Thursday, November 30, 2017

ഗോവയിൽ ഗോൾ മഴ , കോറോമിനാസിന്റെ ഹാട്രിക്കിൽ ഗോവക്ക് ജയം



ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റൊരു ത്രില്ലർ മത്സരത്തിനാണ് ഇന്ന് ഗോവ സാക്ഷിയായത് . മൂന്ന് ‌ യെല്ലോ കാർഡും ഒരു റെഡ് കാർഡും ഏഴ് ഗോളുകളും നിറഞ്ഞതായിരുന്നു മത്സരം. മികച്ച അറ്റാക്കിങ്ങിലൂടെ 16 ആം മിനിറ്റിൽ കോറോമിനാസ് ഗോവക്ക് ആദ്യ ഗോൾ നേടി . എന്നാൽ 20 ആം മിനിറ്റിൽ മിക്കുവിന്റെ ഗോളിലൂടെ ബെംഗളൂരു സമനില പിടിച്ചു .33 ആം മിനിറ്റിൽ മറ്റൊരു അറ്റാക്കിങ്ങിലൂടെ കോറോമിനാസ് ഗോവയുടെ രണ്ടാം ഗോളും നേടി . 38ആം മിനിറ്റിൽ ഗുരുപീതിന് റെഡ് കാർഡ് കിട്ടിയത് ബെംഗളരുവിന് തിരിച്ചടിയായി . പെനാൽറ്റിയിൽ ലാൻസറൊട്ടേ ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ ഗോവ രണ്ട് ഗോളിന്റെ മുൻതൂക്കം നേടി.



10 പേരുമായി ഇറങ്ങിയ ബെംഗളൂരു മികച്ച തിരിച്ചു വരവാണ് രണ്ടാം പകുതിയിൽ നടത്തിയത് .57ആം മിനിറ്റിൽ പാർട്ടലുവും 60 ആം മികുവും ബെംഗളുരുവിന് ഗോൾ നേടിയതോടെ സ്കോർ 3-3 ആയി . 63 ആം മിനിറ്റിൽ കോറോമിനാസ് ഗോവക്ക് വേണ്ടി വിജയ ഗോൾ നേടി തന്റെ ഹാട്രിക് പൂർത്തിയാക്കി. ഈ സീസണിലെ ആദ്യ ഹാട്രിക്കാണ് ഇത്.

എടികെയ്ക്ക് വൻ തിരിച്ചടി; സൂപ്പർതാരം പുറത്തേക്ക്




ഐ എസ് എലിൽ നിലവിലെ ജേതാകൾക്ക് കഷ്ടകാലമാണ് . എടികെ സൂപ്പർ താരം കാൾ ബേക്കർ പരിക്കിനെ തുടർന്ന് ഐ എസ് എല്ലിൽ നിന്നും പിൻമാറിയേക്കും. താരത്തിന് പകരകാരനെ കണ്ടെത്താൻ എടികെ മാനേജ്മെന്റ് തുടങ്ങി കഴിഞ്ഞു. പ്രീ സീസൺ മത്സരത്തിനിടെ പരിക്കറ്റേതാരത്തിന് ഉടൻ ടീമിനൊപ്പം ചേരാൻ സാധിക്കാത്തതോടെയാണ് ജനുവരി ട്രാൻസ്ഫരിൽ പുതിയ താരത്തെ ടീമിലെത്തിക്കാൻ എടികെ തിരക്കിട്ട നീക്കങ്ങൾ ആരംഭിച്ചത്.

കാൾ ബേക്കറെ കൂടാതെ നിരവധി താരങ്ങളുടെ പരിക്ക് ടീമിനെ വലാതെ ബാധിച്ചു കഴിഞ്ഞു. സൂപ്പർ താരം റോബീ കീൻ,ജയേഷ് റാണെ,അശുതോഷ് മേത്ത,അൻവർ അലി, നല്ലപ്പൻ മോഹൻരാജ് തുടങ്ങിയവർ എല്ലാം പരിക്കേറ്റ് കോച്ച് ടെഡി ഷെറിങ്ഹാമിന് തലവേദനയാണ്. കൂടാതെ കഴിഞ്ഞ മത്സരത്തിൽ സ്വന്തം നാട്ടിൽ പൂനെയോട് 4-1 ന്റെ തോൽവി വഴങ്ങേണ്ടി വന്നതും എടികെയ്ക്ക് ശുഭസൂചനയല്ല.

