Sunday, January 28, 2018

ത്രില്ലർ മത്സരത്തിൽ ഗോകുലം കേരള എഫ് സിക്ക് ജയം




അവസാന നിമിഷ ഗോളിൽ ഗോകുലം കേരള എഫ്‌സി 3-2 നാണ് ഷില്ലോങ് ലജോങ്ങിനെതിരെ എം എസ്‌ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ലീഗ് മത്സരത്തിൽ വിജയം നേടിയത് . ആദ്യ നിമിഷങ്ങളിൽ ബഹ്‌റൈൻ താരം അൽ അജ്മി ഗോകുലത്തിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും 25 ആം മിനിറ്റിൽ ഷില്ലോങ് ലീഡ് നേടി .എന്നാൽ 52ആം മിനിറ്റിൽ അൽ അജ്മിയുടെ തന്നെ  ഫ്രീ കിക്കിൽ ഗോകുലം സമനില പിടിച്ചു .


സമനില അധിക നേരം ഉണ്ടായില്ല കോർണർ കിക്കിലൂടെ ഇമ്മാനുവൽ ഷില്ലോങിന് രണ്ടാം ഗോൾ നേടി .എന്നാൽ ഗോകുലം അറ്റാക്കിങ് ശക്തമാക്കി 74 ആം മിനിറ്റിൽ സൽമാൻ ഗോൾ നേടി സ്കോർ 2-2 ആയി .അവസാന നിമിഷം വരെ മികച്ച അറ്റാക്കിങ് തുടർന്ന് 90ആം മിനിറ്റിൽ മലയാളി യുവ താരം അർജുൻ ജയരാജിലൂടെ  ഗോകുലത്തിന് അർഹിച്ച വിജയം ലഭിച്ചത്  .

0 comments:

Post a Comment

Blog Archive

Labels

Followers