Wednesday, January 31, 2018

ഇന്ത്യൻ സൂപ്പർ ലീഗ് ഫാൻ ഗോൾ ഓഫ് ദി വീക്ക് ദിപേന്ദ്ര നേഗിക്ക്



അരങ്ങേറ്റ മത്സരത്തിൽ തന്നേ  കളിയുടെ ഗതിതന്നെ മാറ്റിമറിച്ച തകർപ്പൻ ഗോളും വിജയത്തിലേക്ക് നയിച്ച സുപ്രധാന പെനാൽറ്റിയിൽ മുഖ്യപങ്കും വഹിച്ചുകൊണ്ട് ദീപേന്ദ്ര സിംഗ് നേഗി എന്ന 19 കാരൻ കൈവിട്ടു പോകുമായിരുന്ന കളിയിലേക്ക്  കേരള ബ്ലാസ്റ്റേഴ്‌സിനെ കൈപിടിച്ച് കയറ്റി.ഇതോടെയാണ് ദിപേന്ദ്ര നേഗി ഇന്ത്യൻ സൂപ്പർ ലീഗിലെ "ഗോൾ ഫാൻ ഓഫ് ദി വീക്ക് " പുരസ്‌കാരത്തിന് ആരാധകർ തെരെഞ്ഞെടുത്തത് . സുനിൽ ഛേത്രി , കോററോമിനാസ് , ജുവാനൻ , അൽഫാറോ എന്നിവരെ പിന്നിലാക്കിയാണ് 19 കാരനെ ബ്ലാസ്റ്റേർസ് ആരാധകർ തെരെഞ്ഞെടുത്തത് .

U 15 ഐ ലീഗ്; എഫ് സി ഗോവയെ തകർത്ത് എം എസ് പി



അണ്ടർ 15 ഐ ലീഗിൽ എം എസ് പി ഫുട്ബോൾ അക്കാദമിക്ക് തകർപ്പൻ വിജയം. കരുത്തരായ എഫ് സി ഗോവയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് എം എസ് പിയുടെ ചുണക്കുട്ടികൾ കീഴടക്കിയത്. ഷഹാൻ സലീമിന്റെ ഇരട്ട ഗോളുകൾക്കാണ് എം എസ് പിയുടെ വിജയത്തിന് കരുത്തേകിയത്. 45, 78 മിനുട്ടുകളിലായിരുന്നു ഷഹാന്റെ ഗോളുകൾ. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമതാണ് എം എസ് പി. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർക്ക് മാത്രമാണ് സെമിയിലേക്ക് പ്രവേശനം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നടക്കും. സായ് ഗുവാഹത്തിയാണ് എം എസ് പിയുടെ എതിരാളികൾ.

ദേശിയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ,കേരളത്തിന് തകർപ്പൻ ജയം




ഒഡീഷയിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്ബോളിൽ കേരളത്തിന് തകർപ്പൻ ജയത്തോടെ തുടക്കം.
ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ബിഹാറിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരളം തോല്പിച്ചത്.

63ാ‍ം മിനുറ്റിൽ സ്നേഹ ലക്ഷ്മണനാണു കേരളത്തിനു വേണ്ടി ആദ്യമായി വല കുലുക്കിയത്‌, ക്യാപ്റ്റൻ സുബിത പൂവാട്ട 70ാ‍ം മിനുറ്റിലും കെ. അതുല്യ 8ാ‍ം മിനുറ്റിലും കേരളത്തിനു വേണ്ടി ഗോൾ നേടി.

ചണ്ഡിഗർ, റെയിൽവേസ് എന്നിവയാണ് കേരളം ഉൾപ്പെട്ട ഗ്രൂപ്പ്-ഇ യിലെ മറ്റു രണ്ട് ടീമുകൾ. ഫെബ്രുവരി നാലിന് റെയിൽവേസിനെതിരായാണ് കേരളത്തിന്റെ അടുത്ത മത്സരം. 

@KeralaFootballLive

Tuesday, January 30, 2018

വീണ്ടുമൊരു ഉഗാണ്ടൻ താരം കൂടെ കേരളത്തിലേക്ക്




കേരള ബ്ലാസ്റ്റേഴ്സ് താരം കെസിറോൺ കിസിറ്റോ പുറമേ വീണ്ടും ഒരു ഉഗാണ്ടൻ താരം കൂടെ കേരളത്തിലേക്ക് എത്തുന്നത്. ഉഗാണ്ടൻ സ്ട്രൈക്കർ  ഹെൻറി കിസ്കക്കയാണ് ഐ ലീഗിൽ ഗോകുലം കേരള എഫ് സിക്കായി പന്തു തട്ടാൻ കേരളത്തിലേക്ക് എത്തുന്നത്. ഫ്രീ ഏജന്റായ താരം ഉടൻ തന്നെ ഗോകുലം എഫ് സിയോടെപ്പം ചേരും. ലീഗിൽ മോശം തുടക്കത്തിൽ നിന്നും കരകയറുന്ന ഗോകുലം എഫ് സിക്ക് പുതിയ താരത്തിന്റെ വരവ് ഊർജമേകും . നിലവിൽ ഉഗാണ്ട റവന്യൂ അതോറിറ്റി (യു ആർ എ) ടീമിലാണ് ഹെൻറി കിസ്കക്ക കളിക്കുന്നത്. വിയറ്റ്നാം ലീഗിലെ വിവിധ ടീമുകൾക്കുവേണ്ടിയും ഹെൻറി കിസ്കക്ക ബൂട്ടണിഞ്ഞിട്ടുണ്ട്

ഐ എസ് എൽ - ഐ ലീഗ് ടീമുകളെ ഉൾപെടുത്തിയുള്ള സൂപ്പർ കപ്പ് ഏപ്രിലിൽ


(This Repeat Of our earlier post.. which was already posted on 24th Jan)

ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് വീണ്ടും ഒരു സന്തോഷ വാർത്ത. ഐ എസ് എൽ - ഐ ലീഗ് ടീമുകളെ ഉൾപെടുത്തി ഒരു പരീക്ഷണ ടൂർണമെന്റിന് ഒരുങ്ങുകയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഐ എസ് എൽ,ഐ ലീഗ് എന്നീ ലീഗുകളിലെ 16 ടീമുകളെ ഒരുമിപ്പിച്ചാകും  ടൂർണമെന്റ് സംഘടിപ്പിക്കുക. ഫെഡറേഷൻ കപ്പിന് പകരമായിട്ടായിരിക്കും സൂപ്പർ കപ്പിന്റെ കടന്നു വരവ്. 1977 ൽ ആരംഭിച്ച ഫെഡറേഷന് കപ്പിൽ കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാനാണ് കൂടുതൽ തവണ കപ്പ് സ്വന്തമാക്കിയത്. 14 തവണയാണ് മോഹൻ ബഗാൻ ഫെഡറേഷൻ കപ്പ് സ്വന്തം കൂടാരത്തിൽ എത്തിച്ചത്. നിലവിൽ ബെംഗളൂരു എഫ് സിയാണ് ഫെഡറേഷൻ കപ്പ് ജേതാക്കൾ. സൂപ്പർ കപ്പിന്റെ വരവോടെ  ചരിത്ര പ്രസിദ്ധമായ ഫെഡറേഷൻ കപ്പ് ഇല്ലാതാകും 

ഐ എസ് എലിൽ നിന്നും ഐ ലീഗിൽ നിന്നും ആദ്യ ആറു സ്ഥാനകാർക്കായിരിക്കും സൂപ്പർ കപ്പിലേക്ക് നേരിട്ടു യോഗ്യത ലഭിക്കുക. ശേഷിക്കുന്ന നാല് സ്ലോട്ടുകളിലേക്കുള്ള ടീമുകളെ  ഐ എസ് എല്ലിലെയും ഐ ലീഗിലെയും ടീമുകളെ ഉൾപെടുത്തിയുള്ള  യോഗ്യത റൗണ്ടിലൂടെയാകും തീരുമാനിക്കുക.

16 ടീമുകളെ 4 ഗ്രൂപ്പുകളാക്കി തിരിച്ചു ഗ്രൂപ്പ് ജേതാക്കൾക്കാകും സെമിയിലേക്ക് മുന്നേറാൻ സാധിക്കുക.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഏപ്രിൽ ഒന്നു മുതൽ 30 വരെയാണ് ടൂർണമെന്റ് സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നത്. മാർച്ചിലാകും യോഗ്യത റൗണ്ട് മത്സരങ്ങൾ നടത്തുക. കൊച്ചി അല്ലെങ്കിൽ ഗുവാഹത്തി എന്നി വേദികളെയാണ് ടൂർണമെന്റ് നടത്തുന്നതിനായി പരിഗണിക്കുന്നത്. വേദിയെ സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ഉണ്ടാകും

മാർച്ച് 27 ന് ഇന്ത്യയുടെ കിർഗിസ്ഥാനെതിരെയുള്ള യോഗ്യത മത്സരം കഴിഞ്ഞ ശേഷമാകും ടൂർണമെന്റ്. അപ്പോഴേക്കും ഐ ലീഗ്- ഐ എസ് എൽ മത്സരങ്ങൾ അവസാനിക്കുകയും ചെയ്യും.

ഡൽഹി ഡയനാമോസ് യുവ താരം ശുഭം സാറാങ്കി ആസ്പൈർ അക്കാദമിയിലേക്ക്



ഇന്ത്യൻ അണ്ടർ 17 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന യുവ താരം ശുഭം സാറാങ്കി ഖത്തറിലെ ആസ്പൈർ അക്കാദമിയിൽ ഡൽഹി ഡയനാമോസ് പരിശീലനത്തിന് അയക്കുന്നതോടെ യൂറോപ്പിലെ വമ്പൻ ക്ലബ്ബ്കളുടെ യൂത്ത് ടീമുമായി കൊമ്പ് കോർക്കാൻ കൂടിയാണ് അവസരം ലഭിക്കുന്നത് .കഴിഞ്ഞ മാസമാണ് 17 കാരനെ ഡൽഹി ഡയനാമോസ് സൈൻ ചെയ്തത്


ആസ്പൈർ അക്കാദമിയിൽ പരിശീലിക്കാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് യുവ താരം .ഡെൽഹിയുടെ ടെക്‌നിക്കൽ പാർട്നെർസ് ആയ ആസ്പൈർ അക്കാദമി റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും കഴിഞ്ഞാൽ ലോകത്തര നിലവാരമുള്ള സൗകര്യങ്ങൾ ഉള്ള അക്കാദമിയാണ് ഇത്  .

Monday, January 29, 2018

U 15 ഐ ലീഗ്; ബെംഗളൂരു എഫ് സിയെ സമനിലയിൽ തളച്ച് എം എസ് പിയുടെ ചുണക്കുട്ടികൾ



അണ്ടർ 15 ഐ ലീഗിൽ ശക്തരായ ബെംഗളൂരു എഫ് സിയെ എം എസ്  പി ഫുട്ബോൾ അക്കാദമി സമനിലയിൽ തളച്ചു. അണ്ടർ 15 ഐ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബെംഗളൂരു എഫ് സിയെ 1-1 എന്ന സ്കോറിനാണ് എം എസ് പിയിലെ ചുണക്കുട്ടികൾ സമനിലയിൽ തളച്ചത്. 9ആം മിനുട്ടിൽ തന്നെ എം എസ് പി ലീഡ് നേടി. ക്യാപ്റ്റൻ അജയ് കൃഷ്ണനാണ് എം എസ് പിക്കായി ഗോൾ നേടിയത്. ആദ്യ പകുതി ഗോൾ വഴങ്ങാതെ പിടിച്ചു നിൽക്കാൻ എം എസ് പിക്കായി. എന്നാൽ 68ആം മിനുട്ടിൽ ലിങ്തോയിലൂടെ ബെംഗളൂരു എഫ് സി സമനില പിടിച്ചു.  ശക്തരായ ബെംഗളൂരു എഫ് സിയെ സമനിലയിൽ തളയ്ക്കാൻ സാധിച്ചത് എം എസ് പിക്ക് വരും മത്സരങ്ങളിൽ ഊർജ്ജമാകും.  കേരളത്തിൽ എം എസ് പി ഫുട്ബോൾ അക്കാദമി മാത്രമാണ് ഫൈനൽ റൗണ്ടിന് യോഗ്യത നേടിയത്.  16 ടീമുകൾ പങ്കെടുക്കുന്ന ഫൈനൽ റൗണ്ട് 4 ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരങ്ങൾ. ഗ്രൂപ്പ് എയിൽ എം എസ് പി, ബെംഗളൂരു എഫ് സി എന്നിവരെ കൂടാതെ സായ് ഗുവാഹത്തി, എഫ് സി ഗോവ എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർക്ക് സെമി ഫൈനലിലേക്ക് മുന്നേറാം. 