എട്ട് ഈസ്റ്റ് ബംഗാൾ ആരാധകരെ അറസ്റ്റു ചെയ്തു.




ഈസ്റ്റ് ബംഗാൾ-ഐസ്വാൾ എഫ് സി മത്സരത്തിന് ശേഷം  ഐസ്വാൾ ആരാധകരെ ആക്രമിച്ച എട്ട് ഈസ്റ്റ് ബംഗാൾ ആരാധകരെ പോലീസ് അറസ്റ്റ് ചെയ്തു.



ചൊവ്വാഴ്ച സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ 2-0 മുന്നിട്ട് നിന്ന ശേഷം അവസാന നിമിഷം 2-2ന് സമനില വഴങ്ങേണ്ടി വന്നിരുന്നു. ഇതിൽ പ്രകോപിരായി ഈസ്റ്റ് ബംഗാൾ ആരാധകർ ഐസ്വാൾ എഫ് സി ആരാധകരെ ആക്രമികുകയിയിരുന്നു



അടുത്തിടെ അനിഷ്ട സംഭവങ്ങളാണ് ഇന്ത്യൻ ഫുട്ബോളിൽ കണ്ടു വരുന്നത്. ഐ എസ് എല്ലിൽ ചെന്നൈ-നോർത്ത് ഈസ്റ്റ് മത്സരത്തിനിടെ നോർത്ത് ആരാധകരെ വംശീയമായി അധിക്ഷേപിച്ചതിന് രണ്ട് ചെന്നൈ ആരാധകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എ എഫ് സി കപ്പ് ; ബെംഗളൂരു എഫ് സിയുടെ എതിരാളികൾ ഭൂട്ടാൻ ക്ലബ്ബ്




എ എഫ് സി കപ്പ് പ്രാഥമിക റൗണ്ടിൽ  ബെംഗളൂരു എഫ് സി ഭൂട്ടാൻ ക്ലബ്ബ് ട്രാൻസ്പോർട്ട് യുണൈറ്റഡിനെ നേരിടും. രണ്ട് പാദങ്ങളായിട്ടാണ് മത്സരം. ആദ്യപാദം ട്രാൻസ്പോർട്ട് യുണൈറ്റഡിന്റെ തട്ടകമായ ചാങ്ലിമിതാൻ സ്റ്റേഡിയത്തിൽ ജനുവരി 23 ന് നടക്കും. രണ്ടാം പാദം ജനുവരി 30 ന് ബെംഗളൂരു ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ നടക്കും. 

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ബെംഗളൂരു കഴിഞ്ഞ വർഷം ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയതാണ് എ എഫ് സി കപ്പ് കളിക്കാൻ യോഗ്യരാക്കിയത്.



2016 ലെ എ എഫ് സി കപ്പ് റണ്ണേഴ്സായ ബെംഗളൂരു എഫ് സി. ഈ വർഷം ഇന്റർസോൺ ഫൈനലിൽ ഇസ്തിക്ലോളിനോട് 2-3 തോൽവി വഴങ്ങിയാണ് പുറത്തായത്

നിലവിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു ഐ എസ് എല്ലിൽ മുന്നേറുകയാണ് ബെംഗളൂരു എഫ് സി. ആദ്യ രണ്ട് മത്സരങ്ങളിലും ആധികാരിക ജയത്തോടെ ലീഗിൽ ഒന്നാമതാണ് നീലപ്പട.

