Tuesday, January 30, 2018

വീണ്ടുമൊരു ഉഗാണ്ടൻ താരം കൂടെ കേരളത്തിലേക്ക്




കേരള ബ്ലാസ്റ്റേഴ്സ് താരം കെസിറോൺ കിസിറ്റോ പുറമേ വീണ്ടും ഒരു ഉഗാണ്ടൻ താരം കൂടെ കേരളത്തിലേക്ക് എത്തുന്നത്. ഉഗാണ്ടൻ സ്ട്രൈക്കർ  ഹെൻറി കിസ്കക്കയാണ് ഐ ലീഗിൽ ഗോകുലം കേരള എഫ് സിക്കായി പന്തു തട്ടാൻ കേരളത്തിലേക്ക് എത്തുന്നത്. ഫ്രീ ഏജന്റായ താരം ഉടൻ തന്നെ ഗോകുലം എഫ് സിയോടെപ്പം ചേരും. ലീഗിൽ മോശം തുടക്കത്തിൽ നിന്നും കരകയറുന്ന ഗോകുലം എഫ് സിക്ക് പുതിയ താരത്തിന്റെ വരവ് ഊർജമേകും . നിലവിൽ ഉഗാണ്ട റവന്യൂ അതോറിറ്റി (യു ആർ എ) ടീമിലാണ് ഹെൻറി കിസ്കക്ക കളിക്കുന്നത്. വിയറ്റ്നാം ലീഗിലെ വിവിധ ടീമുകൾക്കുവേണ്ടിയും ഹെൻറി കിസ്കക്ക ബൂട്ടണിഞ്ഞിട്ടുണ്ട്

0 comments:

Post a Comment

Blog Archive

Labels

Followers