ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ തുടക്കത്തിലേ തന്നെയുളള സ്വപ്നം, നമ്മുടെ രാജ്യത്തെ ഫുട്‌ബോൾ ചിത്രം തന്നെ മാറ്റി വരയ്ക്കുകയും ആത്യന്തികമായി ലോകം ഇന്ത്യൻ ഫുട്‌ബോളിനെ കായിക ലോകത്തെ അടുത്ത വൻ ശക്തിയായി തിരിച്ചറിയുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യുക എന്നതായിരുന്നു. ലോകോത്തര പരിശീലകരുടേയും ലോക പ്രശസ്തരായ കളിക്കാരുടെയും സാനിദ്ധ്യം, പുതിയ പ്രതിഭകളെ കണ്ടെത്തി വളർത്തുന്നതിനുള്ള മികച്ച പ്ലാറ്റഫോം ആയി ഹീറോ ഐഎസ്എൽ മാറിയിരിക്കുകയാണ് . ഓരോ സീസണും, അഭിനീവേശം നിറഞ്ഞ ഫുട്‌ബോൾ പ്രേമികൾക്ക് ആഘോഷിക്കുന്നതിനായി പുതിയ ഹീറോകളെ സമ്മാനിക്കുന്നു.
നിലവിലെ 2017-18 സീസണിൽ, ഒരോ ടീമിന്റെ ഒപ്പവും ആദ്യ പതിനൊന്നിൽ ടീമിൽ അധികമായി ഒരു ഇന്ത്യൻ താരത്തെ കൂടി കൂട്ടിച്ചേർത്തു കൊണ്ട് മൊത്തത്തിലുള്ള ഫോർമാറ്റിൽ വൻ മാറ്റം വരുത്തി. അതിന്റെ അർത്ഥം, അഞ്ചിന് പകരം, വിദേശ താരങ്ങൾക്ക് ഒപ്പമായി ഇപ്പോൾ ആറ് ഇന്ത്യൻ താരങ്ങൾ അണി നിരക്കും എന്നാണ്. കളിക്കളത്തിൽ പ്രദർശിക്കപ്പെടുന്ന മൊത്തത്തിലുള്ള ഫുട്‌ബോൾ നിലവാരത്തെ ഇത് ബാധിക്കും എന്ന് വിദഗ്ദ്ധർക്ക് അൽപ്പം സന്ദേഹം ഉണ്ടായിരുന്നുവെങ്കിലും ഈ സീസണിൽ ഏകദേശം അൻപതിനോടടുത്ത് മത്സരങ്ങൾ പിന്നിട്ടു കഴിഞ്ഞപ്പോൾ, ഫലം വിസ്മയാവകമായിരുന്നുവെന്ന് ഒരാൾക്ക് നിസ്സംശംയം തീർപ്പു കൽപ്പിക്കാൻ കഴിയും.
ഈ സീസണിൽ സ്‌കോർ ചെയ്യപ്പെട്ട 124 ഗോളുകളിൽ, 35 എണ്ണം പ്രാദേശിക താരങ്ങൾ തന്നെയണ് സ്‌കോർ ചെയ്തത്. 48 മത്സരങ്ങൾ പിന്നിട്ടു കഴിഞ്ഞപ്പോൾ, ഇത് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ എക്കാലത്തേയും ഏറ്റവും മികച്ച സംഖ്യ തന്നെയാണ്. ഇതോടൊപ്പം, വ്യത്യസ്തരായ 18 ഇന്ത്യൻ താരങ്ങൾ ഗോളുകൾ സൃഷ്ടിച്ചുവെന്നതും ശ്രദ്ധേയമായ ഒരു കണക്കാണ്. 48 മത്സരങ്ങൾക്ക് ശേഷം ഇതും ഒരു റെക്കോർഡാണ്. പുറമേ, ഗോളുകൾ മാത്രമല്ല, ഓരോ ടീമിലും അധികമായി ഓരോ ഇന്ത്യൻ താരത്തിന്റെ സാനിദ്ധ്യം, അസിസ്റ്റുകൾ നൽകുന്നതും വർദ്ധിപ്പിച്ചിട്ടുണ്ട്. അസിസ്റ്റുകൾ നൽകിയതിലൂടെ വ്യത്യസ്തരായ 26 ഇന്ത്യൻ താരങ്ങൾ തങ്ങളുടെ ടീമുകൾക്കായി ഈ സീസണിൽ വൻ നേട്ടമാണ് നൽകിയത്.