ഐ എസ്‌ എൽ 2017; എഫ് സി ഗോവ - ബെംഗളൂരു എഫ് സി മാച്ച് പ്രീവ്യൂ




ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഹീറോ ഇന്ത്യൻ  സൂപ്പർ ലീഗ് (ഐഎസ്എൽ) 2017-18-ലെ ഇന്നത്തെ  മത്സരത്തിൽ, സ്വന്തം തട്ടകത്തിൽ  ആദ്യമായി കളിക്കാനുള്ള  അവസരത്തിൽ എഫ്‌സി ഗോവയ്ക്ക് പ്രതിയോഗികളായെത്തുന്നത്, പുത്തൻ സീസണിൽ ഇത്  വരെയുളള മത്സരങ്ങളിൽ വ്യക്തമായ മേൽകൈ പുലർത്തിയ ബംഗളൂരു എഫ്‌സിയാണ്. മുംബൈ സിറ്റി എഫ്‌സിയിൽ നിന്ന് രണ്ട് ഗോളുകൾ വഴങ്ങി പരാജയപ്പെട്ട ഗൗർസിന് മത്സരത്തിൽ മികച്ച പ്രകടനവും തങ്ങൾക്ക് അനുകൂലമായ ഒരു ഫലവും കൈവരിക്കണമെങ്കിൽ, മുൻപ് നടന്ന രണ്ട് മത്സരങ്ങളേക്കാളുമേറെ ബംഗളൂരുവിനെതിരേ ശക്തമായ  പ്രതിരോധം തീർക്കേണ്ടതുണ്ട് . എന്നാൽ മറുവശത്ത് ബ്ലൂസിന് ഹീറോ ഇന്ത്യൻ  സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ച സീസണിൽ തന്നെ സ്വപ്നതുല്യമായ ഒരു തുടക്കമാണ് ലഭിച്ചത്. രണ്ട് മാച്ചുകളിൽ നിന്നായി അവർ നേടിയത് ആറ് പോയിന്റുകളാണ്ഡൽഹി ഡൈനോമോസ് എഫ്‌സി-യെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തരിപ്പണമാക്കി കൊണ്ട് തെളിയിച്ചത്, ലീഗിലെ ഏറ്റവും മാരകമായ ആക്രമണനിരകളിലൊന്ന് ബംഗളൂരുവിന്റേതാണെന്നാണ്. അതു കൊണ്ടു തന്നെ, അവസാനത്തെ മൂന്ന് സ്ഥാനങ്ങൾ ഒഴിച്ച് മറ്റൊന്നും സ്വപ്നത്തിലില്ലാത്ത രണ്ട് പക്ഷങ്ങളും സന്ധിക്കുന്ന ഇന്നത്തെ ഏറ്റുമുട്ടൽ, എല്ലാ ഐഎസ്എൽ കാണികൾക്കും ആവേശം ആയിരിക്കും എന്നതിൽ സംശയമില്ല.




മുഖ്യ താരങ്ങൾ

ഫെറാൻ കൊറോമിനാസ് (എഫ്‌സി ഗോവ)

ഗൗർസിനായി ഇതിനോടകം തന്നെ ഒരു ഗോളും ഒരു അസിസ്റ്റും കാഴ്ച വെച്ച സ്‌പെയിൻ താരം, എഫ്‌സി ഗോവയുടെ കളിക്കളത്തിൽ തീപ്പൊരി ചിതറിക്കുന്ന മുന്നണിപ്പോരാളിയാണ്. എപ്പോഴൊക്കെ പന്ത് കാലുകളിലെത്തുമോ, അപ്പോഴെല്ലാം കൊറോമിനാസ് എതിരാളികളുടെ പ്രതിരോധ നിരയുടെ നെഞ്ചിടിപ്പു വർദ്ധിപ്പിക്കുകയും ഗോവൻ ആക്രമണത്തിൽ സാഹചര്യങ്ങളോട് ഇണങ്ങിക്കളിക്കുന്നതിനുളള വഴക്കവും ഒഴുക്കും കൊണ്ടു വരികയും ചെയ്യുന്നു. കരുത്തും സ്ഥിരതയുമാർജ്ജിച്ച ബംഗളൂരുവിന്റെ പ്രതിരോധത്തിനെതിരായി ഫലക്ഷമമായി പൊരുതുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് ഏറ്റവും പ്രധാനപ്പെട്ടതായിരിക്കും.


എറിക് പാർട്ടാലു (ബംഗളൂരു എഫ്‌സി)

ഉയരം കൊണ്ട് അനുഗ്രഹീതനായ ഓസ്‌ട്രേലിയൻ താരം ഡിഫെൻസിവ്  മിഡ്ഫീൽഡർ ആയിട്ടാണ് അവതരിക്കുന്നതെങ്കിലും, കരുത്തും അദ്ദേഹത്തിന്റെ ശാരീരികമായ രൂപം എതിർ കളിക്കാരിലുളവാക്കുന്ന ആശങ്കകളും ചേർന്ന് കളിക്കാരനെ മറുപക്ഷത്തിന് നിരന്തര ഭീഷണിയാക്കിത്തീർക്കുന്നുഡൽഹിയ്ക്ക് എതിരായി ബംഗളൂരു മത്സരിച്ചപ്പോൾ ഇത് വ്യക്തമായി. മറ്റുളള കളിക്കാരുടെ മുകളിലൂടെ ഹെഡ്ഡറിലൂടെ രണ്ട് പ്രാവശ്യം പന്ത് ഗോൾ വലയിലെത്തിച്ച കാഴ്ച എല്ലാവരും കണ്ടതാണ്. അതേ സമയം തന്നെ, മിഡ്ഫീൽഡിലെ തന്റെ ഉത്തരവാദിത്വങ്ങൾ മറക്കുന്നവനുമല്ല താരം. എതിർ പക്ഷം അഴിച്ചു വിടുന്ന വലിയൊരു ശതമാനം ആക്രമണങ്ങളുടെ മുനയൊടിക്കുന്നതിൽ ഇതേ വരെ അദ്ദേഹം വിജയിച്ചിട്ടുണ്ട്.




