കഴിഞ്ഞ രണ്ടു കളികളിൽനിന്ന് ഇന്ത്യക്ക് നാലു പോയിന്റുകൾ നേടിയെങ്കിലും ചാംപ്യൻഷിപ്പിൽ യോഗ്യത നേടാനായില്ല .
എന്നിരുന്നാലും ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ തുർക്മെനിസ്ഥാനെതിരെ 3-0 എന്ന സ്കോറിന്റെ വിജയത്തോടെയാണ് ഇന്ത്യൻ അണ്ടർ 19 കുട്ടികൾ ചാപ്യന്ഷിപ്പ് സ്വപ്നങ്ങൾ അവസാനിപ്പിച്ചത് .
74-ാം മിനിട്ടിൽ ഇന്ത്യയുടെ ഗോൾ വേട്ടക്ക് തുടക്കമിട്ടത് അമർജിത് സിങ്ങാണ് , ശേഷം അഭിഷേക് ഹൽദർ 80-ാം മിനിറ്റിൽ ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി.
എഡ്മണ്ടിന്റെ 92 ആം മിനിറ്റിൽ ഗോൾ നേടിയതോടെ മത്സരത്തിൽ ഉടനീളം ഇന്ത്യയുടെ ആധിപത്യം തെളിയുകയായിരുന്നു .
ഈ വിജയത്തിന്റെ ആത്മവിശ്വാസത്തോടെ ആയിരിക്കും ഇതേ ടീം ഇനി ആരോസ് എന്ന
പേരിൽ ഈ സീസണിൽ ഐ ലീഗിൽ അരങ്ങേറ്റം കുറിക്കുക .ലൂയിസ് നോർട്ടൻ തന്നെയായിരിക്കും ഐ ലീഗിൽ ടീമിന്റെ പരിശീലന ചുമതല .ഫെഡറേഷനുമായി കരാർ ഒപ്പ് വെച്ച താരങ്ങളോടെയായിരിക്കും ഈ ടീം ഒരുക്കുക.
റിപോർട്ടുകൾ പ്രകാരം നവംബർ 25 നായിരിക്കും ഐ ലീഗ് കിക്ക് ഓഫ് ചെയ്യുക .
0 comments:
Post a Comment