ബുധനാഴ്ച വൈകിട്ട് 3.45 ന് എഫ് സി ഗോവക്ക് എതിരെയാണ് എം എസ് പിയുടെ അടുത്ത മത്സരം.

Sunday, January 28, 2018

ത്രില്ലർ മത്സരത്തിൽ ഗോകുലം കേരള എഫ് സിക്ക് ജയം




അവസാന നിമിഷ ഗോളിൽ ഗോകുലം കേരള എഫ്‌സി 3-2 നാണ് ഷില്ലോങ് ലജോങ്ങിനെതിരെ എം എസ്‌ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ലീഗ് മത്സരത്തിൽ വിജയം നേടിയത് . ആദ്യ നിമിഷങ്ങളിൽ ബഹ്‌റൈൻ താരം അൽ അജ്മി ഗോകുലത്തിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും 25 ആം മിനിറ്റിൽ ഷില്ലോങ് ലീഡ് നേടി .എന്നാൽ 52ആം മിനിറ്റിൽ അൽ അജ്മിയുടെ തന്നെ  ഫ്രീ കിക്കിൽ ഗോകുലം സമനില പിടിച്ചു .


സമനില അധിക നേരം ഉണ്ടായില്ല കോർണർ കിക്കിലൂടെ ഇമ്മാനുവൽ ഷില്ലോങിന് രണ്ടാം ഗോൾ നേടി .എന്നാൽ ഗോകുലം അറ്റാക്കിങ് ശക്തമാക്കി 74 ആം മിനിറ്റിൽ സൽമാൻ ഗോൾ നേടി സ്കോർ 2-2 ആയി .അവസാന നിമിഷം വരെ മികച്ച അറ്റാക്കിങ് തുടർന്ന് 90ആം മിനിറ്റിൽ മലയാളി യുവ താരം അർജുൻ ജയരാജിലൂടെ  ഗോകുലത്തിന് അർഹിച്ച വിജയം ലഭിച്ചത്  .

സ്വപ്നസാഷാത്കാരത്തിന്റെ നിർവൃതിയിൽ ദീപേന്ദ്ര സിംഗ് നേഗി



അരങ്ങേറ്റ മത്സരത്തിൽ തന്നേ  കളിയുടെ ഗതിതനെ മാറ്റിമറിച്ച തകർപ്പൻ ഗോളും വിജയത്തിലേക്ക് നയിച്ച സുപ്രധാന പെനാൽറ്റിയിൽ മുഖ്യപങ്കും വഹിച്ചുകൊണ്ട് ദീപേന്ദ്ര സിംഗ് നേഗി എന്ന 19 കാരൻ കൈവിട്ടു പോകുമായിരുന്ന കളിയിലേക് കേരള ബ്ലാസ്റ്റേഴ്‌സിനെ കൈപിടിച്ച് കയറ്റി.

ആദ്യ പകുതിയിൽ നിറമങ്ങി കളിച്ച കരൺ സാഹിനിയെ പിൻവലിച്ച് നേഗിയെ ഇറക്കിയ ഡേവിഡ് ജെയിംസിന്റെ തീരുമാനത്തോട് 100% നീതി പുലർത്തുന്നതായിരുന്നു ഈ ഉത്തരാഖണ്ഡ് കാരന്റെ പ്രകടനവും. 48-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച രണ്ടാമത്തെ കോർണർ ക്ലിയർ ചെയ്യാനുള്ള കാലു ഉച്ചെയുടെ  ശ്രമത്തിനിടെ, ദീപേന്ദ്ര സിംഗ് നേഗി തന്റെ ഇടം കാൽ കൊണ്ട് പന്ത് ഡൽഹിയുടെ വലയിലാക്കി (1-1).  സമനില ഗോൾ വന്നതോടെ വിജയത്തിനായി ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. 58-ാം മിനിറ്റിൽ ലാൽറുവാത്താരയുടെ ക്രോസ്സിൽ നേഗിയുടെ ഹെഡ്ഡർ ഇഞ്ച് വ്യത്യാസത്തിൽ പുറത്തേക്ക്. അടുത്ത മിനിറ്റിൽ നേഗി തന്നെ അടുത്ത ഗോളിനും വഴിയൊരുക്കി പന്തുമായി ബോക്സിലേക്കു കയറിയ നേഗിയെ ഡൽഹിയുടെ പ്രതീക് ചൗധരി ടാക്ലിങ്ങിലൂടെ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഹ്യൂമ് കൃത്യമായി ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ നന്ദി പറയേണ്ടത് ദീപേന്ദ്ര സിംഗ് നേഗി എന്ന ഈ 19 കാരന് തനെ.



അധികമാരും ശ്രദ്ധിക്കാതിരുന്ന ബ്ലാസ്റ്റേഴ്‌സ് നിരയിലെ ഈ യുവതാരം പക്ഷെ ചില്ലറക്കാരനല്ല. സ്പാനിഷ് സെഗുണ്ട ഡിവിഷൻ ക്ലബായ എഫ്.സി റിയൂസിൽ സെക്ഷൻ ലഭിച്ചിട്ടുള്ള നേഗി ഇന്ത്യൻ നാഷണൽ അണ്ടർ 17 ടീമിന്റെ ക്യാപ്റ്റനും ആയിരുന്നു. എ ഐ.എഫ്.എഫ് അക്കാദമിയിലൂടെ വളർന്നുവന്ന ഈ താരം വരും ദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുനേറ്റ നിരയിൽ ഒരു മുതൽക്കൂട്ടാവും എന്ന് പ്രതീക്ഷിക്കാം.