സാദ്ധ്യതയുളള സ്റ്റാർട്ടിംഗ് ലൈനപ്പുകൾ 


മുഖ്യ പരിശീലകൻ സെർജിയോ ലൊബേര, ആക്രമണത്തിലൂന്നിയുളള തന്റെ പ്രിയപ്പെട്ട 4-3-3 എന്ന വിജയ വിന്യസനത്തിൽ തന്നെ താരങ്ങളെ ബംഗളൂരവിന് എതിരേയും അണി നിരത്തുന്നതിനായിരിക്കും ഒരു പക്ഷേ ഏറ്റവും കൂടുതൽ സാദ്ധ്യത.

ഗോൾകീപ്പർ: ലക്ഷമികാന്ത് കട്ടിമണി

ഡിഫന്റർമാർ: നാരായണൻ ദാസ്, സെറിറ്റൻ ഫെർണാണ്ടസ്, ചിംഗ്ലൻസന സിംഗ്, മുഹമ്മദ് അലി

മിഡ്ഫീൽഡർമാർ: എഡ്യവ ബേഡിയ, ബ്രൂണോ പിന്നേരോ, മാനുവേൽ അറാന

ഫോർവാർഡുകൾ: മന്ദാർ റാവു ദേശായിഫെറാൻ കോറോമിനാസ്, മാനുവേൽ ലാൻസറോട്ടി



ബംഗളൂരു എഫ്‌സി:

ഹെഡ് കോച്ച് ആൽബർട്ട് റോക്ക പരീക്ഷിച്ച് വിജയിച്ച 3-4-3 എന്ന ശൈലിയിൽ തന്നെ ടീമിനെ അണിനിരത്തിയേക്കാം. ഇത് മത്സരത്തിന് വശങ്ങളിൽ ഏറെ ആഴം നൽകും

ഗോൾകീപ്പർ: ഗുർപ്രീത് സിംഗ് സന്തു

ഡിഫന്റർമാർ: ജുവാനൻ, ജോൺ ജോൺസൻ, ബോയ്താംഗ് ഹാവോകിപ്,

മിഡ്ഫീൽഡർമാർ: എഡ്യൂറാഡോ ഗ്രേസിയ, എറിക് പാർട്ടാലു, ലെന്നി റോഡ്‌റിഗ്‌സ്, രാഹൽ ബ്‌ഭേക്കെ

ഫോർവാർഡുകൾ: മിക്കു, സുനിൽ ഛെത്രി, ഉദന്ത സിംഗ്



The Die-Hard Soccer Fans "SOUTHSOCCERS" Talking about Southsoccers SouthSoccers in social media ••••••••••••••••••••••••••••••••••••••• website www.southsoccers.com facebook page http://ift.tt/2Ag0LyX twitter http://www.twitter.com/south_soccers instagram http://ift.tt/2AjRHXy telegram global group http://ift.tt/2Ag0NH5 telegram channel http://ift.tt/2AjRKTe youtube http://www.youtube.com/southsoccers

Wednesday, November 29, 2017

ഐ എസ് എൽ കാണികൾക്ക് 'സാങ്കല്പിക കസേര' - പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ




അമിത വില നൽകി ടിക്കറ്റെടുത്ത് കളി കാണാൻ എത്തുന്ന ഐ എസ് എൽ ഫുട്ബോൾ പ്രേമികൾക്ക് ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ' സാങ്കല്പിക' കസേരകളിൽ ഇരിക്കേണ്ടി വരുന്ന ദുരവസ്ഥക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് സ്റ്റേഡിയം അധികൃതകർക്ക് നോട്ടീസ് അയച്ചു. 