ഈ സീസണിലെ ഏറ്റവും വലിയ കണ്ടെത്തൽ ഡൽഹി ഡൈനാമോസ് എഫ്സി -യുടെ ലാലിയൻസുവാള ചാംഗ്ദെ തന്നെയാണ്. കേവലം 21 വയസ്സ് മാത്രമുളള ഈ അത്ഭുത താരം, രണ്ട് ഗോളുകളും ഒരു അസിസ്റ്റും ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു. തുടർച്ചയായി എട്ട് മൽസരങ്ങളിൽ വിജയം കാണാതെ കളിച്ച ഡൽഹിക്ക്, ബംഗളൂരു എഫ്‌സി-യുടെ മുകളിൽ 2-0 എന്ന ഗോൾ നിലയിൽ അട്ടിമറി വിജയം സമ്മാനിച്ച ഞായറാഴ്ചത്തെ മൽസരത്തിലെ മുഖ്യ സൂത്രധാരനായിരുന്നു ചാംഗ്‌ദെ. മികച്ച വേഗത കൈമുതലായ ഈ യുവ താരത്തിന്റെ കളിക്കളത്തിലെ കണക്കുകൾ വിസ്മയിപ്പിക്കുന്നതാണ്: 10 മൽസരങ്ങളിൽ 10 ഷോട്ടുകൾ, 279 പാസ്സുകൾ, 322 ടച്ചുകൾ. കളിക്കളത്തിൽ ഈ യുവാവ് നടത്തുന്ന നിരന്തര കഠിന പ്രയ്തനം വിളിച്ചു പറയുന്ന കണക്കുകളാണ് ഇവ. ഒരൊറ്റ മത്സരത്തിൽ തന്നെ ഗോൾ സ്‌കോർ ചെയ്യുകയും അസിസ്റ്റ് നൽകുകയും ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡും ഈ താരത്തിന് സ്വന്തം. എഫ്‌സി പൂനെ സിറ്റിയ്ക്ക് എതിരായുളള മത്സരത്തിലാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്.
ഫുട്‌ബോൾ പ്രേമികളുടെ മനം കവർന്ന മറ്റൊരു യുവ താരമാണ് ലാലിയൻസുവാള ചാംഗ്ദെയുടെ സഹ കളിക്കാരൻ കൂടിയായ വിനീത് റായ്. ഈ സീസൺ ഡൽഹിക്ക് ഒട്ടും അഭിമാനം പകരുന്നതല്ലായിരുന്നുവെങ്കിൽക്കൂടി, അവരുടെ യുവ താര സഖ്യങ്ങൾ കളിക്കളത്തിൽ മികച്ച പ്രകടനം തന്നെ കാഴ്ച വെക്കുന്നു. ഈ സീസണിൽ എട്ട് മൽസരങ്ങളിൽ കളിച്ച റായ്, അവിശ്വസനീയമായ 527 പാസ്സുകളും 574 ടച്ചുകളും തന്റെ പേരിൽ ഇതിനോടകം തന്നെ കുറിച്ചു കഴിഞ്ഞു. പാസുകൾ നൽകുന്നതിൽ 85% കൃത്യത പ്രദർശിപ്പിക്കുന്ന അദ്ദേഹത്തിന്റെ ശരാശരി പ്രതി മത്സരത്തിന് 65.88 ആണ്. പൂനെയ്ക്ക് എതിരായ മൽസരത്തിലെ 71 പാസ്സുകൾ മറ്റേതൊരു കളിക്കാരനേക്കാളും ഉയർന്നതായിരുന്നു.
എടികെ-യുടെ താരമായ ഹിതേഷ് ശർമ്മയും ഈ സീസണിലെ ഒരു മികച്ച കണ്ടെത്തൽ തന്നെയാണ് എന്നതിൽ സംശയമില്ല. തന്റെ കന്നി ഹീറോ ഐഎസ്എൽ കളിക്കുന്ന 21-കാരനായ ഈ താരത്തിന്റെ കളിക്കളത്തിലെ പ്രകടനം, എടികെ-യുടെ മുഖ്യ പരിശീലകൻ ടെഡി ഷെറിംഗത്തിന്റെ പ്രശംസയ്ക്ക് പാത്രമായി. റോബി കീൻ അല്ലെങ്കിൽ നജായസ് കൂക്വി തുടങ്ങിയവർക്ക് പിന്നിൽ മുഖ്യമായും ആക്രമിച്ചു കളിക്കുന്ന മിഡ്ഫീൽഡറായി സേവനം നൽകുന്ന ഈ താരം, എട്ട് മൽസരങ്ങളിൽ നിലവിലെ ചാമ്പ്യൻമാരായ എടികെ-യുടെ ബൂട്ടണിഞ്ഞ് കഴിഞ്ഞപ്പോൾ 10 മൽസരങ്ങളിൽ 206 പാസ്സുകളും 246 ടച്ചുകളും നേടിയെടുത്തു. അദ്ദേഹത്തിന്റെ 16 ടാക്കിളുകളും ഒൻപത് ബ്ലോക്കുകളും തന്റെ ടീമിന്റെ പ്രതിരോധത്തിനായി എങ്ങനെ അദ്ദേഹം ഓടിയെത്തുന്നുവെന്നതിന്റെ തെളിവാണ്. ലക്ഷ്യത്തിലേക്ക് തൊടുത്ത 6 ഷോട്ടുകൾ എടികെ-യിലെ മറ്റേത് ഇന്ത്യൻ താരത്തേക്കാളും ഉയർന്നതാണ്.
