച്ച്.ഡി യിൽ ഇംഗ്ലീഷിൽ കാണാം .
സ്റ്റാർസ്പോർട്സ് 3, സ്റ്റാർ ഗോൾഡ് , സ്റ്റാർ ഉത്സവ് എന്നിവയിൽ ഹിന്ദിയിലും .
മലയാളികൾക്ക് ഏഷ്യാനെറ്റ് മൂവീസിൽ മലയാളത്തിലും കാണാം. ജൽഷാ മൂവീസ് (ബംഗാളി ),ഏഷ്യാനെറ്റ് സുവർണ പ്ലസ് (കന്നഡ ) എന്നിവയാണ് മറ്റ് പ്രാദേശിക ഭാഷയിലുള്ള സംപ്രേക്ഷണ ചാനലുകൾ.
ഇന്റർനാഷണൽ സംപ്രേഷണം താഴെ പറയുന്ന ചാനലുകളിൽ..
ഓസ്‌ട്രേലിയ , യൂ എസ് എ - ഫോക്സ് സ്പോർട്സ്
കാനഡ -സി ബി എൻ , എ ടി എൻ ക്രിക്കറ്റ് പ്ലസ് ,എ ടി എൻ പഞ്ചാബി പ്ലസ് , എ ടി എൻ ബംഗ്ലാ
സൗത്ത് ഈസ്റ്റ് ഏഷ്യ/കോണ്ടിനെന്റൽ യൂറോപ്പ് -യൂറോസ്പോർട്
സബ് സഹാറൻ ആഫ്രിക്ക -ഫോക്സ് സ്പോർട്/ സുകു സൂപ്പർസ്‌പോർട്സ്
യൂ കെ /യൂറോപ്പ് /ആഫ്രിക്ക -സ്റ്റാർ ഗോൾഡ്
മിഡിൽ ഈസ്റ്റ് /നോർത്ത് ആഫ്രിക്ക -ഒ എസ് എൻ
ബംഗ്ലാദേശ് - ചാനൽ 9
ഓൺലൈൻ ആയി ഹോട്ട് സ്റ്റാറിലും ജിയോ ടിവിയിലും ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ലൈവായി കാണാവുന്നതാണ്.
- സൗത്ത് സോക്കേഴ്‌സ്
0 comments:
Post a Comment