കോടികണക്കിന് രൂപ ചിലവഴിച്ച് സ്റ്റേഡിയം നവീകരിച്ചിട്ടും കസേരകൾ നന്നാക്കാത്തത് അധികൃതരുടെ ഭാഗത്ത് നിന്നുള്ള ഗുരുതര കൃത്യവിലോപമാണെന്ന് കമ്മീഷൻ ആക്റ്റിംഗ് അദ്ധ്യക്ഷൻ ജഡ്ജ്.പി.മോഹനദാസ് ഉത്തരവിൽ പറഞ്ഞു.
ജി.സി.ഡി.എ സെക്രട്ടറിയും എറണാംകുളം ജില്ലാ കളക്ടറും കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒയും വ്യക്തിപരമായി ഇക്കാര്യത്തിൽ ഇടപ്പെട്ട് പരിഹാര നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. മൂന്നാഴ്ചക്കകം ഇവർ കമ്മീഷനിൽ വിശദീകരണം ഫയൽ ചെയ്യണം. കേസ് ജനുവരിയിൽ എറണാംകുളത്ത് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.

നിലത്തിരുന്ന് കളികാണേണ്ട ഗതികേടിലാണ് കാണികളെന്ന് കമ്മീഷൻ ചൂണ്ടി കാണിച്ചു. കിട്ടിയ കസേരകളാകട്ടെ പൊട്ടിപൊളിഞ്ഞതും  സ്റ്റേഡിയത്തിലെത്തിയവർ കസേര കണ്ട് ഞെട്ടിയ അനുഭവങ്ങളും ധാരാളം  ബ്ലാസ്റ്റേഴ്സും സ്റ്റേഡിയം അധികൃതരും കണ്ണു തുറക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തുമെന്ന  പ്രതീക്ഷയിൽ ഐ.എസ്.എൽ ഫൈനൽ കൊച്ചിയിൽ നടത്തണമെന്ന ആവശ്യം മറക്കരുതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു 
നേരത്തെ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഐ എസ് എൽ ടിക്കറ്റുകൾ കൗണ്ടറിലൂടെ വിൽക്കാൻ തീരുമാനിച്ചിരുന്നു.ഓൺലൈനായി മാത്രം ടിക്കറ്റുകൾ വിൽക്കാനുള്ള നീക്കമാണ് തമ്പി സുബ്രഹ്മണ്യന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ തടഞ്ഞത്.

അവസാന നിമിഷ ഗോളിൽ പൂനെക്ക് തകർപ്പൻ ജയം




ത്രില്ലർ മഹാരാഷ്ട്ര ഡെർബിയിൽ പൂനെ മുംബൈക്കെതിരെ 2-1 എന്ന സ്കോറിനാണ് ജയിച്ചത്. ആദ്യ പകുതിയിൽ ബൽവന്ത് സിംഗിന്റെ ഉഗ്രൻ ഷോട്ടിലൂടെ മുംബൈ ലീഡ് നേടിയിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ മുംബൈയുടെ ഡിഫെൻഡറിൽ നിന്ന് ഫൗളിലൂടെ പെനാൽറ്റി നേടിയ പൂനെ സമനില പിടിച്ചു.

സ്വന്തം തട്ടകത്തിൽ ജയിക്കണം എന്ന ലക്ഷ്യത്തിൽ മികച്ച അറ്റാക്കിങ് ഗെയ്മിലൂടെ എക്സ്ട്രാ ടൈമിലാണ് പൂനെ വിജയ ഗോൾ നേടിയത്. എമിലിയാനോ അൽഫാറോ യാണ് പൂനെക്ക് വേണ്ടി ഇരട്ട ഗോൾ നേടിയത്.

ഇന്ത്യൻ നെയ്മറിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സും

 


സൂപ്പർ യുവതാരം കോമൾ തട്ടാലിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സും  ശ്രമിക്കുന്നതായി സൂചന.പൂനെ,എ ടി കെ ടീമുകൾക്കൊപ്പം ബ്ലാസ്റ്റേഴ്സും കോമളിനായി രംഗത്തുണ്ടെന്ന് സ്പോർട്സ് കീഡ റിപ്പോർട്ട് ചെയ്യുന്നു. ഫിഫ 17 ലോകകപ്പിൽ ആദ്യ മത്സരം മാത്രം കളിച്ചുവെങ്കിലും തന്റെ സ്‌കിൽസിലൂടെ എല്ലാവരെയും ഞെട്ടിച്ച താരമായിരുന്നു കോമൽ തത്താൽ .എന്നാൽ ഇപ്പോൾ വരുന്ന റിപോർട്ടുകൾ അനുസരിച്ചു ഐ എസ്‌ എല്ലിൽq കളിക്കാൻ തുർക്കി സെക്കന്റ് ഡിവിഷൻ ക്ലബ്ബിന്റെ ഓഫർ നിരസിച്ചിരിക്കുകയാണ് കോമൽ . 