20 വയസ്സ് മാത്രം പ്രായമുളള ജെറി ലാൽറിൻസുവാല കരുത്തുറ്റ തന്റെ പ്രതിരോധ നീക്കങ്ങളിൽ തന്റേതായ ഒരു മുദ്ര പതിപ്പിച്ചിട്ടുണ്ട്. 2016-ൽ അരങ്ങേറ്റം കുറിച്ച ഈ താരം, ചെന്നൈയിൻ എഫ്‌സിയുടെ ഈ സീസണിലെ ഇതേ വരെയുളള എല്ലാ മൽസരങ്ങളിലേയും സ്ഥിരം താരമായിരുന്നു. ഈ ലെഫ്റ്റ് ബാക്കിന്റെ പേരിൽ 16 ടാക്കിളുകൾ 12 ഇന്റർസെപ്ഷനുകൾ 10 ക്ലിയറൻസുകൾ, 11 ബ്ലോക്കുകൾ എന്നിവ കുറിച്ചു. ഒപ്പം ഒരു അസിസ്റ്റും മൂന്ന് ഷോട്ടുകളും. 409 പാസ്സുകളും 569 ടച്ചുകളും ഈ യുവ പ്രതിഭയുടെ കളിമിടുക്കിന്റെ മറ്റൊരു സാപത്രമാണ്.
ചെന്നൈയിൻ എഫ്‌സിയുടെ ഈ സീസണിലെ താരമായ ബാവോറിംഗ്ഡാവോ ബോഡോ എന്ന കളിക്കാരൻ ഹീറോ ഐഎസ്എൽ-ൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന പേരിൽ ചരിത്രത്താളുകളിൽ ഇടം നേടി. എഐഎഫ്എഫ് എലൈറ്റ് അക്കാദമിയുടെ ഉൽപ്പന്നമായ ഈ താരം, എഫ്‌സി ഗോവയ്ക്ക് എതിരായി കളിക്കളത്തിലിറങ്ങിയപ്പോൾ ലീഗിൻെ ചരിത്ത്രിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ താരമായി (18 വയസ്സും 1 മാസവും 2 ദിവസങ്ങളും) തീർന്നു.
ജാംഷെഡ്പൂർ എഫ്സിയുടെ ജെറി മാവ്മിംഗ്താംഗ, തന്റെ ആദ്യത്തെ ഐഎസ്എൽ മൽസരത്തില തന്നെ ഡൽഹിയ്ക്ക് എതിരായി ഒരു അസിസ്റ്റ് സൃഷ്ടിച്ച എഫ്സി പൂനെ സിറ്റിയുടെ പ്രതിരോധ നിര താരം സാർത്ഥക് ഗോലുയി എന്നിവരും അനുഭവ സമ്പത്താർജ്ജിച്ച വിദഗ്ദ്ധരുടെ കീഴിൽ പുഷ്പിക്കുന്ന യുവമുകുളങ്ങളാണ്.
23 വയസ്സുകാരനായ ലാൽറുവത്താര കരുത്തുറ്റ തന്റെ പ്രതിരോധ നീക്കങ്ങളിലും അവസരം ലഭിക്കുമ്പോൾ മിഡ്‌ഫീൽഡറിന്റെ റോളിലും തന്റേതായ ഒരു മുദ്ര പതിപ്പിച്ചിട്ടുണ്ട് ഈ ബ്ലാസ്റ്റേർസ് താരം . 2016-ൽ ഡൽഹിയിൽ ഉണ്ടായിരുന്ന താരത്തിന് ഒരു അവസരം പോലും ലഭിച്ചിരുന്നില്ല . എന്നാൽ ഈ സീസണിലെ ഇതേ വരെയുളള എല്ലാ മത്സരങ്ങളിലേയും ബ്ലാസ്റ്റേഴ്സിന്റെ സ്ഥിര സാനിധ്യമാണ്. ഈ ലെഫ്റ്റ് ബാക്കിന്റെ പേരിൽ 33 ടാക്കിളുകൾ 5 ഇന്റർസെപ്ഷനുകൾ 27 ക്ലിയറൻസുകൾ എന്നിവ ഉണ്ട് . 340 പാസ്സുകളും 521 ടച്ചുകളും ഈ യുവ പ്രതിഭയുടെ കളിമിടുക്കിന്റെ മറ്റൊരു മികവാണ്.
ഈ സീസണിൽ ഇനിയും 50-ലേറെ മൽസരങ്ങൾ അവശേഷിക്കേ, ഈ സീസണിൽ ഇതിനോടകം തന്നെ നമ്മുടെ യുവ താരങ്ങൾ വളരെ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചിട്ടുണ്ടെന്ന് ഉറപ്പോടെ പറയാം. സീസൺ അവസാനിക്കുന്നതിന് മുൻപേ തന്നെ ഇനിയുമേറെ അവർ നമുക്ക് മുൻപിൽ തെളിയിക്കുമെന്നും നമുക്ക് ഉറപ്പാക്കാം.
0 comments:
Post a Comment