Tuesday, January 30, 2018

ഐ എസ് എൽ - ഐ ലീഗ് ടീമുകളെ ഉൾപെടുത്തിയുള്ള സൂപ്പർ കപ്പ് ഏപ്രിലിൽ


(This Repeat Of our earlier post.. which was already posted on 24th Jan)

ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് വീണ്ടും ഒരു സന്തോഷ വാർത്ത. ഐ എസ് എൽ - ഐ ലീഗ് ടീമുകളെ ഉൾപെടുത്തി ഒരു പരീക്ഷണ ടൂർണമെന്റിന് ഒരുങ്ങുകയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഐ എസ് എൽ,ഐ ലീഗ് എന്നീ ലീഗുകളിലെ 16 ടീമുകളെ ഒരുമിപ്പിച്ചാകും  ടൂർണമെന്റ് സംഘടിപ്പിക്കുക. ഫെഡറേഷൻ കപ്പിന് പകരമായിട്ടായിരിക്കും സൂപ്പർ കപ്പിന്റെ കടന്നു വരവ്. 1977 ൽ ആരംഭിച്ച ഫെഡറേഷന് കപ്പിൽ കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാനാണ് കൂടുതൽ തവണ കപ്പ് സ്വന്തമാക്കിയത്. 14 തവണയാണ് മോഹൻ ബഗാൻ ഫെഡറേഷൻ കപ്പ് സ്വന്തം കൂടാരത്തിൽ എത്തിച്ചത്. നിലവിൽ ബെംഗളൂരു എഫ് സിയാണ് ഫെഡറേഷൻ കപ്പ് ജേതാക്കൾ. സൂപ്പർ കപ്പിന്റെ വരവോടെ  ചരിത്ര പ്രസിദ്ധമായ ഫെഡറേഷൻ കപ്പ് ഇല്ലാതാകും 

ഐ എസ് എലിൽ നിന്നും ഐ ലീഗിൽ നിന്നും ആദ്യ ആറു സ്ഥാനകാർക്കായിരിക്കും സൂപ്പർ കപ്പിലേക്ക് നേരിട്ടു യോഗ്യത ലഭിക്കുക. ശേഷിക്കുന്ന നാല് സ്ലോട്ടുകളിലേക്കുള്ള ടീമുകളെ  ഐ എസ് എല്ലിലെയും ഐ ലീഗിലെയും ടീമുകളെ ഉൾപെടുത്തിയുള്ള  യോഗ്യത റൗണ്ടിലൂടെയാകും തീരുമാനിക്കുക.

16 ടീമുകളെ 4 ഗ്രൂപ്പുകളാക്കി തിരിച്ചു ഗ്രൂപ്പ് ജേതാക്കൾക്കാകും സെമിയിലേക്ക് മുന്നേറാൻ സാധിക്കുക.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഏപ്രിൽ ഒന്നു മുതൽ 30 വരെയാണ് ടൂർണമെന്റ് സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നത്. മാർച്ചിലാകും യോഗ്യത റൗണ്ട് മത്സരങ്ങൾ നടത്തുക. കൊച്ചി അല്ലെങ്കിൽ ഗുവാഹത്തി എന്നി വേദികളെയാണ് ടൂർണമെന്റ് നടത്തുന്നതിനായി പരിഗണിക്കുന്നത്. വേദിയെ സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ഉണ്ടാകും

മാർച്ച് 27 ന് ഇന്ത്യയുടെ കിർഗിസ്ഥാനെതിരെയുള്ള യോഗ്യത മത്സരം കഴിഞ്ഞ ശേഷമാകും ടൂർണമെന്റ്. അപ്പോഴേക്കും ഐ ലീഗ്- ഐ എസ് എൽ മത്സരങ്ങൾ അവസാനിക്കുകയും ചെയ്യും.

0 comments:

Post a Comment

Blog Archive

Labels

Followers