ഇന്ത്യൻ ആരോസിൽ കോമലിനെ ഉൾപ്പെടുത്താതെ ക്ലബ്ബ് ഇല്ലാതെ നിൽക്കുകയാണ് ഈ ലോകകപ്പ് താരം . എന്നാൽ ഐ ലീഗ് ക്ലബ്ബായ മിനിർവ പഞ്ചാബ് ഓഫറുമായി എത്തിയെങ്കിലും ഐ എസ്‌ എല്ലിൽ കളിക്കാനാണ് കോമാലിന് താല്പര്യം . മിനിർവ പഞ്ചാബ് കുറഞ്ഞത് 10 മത്സരങ്ങളിൽ കളിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞിട്ടും ഐ എസ്‌ എല്ലിൽ ആണ് കോമാലിന്റെ നോട്ടം. ഇതോടെ വിവിധ ഐ എസ് എൽ ക്ലബ്ബുകൾ കോമളിനായി വടംവലി തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ നെയ്മരെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് കൂടെ രംഗത്തെത്തിയതോടെ ബ്ലാസ്റ്റേഴ്സ് ആരാധകരും ആവേശത്തിലാണ്.

ഇന്ത്യൻ യുവനിരയുടെ അമ്പേറ്റ് ചെന്നൈ സിറ്റി



ഐ ലീഗിൽ വിജയത്തോടെ തുടക്കം കുറിച്ച് ഇന്ത്യൻ യുവ നിര. ചെന്നൈ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യൻ ആരോസിന് മുന്നിൽ അടിയറവ് പറഞ്ഞത്. ആദ്യ ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ മാറ്റോസിനും കുട്ടികൾക്കും കഴിഞ്ഞു. ആരോസിനായി അങ്കിത് ജാദവ് രണ്ടും ബോറീസ് സിംഗ് ഒരു ഗോളും നേടി.

മലയാളി താരം രാഹുൽ ഉൾപ്പടെ അണ്ടർ 17 ലോകകപ്പിൽ അണിനിരന്ന ടീമിനെ തന്നെയാണ് നോർട്ടൻ ഡി മറ്റോസ് ചെന്നൈ സിറ്റിക്കെതിരെ അണിനിരത്തിയത്. തുടക്കത്തിൽ തന്നെ മികച്ച രീതിയിൽ കളി തുടങ്ങിയ ആരോസ് നിരവധി തവണ ചെന്നൈ പ്രതിരോധത്തെ പരീക്ഷിച്ചു. 20ആം മിനുട്ടിൽ അങ്കിത് ജാവേദിലൂടെ ആരോസ് ആദ്യ ഗോൾ നേടി. പെനാൾട്ടി ബോക്സിന് പുറത്ത് നിന്നും തൊടുത്ത ഷോട്ട് ചെന്നൈ ഗോൾകീപ്പർ മറികടന്ന് വലകുലുക്കി. ചെന്നൈ ഗോൾ വീണതോടെ തിരിച്ചടിക്കാൻ ശ്രമിച്ചു. പല ശ്രമങ്ങളും ഗോൾകീപ്പർ ധീരജ് സിംഗ് നിഷ്ഫലമാക്കി.

രണ്ടാം പകുതിയിലും ആരോസ് ആക്രമണം തുടർന്നു. 58ആം മിനുട്ടിൽ എഡ്മുണ്ട് തൊടുത്ത ഷോട്ട് ചെന്നൈ ഗോൾകീപ്പർ തടഞ്ഞെങ്കിലും അങ്കിത് പന്ത് വലയിലാക്കി ലീഡും ഗോൾനേട്ടവും രണ്ടാക്കി ഉയർത്തി . 66ആം മിനുട്ടിൽ ചെന്നൈക്ക് ലഭിച്ച ഫ്രീ കിക്ക് ഷോട്ട് പോസ്റ്റിൽ ഇടിച്ചത് തിരിച്ചടിയായി.ഇഞ്ചുറി ടൈമിൽ ആരോസ് മൂന്നാം ഗോളും നേടി ചെന്നൈ സിറ്റിയുടെ പതനം പൂർത്തിയാക്കി ബോറിസ് സിംഗാണ് ആരോസിനായി ഗോൾ നേടിയത്.

