2017 ഇൽ AIFF ടെവേലോപ്മെന്റൽ ടീമായ ഇന്ത്യൻ ആരോസിൽ കളിച്ചിരുന്ന ഇന്ത്യൻ അണ്ടർ 17 ഗോൾ കീപ്പർ ധീരജ് സിങ് യൂറോപ്പ്യൻ വിസ ലഭിക്കുന്നത് വരെ ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനം നടത്തും.
നേരത്തെ തന്നെ മദർവെൽ എഫ് സി (സ്കോട്ടിഷ് പ്രീമിയർഷിപ്പ് ) ,ചാർട്ട്ലൻ അത്ലറ്റിക് ക്ലബ് (ലീഗ് ഒൺ ഇംഗ്ലണ്ട് ), ടോറോന്റോ എഫ് സി (എം .എൽ .എസ് ) എന്നിവയിൽ നിന്ന് ധീരജിന് ഓഫറുകൾ വന്നിരുന്നു .ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാം യൂണൈറ്റഡും ധീരജിന് രംഗത്തുണ്ട് .മദർ വെൽ എഫ് സി യുമായി ട്രിയൽസ് നടത്താൻ വിസ ശെരിയായാൽ ഉടൻ ധീരജ് സ്കോട്ലൻഡിലേക്ക് പറക്കും .അത് വരെ കേരള ബ്ലാസ്റ്റേഴ്സിൽ പോൾ രാഹുബ്ക്ക , സന്ദീപ്പ് നന്ദി , ബ്ലാസ്റ്റേർസ് ഹെഡ് കോച്ച് കൂടിയായ ഡേവിഡ് ജെയിംസിൽ നിന്നും ധീരജ് പരിശീലനം തേടും .
നാളെ മുതൽ ധീരജ് ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനം ആരംഭിക്കും . ഇന്ന് തന്നെ ബ്ലാസ്റ്റേർസ് ഡൽഹി മത്സരത്തിൽ ധീരജ് ബ്ലാസ്റ്റേർസ് ജേഴ്‌സിയിൽ ഉണ്ടായിരുന്നു .
ഒരു പക്ഷെ ധീരജിന് യൂറോപ്പ്യൻ ക്ലബ്ബ്കളുമായുള്ള കരാർ പരാചയപ്പെട്ടങ്കിൽ ധീരജ് ബ്ലാസ്റ്റേഴ്‌സുമായി സൈൻ ചെയ്‌തേക്കാം എന്നും റിപോർട്ടുകൾ ഉണ്ട് .നിലവിൽ മദർവെൽ എഫ് സി യിൽ ട്രയൽസ് നടത്താൻ വിസക്ക് കാത്തിരിക്കുകയാണ് ഇന്ത്യയുടെ ലോകകപ്പ് ഹീറോ .
0 comments:
Post a Comment