Saturday, January 6, 2018

സ്വന്തം തട്ടകത്തിൽ ആദ്യ ജയം തേടി ഗോകുലം കേരള എഫ് സി



സ്വന്തം നാട്ടിൽ ഗോകുലം കേരള എഫ് സിയുടെ ഐ ലീഗിലെ അരങ്ങേറ്റം നിരാശജനകമാണ് .കോഴിക്കോട് ഇ എം എസ്‌ കോർപറേറ്റ് സ്റ്റേഡിയത്തിൽ ഇത് വരെ നാല് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയം കണ്ടെത്താൻ ഗോകുലത്തിന്  ആയിട്ടില്ല .ശനിയാഴ്ച്ച നടക്കുന്ന മത്സരത്തിൽ ശക്തരായ മിനിർവ പഞ്ചാബ് എഫ് സി യാണ് എതിരാളികൾ .മിനിർവ നിലവിൽ ഐ ലീഗ് പോയിന്റ് പട്ടികയിൽ രണ്ടാമതാണ് .

ടീമിന്റെ മോശം പ്രകടനത്തിന് കാരണം പ്രിതിരോധത്തിലെ പിഴവുകളും ഫിനിഷിങ്ങിലെ പോരായ്മകളുമാണ് , ഗോകുലം കേരള ഹെഡ് കോച്ച് ബിബിനോ ജോർജ് പറഞ്ഞു .ക്യാപ്റ്റൻ സുശാന്ത് മാത്യുവിന്റേയും മിഡ്‌ഫീൽഡർ ഫ്രാൻസിസിന്റെ സേവനം പരിക്ക് മൂലം ഇന്ന്  ഗോകുലത്തിന് ലഭിക്കില്ല .പുതിയ സൈനിങ്‌ ആയ ഐ ലീഗിലെ എക്കാലത്തെയും ടോപ് സ്‌കോറർ ആയ ഒഡാഫ ഓഖൊലിയുടെ സേവനം  എ ഐ എഫ് എഫ് ക്ലീറൻസ് ലഭിച്ചാൽ മിനിർവ ക്കെതിരെ ഇന്ന് കളിക്കാം .കഴിഞ്ഞ മത്സരത്തിൽ ഐസ്വാളിനോട് തോറ്റ മിനിർവ പഞ്ചാബ് ഇന്ന്  ആക്രമിച്ച്‌ കളിക്കാനായിരിക്കും ശ്രമിക്കുക .

0 comments:

Post a Comment

Blog Archive

Labels

Followers