എ എഫ് സി ചാമ്പ്യൻസ് ലീഗ് : ഐസ്വാളിന്റെ എതിരാളികൾ സോബ് ആൻ എഫ് സി




എ എഫ് സി ചാമ്പ്യൻസ് ലീഗ് പ്രാഥമിക റൗണ്ടിൽ ഐസ്വാൾ എഫ് സി ഇറാനിയൻ ക്ലബ്ബ് സോബ് ആൻ എഫ് സിയെ നേരിടും. ആദ്യമായാണ്  നോർത്ത് ഈസ്റ്റ് ക്ലബ്ബായ ഐസ്വാൾ ഏഷ്യയിലെ ഒരു ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നത്. ഐ ലീഗിൽ അപ്രതീക്ഷിത കുതിപ്പ് നടത്തിയായിരുന്നു ഐസ്വാൾ ഇന്ത്യയിലെ ജേതാക്കളായത്.

ഐസ്വാളിന് ശക്തരായ എതിരാളികളാണ് സോബ് ആൻ എഫ് സി. 3 തവണ പേർഷ്യൻ ലീഗിൽ റണ്ണേഴ്സായ സോബ് ആൻ 2010 ൽ എ എഫ് സി ചാമ്പ്യൻസ് ലീഗ് റണ്ണേഴും ആയിട്ടുണ്ട്  ജനുവരി 16 നാണ് ഐസ്വാൾ- സോബ് ആൻ എഫ് സി പോരാട്ടം.

കഴിഞ്ഞ വർഷം ബെംഗളൂരു എഫ് സി പ്രാഥമിക റൗണ്ടിൽ ജോർദാൻ ക്ലബ്ബ് അൽ-വീഹാതിനോട് 2-1 ന് തോറ്റു പുറത്തായിരുന്നു .

സി കെ വിനീത് കേരള സർക്കാർ ഉദ്യോഗസ്ഥൻ



കേരള ബ്ലാസ്റ്റേഴ്സ് മലയാളി താരം സർക്കാർ ജോലി നൽകാൻ ഇന്ന് ചേർന്ന മന്ത്രി സഭായോഗം തീരുമാനമെടുത്തു സ്പോർട്സ് ക്വാട്ടയിൽ സെക്രട്ടറിയേറ്റിൽ പൊതുഭരണ വകുപ്പിൽ അസിസ്റ്റന്റായി സൂപ്പർ ന്യൂമറി തസ്തികയിലാണ് സി കെ വിനീതിന് ജോലി നൽകുക.

എജീസിൽ ഉദ്യോഗസ്ഥനായിരുന്ന സി കെ വിനീതിനെ ഹാജർ കുറവായതിനാൽ പുറത്താക്കിയിരുന്നു. അന്ന് നിരവധി പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും തിരിച്ചെടുക്കാൻ എജീസ് തയാറായില്ല. തുടർന്ന് സംസ്ഥാന സർക്കാർ വിനീതിന് സംസ്ഥാന സർവ്വീസിൽ ജോലി നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു

Brave the Rain, Wanna Play?




The whole world knows us Kerala’s ardour for football and our long romance with the monsoon gods. If football is ardour, rain is a gift from the heavens then soccer in rain is Euphoria. There is nothing unworldly like getting on the field on a rainy day, just run right through it, hustle, hit and “GOAL”. Get ready for Goosebumps, pitter-patter sounds, and new smells, myriad of unknown emotions that whoosh through your heart. Unleash the kid inside you; get dirty, playful while the rain washes away your worries of the day.
Remember when you were little how you run around in the rain, stomping on those puddles. Soccer in rain is a one way ticket to your childhood days, Laugh a little, aim for the soggy puddles and drench yourself in a spray of gooey mud. Let there be happy faces with a smug grin, let the feet’s get dirty and let your soul be content.
Apart from all the above, soccer in rain benefits you in many ways. It keeps you cool, no sweat and no heat. There is extra oxygen, and it is easier to breathe while it rains. A light drizzle can change the views around you and the after rain smell of the rain that wafts around you is a soothing one. The chatter of raindrops against you feels like beat boxing by nature, the glistening emerald green of the turf under your feet, the water jewelled goal post, rain changes your ordinary day to marvellous. Your day’s worries are washed away by the rain gods. When life gives you rainy days, lace up your boots and head straight for the ball.
While I was writing this article, the dusk falls, there are foreboding clouds above me, it is hot and humid, and there is a slight wind, Yay! It’s going to rain. So I am gonna brave the rain, Wanna Play?
We are a bunch of Football Enthusiasts entitled as South Soccers, from the God’s own Country, Kerala. As a loyal fan club, we ensure all football supporters across the globe to get the  latest football news of Indian Football.

