Wednesday, January 3, 2018

ഡേവിഡ് ജെയിംസ് വീണ്ടും കേരള ബ്ലാസ്റ്റേർസ് പരിശീലകൻ




ഡേവിഡ് ജയിംസ് വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍. റെനി മ്യൂലന്‍സ്റ്റീന്റെ പകരക്കാരനായാണ് ഡേവിഡ് ജെയിംസ് എത്തുന്നത് .ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മാർക്യു താരവും പരിശീലികനുമായിരുന്നു ജെയിംസ് .ഇന്ന് കൊച്ചിയിൽ ടീം മാനേജ്‌മെന്റുമായി നടന്ന ചർച്ചയിലാണ് ധാരണയിലെത്തിയത് .

ആദ്യ സീസണിൽ തന്നെ കേരളത്തെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് ഡേവിഡ് ജെയിംസ്. 7 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഉള്ളത്. ജെയിംസിന്റെ വരവോടെ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.



ഇന്നലെ രാത്രി തന്നെ കൊച്ചിയിലെത്തിയ ഡേവിഡ് ജയിംസുമായി ബ്ലാസ്റ്റേഴ്സ് മാനെജ്മെന്റ് ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. പരിശീലക ചുമതല ഏറ്റെടുക്കാന്‍ ഡേവിഡ് ആദ്യമേ സമ്മതമറിയിച്ചിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ സസൂക്ഷ്മം നിരീക്ഷിച്ചു വരുന്ന ഡേവിഡ് ജയിംസിനു ആദ്യ സീസണിലെ അനുഭവവും പരിശീലക കുപ്പായം വീണ്ടുമണിയാന്‍ കരുത്താകും.

0 comments:

Post a Comment

Blog Archive

Labels

Followers