ഐ എസ എൽ സീസൺ നാലിന് തുടക്കം കുറിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നിലവിലുള്ള ടീമുകളും ഏകദേശം തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കി കഴിഞ്ഞിരിക്കുന്നു ...
എല്ലാ പ്രാവശ്യത്തെയും പോലെ തന്നെ ഏതു സീസണിലെയും പന്തുരുളുന്നതിനു മുൻപ് തന്നെ ടൂർണമെന്റിന്റെ തന്നെ പ്രിയ ടീമായി മാറുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പ്രാവശ്യം ട്രാൻസ്ഫർ മാർക്കറ്റിലെ തന്നെ മികച്ച നീക്കങ്ങളുമായിട്ടാണ് വരവ്......
പുതിയ കോച്ച്, ഒരുപാട് പുതുമുഖങ്ങൾ, പരിചയ സമ്പന്നമായ ഇന്ത്യൻ നിരയും വിദേശ നിരയും , ആർത്തിരമ്പുന്ന ലക്ഷക്കണക്കിന് ആരാധകരും... ഇത്തവണ ഐ എസ എൽ ട്രോഫിയിൽ മുത്തമിടാൻ ഉറച്ചാണ് ബ്ലാസ്റ്റേഴ്‌സ് വരുന്നത്...
വളരെ കരുത്തരും വ്യത്യസ്തവുമായ ഒരു കേരള ബ്ലാസ്‌റ്റേഴ്‌സിനെ നമ്മൾക്ക് കാണാൻ സാധിക്കുന്നതിനുള്ള കാരണങ്ങൾ ഇതൊക്കെയാണ്
# 5 എക്കാലത്തേക്കാളും ശക്തമായ പ്രതിരോധം..
ഏത് വിജയകരമായ ഫുട്ബോൾ ടീമിന്റെയും അടിസ്ഥാനം അതിന്റെ ബാക്ക് ലൈനിന്റെ കരുത്തിലാണ്
കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ബ്ലാസ്റ്റേഴ്സനെ രണ്ടു ഫൈനലുകളിലേക്കു നയിച്ചത് കരുത്തുറ്റ പ്രതിരോധമായിരുന്നു എന്ന തിരിച്ചറിവാണ് ... സന്ദേശ് ജിങ്കനെ ടീമിൽ നില നിർത്താൻ മാനേജ്‌മെന്റിനു പ്രചോദനമായത് എന്ന് പുതിയ കോച്ച് റെനേ മെലെൻസ്റ്റീൻ അഭിപ്രായപ്പെട്ടു. സന്ദേശ് ജിങ്കാൻ തന്നെയാണ് ബ്ലാസ്റ്റേർസ് ടീമിനെ നയിക്കുക .
റിനോ ആന്റോ, ലാലുതാര , പ്രീതം സിംഗ് എന്നിവരും ഫോറിൻ പ്ലയെർ നെമഞ്ച ലാകിക് - പെസിക് കൂടാതെ സന്ദേശ് ജിങ്കനൊപ്പം മറ്റൊരു വലിയ വിദേശ താരം കൂടിയായ വെസ്റ്റ് ബ്രൗൺ കൂടി ചേരുന്നതോടെ ബാക് ലൈൻ സുരക്ഷിതമായിരിക്കും...
#4 പരിചയസമ്പന്നരായ ഒരു ഇന്ത്യൻ സംഘം
ഈ വർഷത്തെ ഐഎസ്എൽ ടീം വിജയികൾക്ക് , 5 മാസം നീണ്ടു നിൽക്കുന്ന എ എഫ് സി കപ്പ് നു യോഗ്യത കിട്ടുമെന്നതിനാൽ ഇന്ത്യൻ പയേഴ്സ് നു അത് ഒരു മുതൽക്കൂട്ട് ആകും എന്ന കാര്യത്തിൽ സംശയം വേണ്ട... സന്ദേശ് ജിങ്കൻ , സി.കെ. വിനീത്, പ്രശാന്ത് കെ എന്നിവ നിലനിർത്തിയ ക്ലബ് റിനോ ആന്റോ , മിലൻ സിംഗ് , ജാക്കിചാന്ദ് സിംഗ് , ആരാറ്റ ഇസുമി എന്നിവരുൾപ്പെടെ മൊത്തം 3.5 കോടി രൂപക്ക് 13 പ്ലയേഴ്‌സിനെ ഡ്രാഫ്റ്റിലൂടെ ടീമിലെത്തിച്ചു . ഇന്ത്യൻ ടീമിലെ തന്നെ മോസ്റ്റ് എക്സ്പീരിയൻസ് ഉള്ള സന്ദീപ് നന്ദിയെയും ടീമിൽ എത്തിച്ചതിലൂടെയും കഴിവുറ്റ വലിയൊരു ഇന്ത്യൻ സംഘത്തെ കേരള ബ്ലാസ്റ്റേഴ്സന് അണിനിരത്താനാകും
