ഒരു കാലത്ത് ഇന്ത്യയിലെ ടോപ് ഡൊമസ്റ്റിക് ചാമ്പ്യൻഷിപ്പ് ആയിരുന്ന സന്തോഷ് ട്രോഫി ടൂർണമെന്റ ഹോസ്റ്റ് ചെയ്യാൻ ബംഗ്ലൂർ ഒരുങ്ങി കഴിഞ്ഞു . ബംഗളൂരു ഫുട്ബാൾ സ്റ്റേഡിയത്തിലാണ് സൗത്ത് സോൺ യോഗ്യത മത്സരം നടക്കുന്നത് .ഇന്ത്യൻ ഫുട്ബാളിൽ ഐ എസ് എല്ലും ഐ ലീഗും സമാന്തരമായി നടക്കുന്നതിന് ഇടയിൽ സന്തോഷ് ട്രോഫി ടൂർണമെന്റിന് കൂടുതൽ പിന്തുണ നൽകണമെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് പറയാനുള്ളത് .
സന്തോഷ് ട്രോഫിയിൽ മുമ്പ് ഡൽഹിയുടെ ക്യാപ്റ്റൻ ആയിരുന്ന ഛേത്രി പറയുന്നു - ഐ ലീഗ് വരുന്നതിന് മുമ്പ് സന്തോഷ് ട്രോഫി ആയിരുന്നു എല്ലാം .ഞാൻ ചെറുതായിരുന്നപ്പോൾ കേട്ടിരുന്നത് , സന്തോഷ് ട്രോഫിയിൽ നിന്നായിരുന്നു നാഷണൽ സെലെക്ടർസ് ഇന്ത്യൻ ടീമിലേക്ക് താരങ്ങളെ തെരെഞ്ഞെടുത്തിരുന്നത് .
Pic: Bangalore Football Stadium
സന്തോഷ് ട്രോഫിയിൽ നിന്നാണ് നിലവിൽ താരങ്ങൾ ഐ ലീഗിലും ഐ എസ് എല്ലിലേക്കും എത്തുന്നത് .നിലവിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അഞ്ജ് അണ്ടർ 21 താരങ്ങൾ ഒരോ സ്‌ക്വാഡിലും മൂന്ന് പേർ പ്ലെയിങ് ഇലവനിലും ഉൾപ്പെടുത്താൻ നിർബന്ധമാക്കിയിട്ടുണ്ട് .മികച്ച താരങ്ങൾ ഐ ലീഗിലും ഐ എസ് എല്ലിലും കളിക്കുന്നത് കൊണ്ട് തന്നെ സന്തോശ് ട്രോഫിയിൽ കളിക്കാൻ സാധിക്കില്ല , ഇത് കൂടുതൽ പുതിയ താരങ്ങൾക്ക് അവസരം ഒരുക്കും ഛേത്രി മൈഖേൽ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് പറഞ്ഞത് .
ശെരിയാണ് മികച്ച താരങ്ങൾ കളിക്കാത്തത് കൊണ്ട് ടൂർണമെന്റിന്റെ പോപ്പുലാരിറ്റി നഷ്ട്ടപ്പെട്ടു .ഇത് അവർക്ക് കളിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല മറിച്ച് മികച്ച താരങ്ങൾക്ക് കൂടുതൽ മത്സരങ്ങൾ ഉണ്ട് .ടോപ്പ് ഡിവിഷനിൽ ഇല്ലാത്ത താരങ്ങൾക്ക് ഇതൊരു നല്ല അവസരമാണ് , കാരണം അവർക്ക് കൂടുതൽ മത്സരങ്ങൾ കിട്ടുന്നില്ല . പക്ഷെ ഫെഡറേഷൻ ഇവിടെ ചെയ്യേണ്ടത് സന്തോഷ് ട്രോഫിക്ക് കൂടുതൽ പബ്ലിസിറ്റി നൽകുക എന്നതാണ് , ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി പറയുന്നു .
ഫെഡറേഷൻ ഒരറ്റ ലീഗ് കൊണ്ട് വരികയാണെങ്കിൽ സന്തോഷ് ട്രോഫി , ടുറാൻഡ് കപ്പ് പോലുള്ള ടൂർണമെന്റുകൾ കൃത്യമായി പ്ലാൻ ചെയ്യാവുന്നതാണ് .ഒരു ലീഗും കൂടുതൽ ടീമുകളും കൂടുതൽ മത്സരങ്ങളും വന്നാൽ എല്ലാം എളുപ്പമാണ് .ഇപ്പോൾ ടോപ്പ് ഡിവിഷൻ ലീഗിൽ 30 മത്സരങ്ങൾ ഉണ്ടെങ്കിൽ പിന്നെ കാര്യങ്ങൾ എളുപ്പമാണ് .നിലവിൽ ഐ ലീഗിലും ഐ എസ് എല്ലിലും 18 മത്സരങ്ങൾ വീതം ,ഫെഡറേഷൻ കപ്പ് 8, സന്തോഷ് ട്രോഫി 4, ടുറാൻഡ് കപ്പ് 6 ഇങ്ങനെ വന്നാൽ എല്ലാം കൂടി ഒരു വർഷത്തിൽ കാര്യങ്ങൾ നടത്താൻ ബുദ്ദിമുട്ടാണ് .മറിച്ച് ഒരു ടോപ്പ് ഡിവിഷൻ ലീഗ് , പിന്നെ നാഷണൽ ഡ്യൂട്ടി , എ എഫ് സി എന്നിങ്ങനെ വന്നാൽ കാര്യങ്ങൾ പ്ലാൻ ചെയ്യാൻ എളുപ്പമാണ് ,ഛേത്രി കൂട്ടി ചേർത്തു .
കർണാടകയിൽ ഇത് ആദ്യമായാണ് സന്തോഷ് ട്രോഫി ഹോസ്റ്റ് ചെയ്യുന്നത് .സൗത്ത് സോൺ യോഗ്യത മത്സരങ്ങളിൽ രണ്ട് ഗ്രൂപ്പ് ഉണ്ട് .ഓരോ ഗ്രൂപ്പിലെ വിജയികൾ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലേക്ക് കടക്കും .
ഗ്രൂപ്പ് എ യിൽ - കർണാടക ,തെലങ്കാനാ , പോണ്ടിച്ചേരി , സെർവിസ്സ് .
ഗ്രൂപ്പ് ബി യിൽ -കേരള , തമിഴ് നാട് , ആന്ധ്രാ പ്രദേശ് .
Click Here: 1950 ൽ ചെന്നൈയിൽ (മദ്രാസ് ) നടന്ന സന്തോഷ് ട്രോഫി ടൂർണമെന്റിൽ നിന്നുമുള്ള വീഡിയോ കാണൂ
0 comments:
Post a Comment