അരങ്ങേറ്റ മത്സരത്തിൽ തനെ ഗോൾ നേടാൻ സാധിച്ചതിൽ പറഞ്ഞറിയിക്കാൻ കഴിയാതത്ര സന്ദോഷം ഉണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പ്രഗൽഭരായ ഒരുപാട് താരങ്ങൾക്കൊപ്പം മികച്ച ആരാധകർക്ക് മുന്നിൽ കളിക്കാൻ കളിക്കാൻ സാധിച്ചത് തന്റെ സ്വപ്ന സാഷാത്കാരം മാണെന്നും മൽസര ശേഷം നേഗി അഭിപ്രായപ്പെട്ടു.

@സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

U 15 ഐ ലീഗ് ; നൈക്ക് പ്രീമിയർ കപ്പ് 2018 നാഷണൽ ഫൈനൽ റൗണ്ടിലേക്ക് 16 ടീമുകൾ




2017 ജനുവരി 29 നാണ് ഗോവയിലെ ഉറ്റോർഡ സ്പോർട്സ് കോംപ്ലക്സിലും നാഗോ ഗ്രൗണ്ടിലും നൈക്കി പ്രീമിയർ കപ്പ് ദേശീയ ഫൈനൽ മത്സരങ്ങൾ നടക്കുക .


നാഷണൽ ഫൈനലുകളിൽ യോഗ്യത നേടുന്ന 16 സംഘങ്ങൾ നാലു ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഗ്രൂപ്പിലെ മികച്ച പ്രകടനക്കാർ സെമി ഫൈനലിലേക്ക് യോഗ്യത നേടും. തുടർന്ന് 2018 ലെ നൈക്കി പ്രീമിയർ കപ്പ് ഫുട്ബോൾ വിജയിയെ തീരുമാനിക്കും.


ബാംഗ്ലൂർ എഫ്സി, എസ്എസ്പി ഫുട്ബോൾ അക്കാദമി(കേരള ), എസ്ഐഐ ഗുവാഹത്തി, എഫ്സി ഗോവ എന്നിവയാണ് ഗ്രൂപ്പ് എയിൽ. റിലയൻസ് ഫൗണ്ടേഷൻ യുവ ചാംപ്സ്, ബൈച്ച്ങ് ബൂട്ടിയ ഫുട്ബോൾ സ്കൂളുകൾ, ഐസ്വാൾ എഫ്സി, റിയൽ കാശ്മീർ എഫ്സി ഗ്രൂപ്പ് ബിയിൽ.


ഗ്രൂപ്പ് സി യിൽ  മിനർവ പഞ്ചാബ് എഫ്സി, ചെന്നൈയിൻ എഫ് സി , എഫ് സി മുംബൈക്കർസ് , ചർച്ചിൽ ബ്രോതെര്സ് , എഫ് സി ഗോവ . സ്പോർട്സ് അതോറിറ്റി ഓഫ് ഗുജറാത്ത് ,ഡിസികെ ശിവജിയൻസ്, രാമൻ വിജയൻ സോക്കർ സ്കൂൾ, ഈസ്റ്റ് ബംഗാൾ എന്നിവരാണ് ഗ്രൂപ്പ് ഡിയിൽ ഏറ്റുമുട്ടുക .


2018 ജനുവരി 29 ന് 09:00 ന് നാഗാവൊ ഗ്രൗണ്ടിൽ  ബംഗളൂരു എഫ്സിയും എംഎസ്പി ഫുട്ബോൾ അക്കാദമിയും  ഉറ്റോർഡ സ്പോർട്സ് കോംപ്ലക്സിൽ മിനിർവ പഞ്ചാബ് എഫ് സി യും ചെന്നൈയിൻ എഫ് സിയും ഡബിൾ ഹെഡറിലൂടെ  ഫൈനൽ മത്സരം അരങ്ങേറുന്നത് . .


2018 ഫെബ്രുവരി ആറു മുതൽ സെമി ഫൈനൽ മത്സരങ്ങൾ നടക്കും. രണ്ട് ദിവസത്തിനു ശേഷം ഫൈനൽ കളിക്കും.

Saturday, January 27, 2018

വമ്പൻ സ്രാവുകൾ ബ്ലാസ്റ്റേഴ്സ് വലയിൽ.. ഇനി ബ്ലാസ്റ്റേഴ്സിന്റെ അശ്വമേധം



മാനേജ്‌മെന്റിന്റെ പരിശ്രമങ്ങൾ ലക്ഷ്യം കണ്ടാൽ അതൊരു വമ്പൻ ട്വിസ്റ്റ് ആകുമെന്ന് തീർച്ച. നിർണായക മത്സരത്തിലെ ജയത്തോടെ ആവേശത്തിൽ ആയ ബ്ളാസ്റ്റേഴ്‌സ് ആരാധകരെ ഇനിയും ഞെട്ടിക്കാൻ സച്ചിനും മാനേജ്‌മെന്റും തയ്യാറെടുക്കുന്നു. 

ടീമിന്റെ ദയനീയ പ്രകടനത്തെ തുടർന്നു പ്രതീക്ഷകൾ നഷ്ടപ്പെട്ടതോടെ വലിയ മാറ്റങ്ങൾക്ക് ആയി മാനേജ്‌മെന്റ് പരിശ്രമിക്കുക ആയിരുന്നു. ഗുഡ് ജോൺ എത്തി തകർപ്പൻ പ്രകടനവും കണ്ടു .ഇനി നിൽമർ, പുൾഗ , എന്നിവരേ ബ്ലാസ്റ്റേഴ്സ് നിരയിൽ എത്തിക്കാനാണ്  മാനേജ്‌മെന്റ് ശ്രമിക്കുന്നത്  . രണ്ട്‌ പേരും കൊച്ചിയിൽ എത്തിയിട്ടുണ്ട് .ഇന്നത്തെ കളി ജയിച്ചു കഴിഞ്ഞാൽ അടുത്ത കളികളിൽ മുതൽ ബ്രസീലിയൻ ഇന്റനാഷനൽ നിൽമർ, മുൻ ബ്ലാസ്റ്റേഴ്സ് താരം ആയിരുന്ന സ്‌പാനിഷ്‌ സൂപ്പർ സ്റ്റാർ പുൽഗ എന്നിവരിലൂടെ വീണ്ടും ജയിച്ചു കയറാം എന്നാണ് ടീം മാനേജ്‌മെന്റ് കണക്കു കൂട്ടുന്നത്. ബർബാ, കിസീറ്റൊ എന്നിവർ ടീമിനൊപ്പം തുടരാൻ സാധ്യതയില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും .

ആദ്യ 6 സ്ഥാനങ്ങളിൽ എത്തിയാൽ സൂപ്പർ കപ്പ് അടക്കം കളിക്കാൻ ടീമിന് സാധിക്കും. ഇതെല്ലാം മുന്നിൽ കണ്ടാണ് വലിയ മാറ്റങ്ങൾക്കായി ബ്ളാസ്റ്റേഴ്‌സ് കോപ്പ് കൂട്ടുന്നത്.

ആറിൽ ആറും ജയിക്കണം , ഒരു പക്ഷെ അതും മതിയാകില്ല ; ബ്ലാസ്റ്റേർസ് ഹെഡ് കോച്ച് ഡേവിഡ് ജെയിംസ്



ഹീറോ ഇന്ത്യൻ  സൂപ്പർ ലീഗിൽ ഇന്നത്തെ  മൽസരത്തിൽ, രണ്ട് ടീമുകളും അവരുടെ സീസണിലെ നിലനിൽപ്പിനായുളള നിർണ്ണായകമായ കടുത്ത പോരാട്ടത്തിനായി തയ്യാറെടുക്കുന്നു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്, ഡേവിഡ് ജെയിംസ് ടീമിന്റെ അമരക്കാരനായതിന് ശേഷം ഏറ്റു വാങ്ങേണ്ടി വന്ന പരാജയങ്ങളിൽ നിന്ന് തിരികെ വിജയ പാതിയിലേക്ക് മടങ്ങുകയെന്ന ലക്ഷ്യത്തോടൊയിരിക്കും കളിക്കളത്തിലിറങ്ങുക. ഇനിയുളള ആറ് മത്‌സരങ്ങളിൽ അഞ്ചിലെങ്കിലും വിജയിച്ചാൽ മാത്രമേ അവർക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ നില നിർത്തുവാൻ കഴിയുകയുളളൂ.




കേരളത്തിന്റെ മുഖ്യ പരിശീലകൻ ഡേവിഡ് ജെയിംസിന് പറയാനുള്ളത് ഇങ്ങനെ : 'സീസൺ ആരംഭിക്കുമ്പോൾ ഇത്തരം ഒരു നില ആയിരുന്നില്ല ഞങ്ങൾ ആഗ്രഹിച്ചത്. നിലവിൽ ഞങ്ങളുടെ പിന്നിൽ നിൽക്കുന്ന ടീമുകൾക്കെതിരെ നേടുന്ന വിജയത്തിലാണ് ഇനി പ്രതീക്ഷകൾ. കാര്യങ്ങൾ വളരെ ലളിതമാണ്. ആറ് മത്സരങ്ങൾ മുന്നിലുണ്ട്. അതിൽ എല്ലാ മത്സരങ്ങളിലും ജയിക്കണം. പക്ഷേ, അത് മാത്രം മതിയാകുകയില്ല.'

സന്തോഷ് ട്രോഫി താരം കെ.പി രാഹുലിന് ജന്മ നാടിന്റെ ആദരം




ഫുട്ബോളിനെ നെഞ്ചേറ്റിയ ഒരു ജനതയുടെ സ്വപ്നങ്ങൾക്ക് ചിറക് നല്കി പറന്നുയർന്ന് ഇന്ത്യൻ ജൂനിയർ ഫുട്ബോൾ ടീമിലും, ഇപ്പോൾ സന്തോഷ് ട്രോഫി കേരള ടീമിലും ഇടം നേടി പ്രാഥമിക റൗണ്ടിൽ ആന്ധ്രയ്ക്കെതിരെ രണ്ട് ഗോളുകൾ നേടി മികച്ച താരമായ് മാറിയ രാഹുൽ കെ.പി യെ പിലിക്കോട് പൗരാവലി ആദരിച്ചു. ടി.എസ് തിരുമുമ്പിനാൽ അറിയപ്പെട്ട, വിശ്വൈക ശില്പി കാനായി കുഞ്ഞിരാമനിലൂടെ,പ്രിയ സാഹിത്യകാരൻ സി.വിയിലൂടെ അറിയപ്പെടുന്ന നാട് നാളെ അടയാളപ്പെടുന്നത്  രാഹുൽ കെ.പി യുടെ പേരിലായിരിക്കും.



ഒപ്പം രാഹുൽ എന്ന ഫുട്ബോൾ താരത്തെ കണ്ടെത്തിയ, പ്രോത്സാഹനം നല്കിയ ഉണ്ണിയേട്ടനെയും ( Rakesh Unni ), ഒപ്പം ഫുട്ബോൾ പരിശീലിപ്പിക്കുന്ന ചിത്രേട്ടനെയും  ( Chithraraj Eravil ) പ്രോത്സാഹനം നല്കിയ മറ്റുള്ളവരെയും രാഹുലിന്റെ ഓരോ നേട്ടങ്ങളിലും പിന്നിലുള്ളവരാണ് . പ്രതിസന്ധികൾ മറികടന്ന്‌ ഇനിയും ഉയരങ്ങളിൽ എത്താൻ സൗത്ത് സോക്കേർസ്‌  എല്ലാ വിദ ആശംസകളും യുവ പ്രിതിഭക്ക് നേരുന്നു .

Friday, January 26, 2018

പുതിയ താരങ്ങളെ എത്തിക്കാൻ അവസരങ്ങൾ ഇനിയും ഉണ്ട് ; കേരള ബ്ലാസ്റ്റേർസ് ഹെഡ് കോച്ച് ഡേവിഡ് ജെയിംസ്



കേരള ബ്ലാസ്റ്റെർസ് നാളെ ഡൽഹി ഡയനാമോസിനെ നേരിടുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേർഡ് കോച്ച് ഡേവിഡ് ജെയിംസ് പ്രതീക്ഷിക്കുന്നില്ല  .


