അണ്ടർ 15 ഐ ലീഗ് പ്ലെ ഓഫ് ഗ്രൂപ്പ് എയിൽ ശക്തരായ മിനർവ്വ പഞ്ചാബിനെ ഗോകുലം കേരള എഫ് സി സമനിലയിൽ തളച്ചു. അവസാന മിനുട്ടിൽ ഹേമന്ത് നേടിയ ഗോളാണ് ഗോകുലം എഫ് സിയെ തോൽവിയിൽ നിന്നും രക്ഷിച്ചത്. 32ആം മിനുട്ടിൽ ബെൻജോസൺ സിംഗാണ് മിനർവ പഞ്ചാബിനായി ഗോൾ നേടിയത്. ഗ്രൂപ്പ് എയിൽ ഗോകുലം എഫ് സി, മിനർവ്വ പഞ്ചാബ് , എം എസ് പി മലപ്പുറം, സ്പോർട്സ് ഹോസ്റ്റൽ ഒഡീഷ എന്നീ ടീമുകളാണ് ഉള്ളത്.
ഇന്ന് വൈകിട്ട് 3.45 ന് നടക്കുന്ന മത്സരത്തിൽ എം എസ് പി മലപ്പുറം സ്പോർട്സ് ഹോസ്റ്റൽ ഒഡീഷയെ നേരിടും
കേരളത്തിൽ നിന്നുള്ള മറ്റൊരു ടീമായ കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ബിയിൽ ഐസ്വാൾ എഫ് സി, റയൽ കാശ്മീർ, ഡി എസ് കെ ശിവാജിയൻസ് എന്നിവർക്കൊപ്പമാണ്
0 comments:
Post a Comment