# 3 റെനേ മെലെൻസ്റ്റീന്റെ വരവ്
മാഞ്ചസ്റ്റർ യുണൈറ്റഡ് ന്റെ സർ അലക്സ് ഫെർഗുസൺന്റെ ശിക്ഷണത്തിൽ അദ്ദേഹത്തിന്റെ തന്ത്രങ്ങൾ നല്ല പോലെ ഗ്രഹിച്ചെടുത്തതിലൂടേയും ടീമിന്റെ ആദ്യ അസിസ്റ്റന്റ് കോച്ച് ആയി പ്രവർത്തിച്ചതിലൂടെയും , 11 വർഷക്കാലം മാഞ്ചസ്റ്റർ യൂണൈറ്റഡിന് ഒട്ടനവധി പുരസ്‌കാരങ്ങൾ നേടികൊടുക്കുന്നതിൽ അവിഭാജ്യമായ പങ്കുവഹിച്ചും അൻസി മഖാക്ചല, ഫുൾഹാം, മക്കാബി ഹൈഫ തുടങ്ങിയ ടീമുകളെ കൈകാര്യം ചെയ്‌തതിലൂടെയും നേടിയ ഒരുപാട് അനുഭവസമ്പത്തും പുതിയ തന്ത്രങ്ങളും. അത് പോലെ തന്നെ വിദേശ സൈനിങ്ങിൽ എത്തിച്ച ഉഗ്രൻ സൈനിങ് ആയ ബെർബെറ്റോവ് , വെസ്റ്റ് ബ്രൗൺ എന്നിവരെ ബ്ലാസ്റ്റേഴ്സിലേക്ക് എത്തിക്കുകയും കൂടി ചെയ്തു കൊണ്ടാണ് നമ്മുടെ പുതിയ കോച്ച് റെനേ മെലെൻസ്റ്റീന്റെ വരവ് അറിയിച്ചത്
# 2 കൈമാറ്റ നയത്തിൽ മാറ്റം
ഈ കഴിഞ്ഞ മൂന്നു സീസണിലെയും ട്രാൻസ്ഫർ വിൻഡോ പരിശോധിച്ചാൽ കേരളം ബ്ലാസ്റ്റേഴ്സന്റെ നയം വ്യക്തമായി മനസിലാകും.... മാർക്യു പ്ലയെർ നു വേണ്ടി ഒരുപാട് പണം മുടക്കാതെ കുറഞ്ഞ വിലക്ക് ലഭിക്കുന്ന കൂടുതൽ പ്ലേയേഴ്സനെ ടീമിൽ എത്തിക്കുക എന്ന നയം ആയിരുന്നു ബ്ലാസ്റ്റേഴ്സണിന്റെതു ... കഴിഞ്ഞ മൂന്നു സീസണിൽ രണ്ടിലും ഫൈനൽ എത്തിയ കേരളം അവിടെ കാലിടറി വീണു...
പുതിയ മാനേജരുടെ സൈനിങ്ങിലൂടെ പഴയ നയത്തെയും ബ്ലാസ്റ്റേഴ്‌സ് തുടച്ചു നീക്കി .. കൂടുതൽ പണം മുടക്കി മികച്ച വിദേശ താരങ്ങളെയും അതുപോലെ തന്നെ ഇന്ത്യൻ താരങ്ങളെയും ടീമിൽ എത്തിച്ചു ... തന്റെ ആദ്യ സീസൺ തന്നെ ഐ എസ എൽ ട്രോഫി ടീമിലേക്ക് എത്തിക്കാനുള്ള നയങ്ങളാണ് കോച്ച് റെനേ മെലെൻസ്റ്റീൻ ആവിഷ്കരിക്കുന്നത്.....
# 1 . മികച്ച ആക്രമണശൈലി
ഇത് വരെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച ആക്രമണ നിര ഇതാണെന്ന് ഫുട്ബോൾ വിദഗ്ദ്ധർ അവകാശപെടുന്നുന്നത്
സി കെ വിനീത് , ജാക്കിചാന്ദ് സിംഗ് എന്നിവർക്കൊപ്പം മലയാളികളുടെ സ്വന്തം ഹ്യൂമേട്ടനും, ഈ സീസണിലെ തന്നെ മികച്ച വിദേശ സൈനിങ് ആയ ബെർബെറ്റോവും കൂടി എത്തുന്നതോടെ അന്താരാഷ്ട്ര നിലവാരത്തിലേക്കാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയുടെ പോക്ക്... വിനീതിന്റേയും ഹ്യൂമിന്റെയും വേഗവും ഫിനിഷിങ്ങും ബ്ലാസ്റ്റേഴ്സിന് ഗോളുകൾ ഉറപ്പാക്കും... കൂടാതെ ബെർബെറ്റോവിന്റെ വൺ ടച്ച് പാസ്സുകളും സഹ കളിക്കാരുമായി പെട്ടന്ന് ഇഴുകിചേർന്ന് കളിക്കാനുള്ള കഴിവും കൂടി ആകുമ്പോൾ ബ്ലാസ്റ്റേഴ്സിനു ആക്രമണ ശൈലിയിൽ കളിച്ചുകൊണ്ട് വിജയിക്കാം .....
0 comments:
Post a Comment