പുതിയ ഐസ്ലാൻഡ് താരമായ ഗുഡ്‌ജോൺ ബാഡ്‌വിൻസന്റെ വരവോടെ അറ്റാക്കിങ്ങിൽ കൂടുതൽ ശക്തി പകരുമെന്നാണ് ജെയിംസ് കരുതുന്നത് .ട്രാൻസ്‌ഫർ വിൻഡോ തുറന്ന് ഉള്ളതിനാൽ കൂടുതൽ പുതിയ താരങ്ങളെ എത്തിക്കാനുള്ള സാധ്യതകൾ ഉണ്ടെന്നും ഡേവിഡ് പ്രീ മാച്ച് പ്രെസ്സ് കോൺഫെറെൻസിൽ പറഞ്ഞു .ഇനിയുള്ള മത്സരങ്ങൾ എല്ലാം ജയിച്ചേ മതിയാവൂ ബ്ലാസ്റ്റേഴ്സിന് മുന്നോട്ട് പോകാൻ , ഇതേ പ്രേതീക്ഷയിലാണ് ഓരോ ആരാധകരും കാത്തിരിക്കുന്നത്


Thursday, January 25, 2018

ഐ എസ്‌ എല്ലിൽ കളിക്കാൻ 15 കോടി നൽകാൻ തയ്യാറാണെന്ന് മോഹൻ ബഗാന് പിന്നാലെ മിനർവാ പഞ്ചാബും




ലീഗിൽ സീസണിൽ കുതിച്ചു കയറുകയാണ് മിനിർവ പഞ്ചാബ് എഫ് സി . കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാനെയും ഈസ്റ്റ് ബംഗാളിനെയും മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് മിനിർവ . ലീഗ് ചാമ്പ്യന്മാരാകാൻ എല്ലാ സാധ്യതയും ഉള്ള ടീമാണ് മിനിർവ പഞ്ചാബ് എഫ് സി .


എസ്‌ എൽ - ലീഗ് മെർജിങ് പരാജയപെട്ടതോടെയാണ് രണ്ട് ലീഗും സീസണിൽ സമാന്തരമായി നടത്തേണ്ടി വന്നത് . കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ മോഹൻ ബഗാൻ പ്രസിഡന്റ് ടുട്ടു ബാസു എസ്‌ എല്ലിൽ കളിക്കാൻ എം ജി വെച്ചിരുന്ന നിബന്ധനയായ ഫ്രാഞ്ചയ്‌സീ തുക നൽകാൻ തയ്യാറാണന്ന് പറഞ്ഞിരുന്നു . ഇപ്പോൾ മിനിർവ പഞ്ചാബ് എഫ് സി യുടെ ഉടമ രഞ്ജിത്ത് ബജാജ് സ്പോർട്സ് കീടക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് " അപ്പൊല്ലോ ടയർ കമ്പനിയുടെ സ്‌പോൺസർഷിപ്പ് ലഭിച്ചതോടെ അടുത്ത സീസണിൽ എസ്‌ എല്ലിൽ കളിക്കാൻ എല്ലാ സാധ്യതകളും ശ്രമിക്കുമെന്നും , വേണ്ടി വന്നാൽ 15 കോടി രൂപ ഫ്രാഞ്ചയ്‌സീ തുക നൽകാൻ തയ്യാർ ആണെന്നും അദ്ദേഹം പറഞ്ഞു ".


U 15 ഐ ലീഗ്; കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി




അണ്ടർ 15 ഐ ലീഗ് പ്ലേ റൗണ്ട് ഗ്രൂപ്പ് ബിയിൽ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഡി എസ് കെ ശിവാജിയൻസാണ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത് രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഡി എസ് കെ ശിവാജിയൻസിന്റെ വിജയം. ഡി എസ് കെ ശിവാജിയൻസിനായി ബാവി സംഗ്  ഇരട്ട ഗോളുകൾ നേടിയപ്പോൾ   ഭുവനേഷ് രാജേഷ്, ഹാക്കിപ് എന്നിവർ ഒരോ ഗോൾ വീതം നേടി. ബ്ലാസ്റ്റേഴ്സിനായി അലൻ വാൾട്ടർ ഒരു ഗോൾ നേടിയപ്പോൾ ഒരു  ഡി എസ് കെ ശിവാജിയൻസിന്റെ വക സെൽഫ് ഗോൾ ആയിരുന്നു. തോൽവിയുടെ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത റൗണ്ട് പ്രവേശന സാധ്യതകൾ അവസാനിച്ചു.

ചരിത്രം കുറിച്ച് ലേഗാനസ്, റയൽ മാഡ്രിഡ് കോപ്പ ഡെൽ റെയിൽ നിന്ന് പുറത്ത്.

സാന്റിയാഗോ ബെർണാബുവിൽ സ്വന്തം കാണികൾക്ക് മുന്നിൽ  റയലിനെ പിടിച്ചു കെട്ടി ലേഗാനസ് 89 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കോപ്പ ഡെൽ റേ സെമിയിൽ പ്രവേശിച്ചു. 

ആദ്യ പാഥത്തിൽ 1-0 ന് വിജയിച്ചു മുന്നിട്ടുനിന്ന റയൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗാരത് ബെയിൽ മുതലായ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചത് തിരിച്ചടിയായി. 

കളി തുടങ്ങി 31 ആം മിനിറ്റിൽ ഹെറാസോ ലേഗാനസിനുവേണ്ടി ആദ്യ ഗോൾ നേടി ആതിഥേയരെ ഞെട്ടിച്ചു. രണ്ടാം പകുതിയുടെ ആരംഭത്തിൽ 47ആം മിനിറ്റിൽ തനെ കരിം ബെൻസെമയുടെ ഗോളിൽ റയൽ സമനില പിടിച്ചു എങ്കിലും ഹെറാസോയുടെ അസിസ്റ്റിൽ ഗബ്രിയേൽ പിറസ് ലേഗാനസിനായി ചരിത്ര ഗോൾ നേടി. പിനീട് കളി തിരിച്ചു പിടിക്കാൻ സിദാൻ നടത്തിയ പരീക്ഷണങ്ങൾ ഒന്നും ഭലം കണ്ടില്ല. ഇരു പാഥങ്ങളിലുമായി മത്സര ഫലം 2-2 ആയതോടെ എവേ ഗോൾ ആനുകൂല്യത്തിൽ ലേഗാനസ് കോപ്പ ഡെൽ റേയിൽ ആദ്യ പാഥത്തിൽ സ്വന്തം തട്ടകത്തിൽ പരാജയപ്പെട്ടത്തിന് ശേഷം  സാന്റിയാഗോ ബെർണാബുവിൽ റയലിനെ പരാജയപ്പെടുതി പുറത്താക്കുന്ന ആദ്യ ടീം എന്ന റെക്കോർടോടെ സെമിയിലേക് കടന്നു. 

