Tuesday, January 16, 2018

ഇന്ത്യൻ റഫറിമാരിൽ നിന്ന് പ്രീമിയർ ലീഗ് തലത്തിലുള്ള റഫറീയിങ് പ്രതീക്ഷിക്കുന്നത് ശെരിയല്ല - ഡേവിഡ് ജെയിംസ്




കേരള ബ്ലാസ്റ്റേഴ്സിന്റെ മുംബൈ സിറ്റിയുമായുള്ള മൽത്സരത്തിൽ റഫറീയിങ് പിഴവുകൾ ചർച്ച ചെയ്യപ്പെട്ടിരുന്നു . എസ്‌ എല്ലിലെ മോശം റഫറീഇങ്ങിനെ കുറിച്ച് ബ്ലാസ്റ്റേർസ് ഹെഡ് കോച്ച് ഡേവിഡ് ജെയിംസിന് പറയാനുള്ളത് ഇങ്ങനെ .


റഫറീയിങ് ഇന്ത്യയിൽ മാത്രമല്ല യൂ കെ യിലും ഒരു ചർച്ച വിഷയമാണ് .എല്ലാവരും ഒരു പോലെ മികച്ച നിർണയങ്ങൾ ചെയ്യണമെന്ന് പ്രതീക്ഷിക്കുന്നത് ശെരിയല്ല . എസ്‌ എൽ നാലാം സീസണിലാണ് നിൽക്കുന്നത് , അത് കൊണ്ട് തന്നെ പ്രീമിയർ ലീഗ് തലത്തിലുള്ള റീഫ്രീയിങ് ഇവിടെ ഉണ്ടാകണമെന്നത് അമിത പ്രതീക്ഷയാണ് .ഓരോ മത്സരങ്ങൾ കഴിയുന്തോറും റഫറിമാർ കൂടുതൽ മെച്ചപ്പെടുമെന്ന് ജെയിംസ് പറഞ്ഞു .

വീഡിയോ അസിസ്റ്റന്റ് റഫറീയിങ് ടെക്നോളജിയിൽ തനിക്ക് താല്പര്യം ഇല്ലന്നും , ഗോൾ ലൈൻ ടെക്നോളജി ഉപയോഗിക്കുന്നതിൽ സന്തുഷ്ട്ടനാണെന്നും , അത് ഗോൾ നിർണയിക്കാൻ സഹായിക്കും -ഡേവിഡ് ജെയിംസ് കൂട്ടി ചേർത്തു .

0 comments:

Post a Comment

Blog Archive

Labels

Followers