തുടർച്ചയായി ഇത്‌ രണ്ടാം തവണയാണ് റയൽ കോപ്പ ഡെൽ റേയിൽ നിന്ന് പുറത്താകുന്നത്. കഴിഞ്ഞ സീസണിൽ സെൽറ്റ വിഗോയോട് പരാജയപ്പെട്ട് റയൽ പുറത്തായിരുന്നു.

പരാജയത്തോടെ റയലിൽ സിദാന്റെ സ്ഥാനം തുലാസിലായിരിക്കുകയാണ്. സിദാന്റെ ഭാവി എന്തായിരിക്കും എന്നു വരും ദിവസങ്ങളിൽ അറിയാൻ കഴിയും.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് https://www.facebook.com/SouthSoccers/ പേജ് സന്ദർശിക്കു

Wednesday, January 24, 2018

U 15 ഐ ലീഗ്; ഗോകുലം എഫ് സിക്ക് തോൽവി

അണ്ടർ 15 ഐ ലീഗ് പ്ലേ ഓഫ് റൗണ്ടിൽ ഗോകുലം എഫ് സിക്ക് തോൽവി. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ സ്പോർട്സ് ഹോസ്റ്റൽ ഒഡീഷ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഗോകുലം എഫ് സിയെ കീഴടക്കിയത്. സ്പോർട്സ് ഹോസ്റ്റൽ ഒഡീഷക്കായി രഘു മർന്ദി ഇരട്ടഗോളുകൾ നേടി. 12,26 മിനുട്ടിനുള്ളിലായിരുന്നു രഘുവിന്റെ ഗോൾ നേട്ടം. 26 ന് എം എസ് പിക്ക് എതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. രണ്ടു കളിയിൽ നിന്നും ഒരു പോയിന്റുമായി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ഗോകുലം

ഇന്ന് വൈകിട്ട് 3.45 ന് നടക്കുന്ന മത്സരത്തിൽ എം എസ് പി മലപ്പുറം ശക്തരായ മിനർവ്വ പഞ്ചാബിനെ നേരിടും. ആദ്യ മത്സരത്തിൽ സ്പോർട്സ് ഹോസ്റ്റൽ ഒഡീഷയെ കീഴടക്കിയത്തിന്റെ ആത്മവിശ്വാസത്തിലാണ് എം എസ് പി മലപ്പുറം മിനർവ്വയെ നേരിടാൻ ഇറങ്ങുന്നത്. മിനർവ്വ ആദ്യ മത്സരത്തിൽ ഗോകുലം എഫ് സിയോട് സമനില വഴങ്ങിയിരുന്നു.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ് 
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് https://www.facebook.com/SouthSoccers/ പേജ്  സന്ദർശിക്കു

Tuesday, January 23, 2018

U 15 ഐ ലീഗ്; കേരള ബ്ലാസ്റ്റേഴ്സിന് തോൽവി




U 15 ഐ ലീഗ്; കേരള ബ്ലാസ്റ്റേഴ്സിന് തോൽവി
_________________________________________________________

അണ്ടർ 15 ഐ ലീഗിന്റെ പ്ലേ ഓഫ് റൗണ്ട് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. റയൽ കാശ്മീരാണ് ബ്ലാസ്റ്റേഴ്സിന് കീഴടക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിന് റയൽ കാശ്മീർ ബ്ലാസ്റ്റേഴ്സിന് മേൽ വിജയം സ്വന്തമാക്കിയത്. മുഹമ്മദ് അർസ്ലാനാണ് റയൽ കാശ്മീരിന്റെ വിജയ ഗോൾ നേടിയത്. 
ആദ്യ പകുതിയിൽ ഇരുടീമുകളും മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ കണ്ടെത്താനായില്ല.79 ആം മിനുട്ടിൽ മുഹമ്മദ് അർസ്ലാൻ 
റയൽ കാശ്മീലിനായി ഗോൾ നേടി. കേരള ബ്ലാസ്റ്റേഴ്സ് ഗോൾ മടക്കാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. അതിനിടെ ബ്ലാസ്റ്റേഴ്സ് താരം മനിൽ കുമാരിന് രണ്ടാം യെല്ലോ കാർഡ് കിട്ടി പുറത്ത് പോവേണ്ടി വന്നത് വിനയായി.

വ്യാഴാഴ്ച വൈകിട്ട് 3.45ന് ഡി എസ് കെ ശിവാജിയൻസുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം

എ ഐ എഫ് എഫും -സായും ചേർന്ന് ജൂനിയർ താരങ്ങൾക്കായി റിപ്പബ്ലിക്ക് ദിനത്തിൽ ദുബായിൽ ട്രയൽസ് നടത്തുന്നു


ന്യൂഡൽഹിസ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ് ) സഹകരണത്തോടെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ 
(..എഫ്.എഫ്) 2018 ജനുവരി 26ന്  ദുബായിൽ വെച്ച് 2001 മുതൽ 2003 ഉള്ളിൽ  ജനിച്ച ഇന്ത്യൻ കുട്ടികൾക്കാണ് ട്രിയൽസ് നടത്തുന്നത് .

2016 ജൂണിൽ നടത്തിയ  ആദ്യ പദ്ധതിയിൽ യു   യിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ  നിന്നും മികച്ച  പ്രതികരണമാണ് ലഭിച്ചത് . 2018 ലെ AFC U-16 ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന U-16 ടീമുൾപ്പെടെയുള്ള ജൂനിയർ ദേശീയ ടീമുകൾക്കായി  ഇന്ത്യൻ കളിക്കാരെ തെരെഞ്ഞെടുക്കാനാണ്  എഐഎഫ്എഫ് ശ്രമിക്കുന്നത് .

എഐഎഫ്എഫ് സായും ചേർന്ന് നടത്തുന്ന  ട്രിയൽസ്‌   മേൽനോട്ടം മുൻ ഇന്ത്യൻ നാഷണൽ ടീമിന്റെ ക്യാപ്റ്റനും  എഐഎഫ്എഫ് സ്കൗട്ടിങ് നെറ്റ് വർക്ക് ഡിറ്റക്ടറുമായ അഭിഷേക് യാദവാണ് മേൽനോട്ടം വഹിക്കുക .അഭിഷേകിന്റെ കൂടെ അണ്ടർ 16 ടീമിന്റെ സ്റ്റാഫുകളും ഉണ്ടാകും .

2016 ലെ ദുബായ് ട്രയൽസിൽ , 240 ഇന്ത്യൻ താരങ്ങൾ  പങ്കെടുത്തതായി  എഐഎഫ്എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് പറഞ്ഞു
ഫിഫ U -17 ലോകകപ്പിന് ശെഷം  ഇത്തവണ കൂടുതൽ പേരെ ആകർഷിക്കും ദാസ് കൂട്ടി ചേർത്തു .

"വരാനിരിക്കുന്ന സ്കൗട്ടിങ് റൗണ്ട് കൂടുതൽ പ്രാധാന്യമുള്ളതാകുംകാരണം റിപ്പബ്ലിക്ക് ദിനത്തിൽ  പരിപാടി ആരംഭിക്കാൻ ഞങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്."

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യഇന്ത്യൻ കോൺസുൽ ജനറൽ ഓഫ് ദുബായ്പ്രാദേശിക വേദി പങ്കാളികൾ എന്നിവരുടെ പിന്തുണയ്ക്കും ദാസ് നന്ദി പറഞ്ഞു.

നിലവിൽ രണ്ട് പദ്ധതികളാണ് ഉള്ളത് ഇന്ത്യൻ ആരോസിലൂടെ U -19 താരങ്ങൾ  ലീഗിലും , 2018 സെപ്തംബറിൽ നടക്കുന്ന .എഫ്.സി ചാമ്പ്യൻഷിപ്പിന് മുന്നോടിയായി വിദേശ പര്യടങ്ങളിലൂടെ  U -16 ടീമിനെ തയ്യാറാക്കുക .


കൂടാതെ, 2001 - 2003 ആൺകുട്ടികളുടെ പ്രായപരിധിയിലുള്ള താരങ്ങളെ പ്രത്യേകിച്ച് 
 2021 U 20 ലോകകപ്പിനും  2024 
ഒളിമ്പിക് ഗെയിംസിനുമാണ്  ഞങ്ങൾ തയ്യാറെടുക്കുന്നത് , "ഡാസ് വിശദീകരിച്ചു.

ദേശീയ ടീമുകളുടെ ഡയറക്ടർ കൂടിയായ അഭിഷേക് യാദവ്പദ്ധതിയുടെ ചുറ്റുപാടിൽ തന്റെ ജോലിയെ പ്രകീർത്തിച്ചു. "കഴിഞ്ഞ തവണ ഞങ്ങൾ അഞ്ച് കളിക്കാരെ ക്യാമ്പിൽ ചേരാൻ ക്ഷണിച്ചു.

"കഴിവുള്ളതിനപ്പുറം പല യു  ഇയിൽ താമസിക്കുന്ന മാതാപിതാക്കളുടെയും മനോഭാവമാണ്  കുട്ടികൾ  ഇന്ത്യൻ ടീമിൽ കളിക്കുമെന്ന്  എനിക്ക് ഉറപ്പുണ്ട് അഭിഷേക് പറഞ്ഞു .


നിയമങ്ങളും ചട്ടങ്ങളും:

ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പാസ്പോർട്ടുകൾ അടങ്ങുന്ന ടാലന്റ്ഉള്ള  കുട്ടികൾ  ഇന്ത്യക്ക് വേണ്ടി കളിക്കാൻ  ട്രിയൽസിൽ പങ്കെടുക്കാം .പ്രായ പരിധി 2001-2003 ആയിരിക്കണം 

ജനുവരി 26 ന് താൽപര്യമുള്ള കുട്ടികൾ  തങ്ങളുടെ വിഭാഗമനുസരിച്ച് 
ട്രയലുകൾക്കായി റിപ്പോർട്ട് ചെയ്യണംമറ്റ് ദിവസങ്ങളിൽ പുതിയ രജിസ്ട്രേഷനുകൾ സ്വീകരിക്കില്ല.

മാനദണ്ഡവും വിവരവും:

പ്രായ വിഭാഗങ്ങൾ: 2001, 2002, 2003 വർഷങ്ങളിൽ ജനിച്ച കുട്ടികൾ

തീയതിസമയം & സ്ഥലം:

DAY 1: 26 ജനുവരി 2018: കിംഗ്സ് സ്കൂൾഅൽ ബർശ 

പ്രഭാത സെഷൻ: 8.00 AM  - 11.00 AM (റിപ്പോർട്ടിംഗ് സമയം: 7.30 AM )

ഉച്ചകഴിഞ്ഞ് സെഷൻ: 4.00 PM - 7.00  PM

DAY 2 & DAY 3: 27 ജനുവരി 28 & 28 ജനുവരി: 26 ജനുവരിയിൽ ഷോർട്ട്ലിസ്റ്റുചെയ്ത കളിക്കാർക്ക് സമയവും വേദി വിശദാംശങ്ങളും അറിയിക്കും

കളിക്കാർ ഇനിപ്പറയുന്ന ഇനങ്ങൾ കൊണ്ടുവരണം:

സ്വന്തം പാസ്പോര്ട്ടി ന്റെ വ്യക്തമായ പകര്പ്പ് (ആദ്യ പേജ് & അവസാന പേജ്)
സ്വന്തമായി കളിക്കുന്ന കിറ്റ്
കുടിവെള്ളംലഘുഭക്ഷണം

എല്ലാ ക്രൈറ്റീരിയകളും പൂർത്തിയാക്കിയ താരങ്ങൾ  മാത്രമായിരിക്കും ട്രിയൽസിൽ  പങ്കെടുക്കാൻ അനുവദിക്കുക .

Registration form can be downloaded from
http://bit.do/AIFFscouting

Blog Archive

Labels

Followers