Kottayam Meriya Sebastian
                         

ഐ ലീഗ് 2017; ഇന്ത്യൻ ആരോസ് ടീം സ്‌ക്വാഡ്




ഇന്ന് ഇന്ത്യൻ ആരോസ് ചെന്നൈ സിറ്റി എഫ് സി യുമായി ഗോവയിലെ ബംബോളിൻ സ്റ്റേഡിയത്തിൽ ഹീറോ ഐ ലീഗിൽ ഏറ്റുമുട്ടുമ്പോൾ എല്ലാ കണ്ണുകളും ഇന്ത്യൻ യുവ താരങ്ങൾ അടങ്ങുന്ന ഇന്ത്യൻ ആരോസ് ടീമിലായിരിക്കും .
ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി താരങ്ങളെ വളർത്തിയെടുക്കാനാണ് ഒരു ഇടവേളയിൽ മങ്ങി പോയ ഇന്ത്യൻ  ആരോസ് വീണ്ടുമെത്തുന്നത്. അണ്ടർ 17 ലോകകപ്പിലെ താരങ്ങളെയും അണ്ടർ 19 ടീമിലെ താരങ്ങളെയും അണിനിരത്തിയാണ് ഇന്ത്യൻ  ആരോസ് ഐ ലീഗിന് തയ്യാറെടുക്കുന്നത്. അതുവഴി യുവതാരങ്ങൾക്ക് മികച്ച വിദേശ - സ്വദേശ ക്ലബ്ബുകളിലേക്കുമുള്ള അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആരോസിനെ ഇറക്കുന്നത് .

25 അംഗ താരങ്ങളെ ഉൾപ്പെടുത്തി കോച്ച് ലൂയിസ് നോർട്ടൻ ഡി മറ്റോസ് ഇന്ത്യൻ  ആരോസിന്റെ സ്‌ക്വാഡ് തയ്യാർ ആക്കിയിട്ടുണ്ട് .




2017 ഡിസംബർ 5 ന് ഇന്ത്യൻ  ആരോസ് മിനിർവ പഞ്ചാബ് എഫ് സി യുമായി ഏറ്റുമുട്ടും .
 
25 അംഗ ടീമിൽ താഴെപ്പറയുന്നവരാണ്.
 
ഗോൾകീപ്പർമാർ : ധീരാജ് സിംഗ്, സണ്ണി ധലിവാൾ, പ്രഭൂഗുൻ സിംഗ് ഗിൽ.
 
ഡിഫെൻഡേർസ് : ദീപക് തന്ഗ്രി, ആഷിഷ് റായി, ബോറിസ് സിംഗ് തങ്ജാം, സഞ്ജീവ് സ്റ്റാലിൻ, അൻവർ അലി, ജിതേന്ദ്ര സിംഗ്, നൊറോം റോഷൻ സിംഗ്, സുമിത് രതി, നരേന്ദർ.
 
മിഡ്ഫീൽഡർമാർ: അഭിഷേക് ഹാൾഡർ, സുരേഷ് സിംഗ് വാങ്ജാം, അമർജിത് സിംഗ് കിയാം, രാഹുൽ കെ.പി, ഖുമന്ത്ഹീം നിൻതോയ്ന്ദൻബ മീറ്റി, നോങ്ഡാംബ നൊറോം, ജേക്സൺ സിംഗ് തൗനൊജാം, നംഗ്യാൽ ബൂട്ടിയ, ലലാങ്മാവ്യ, അഭിജിത് സർകാർ.
 
ഫോർവേഡുകൾ: എഡ്മണ്ട് ലാൽറിന്ദിക, അനികേത്  അനിൽ ജാദവ്, റഹീം അലി.

ധീരജ് സിംഗ് ഇംഗ്ലീഷ് ക്ലബ്ബിലേക്ക്




അണ്ടർ 17 ലോകകപ്പ് താരം ധീരജ് സിംഗ് ഇംഗ്ലീഷ് ക്ലബ്ബ് ബ്ലാക്ക്ബേൺ റോവേഴ്സിലേക്കെന്ന് സൂചന. പ്രമുഖ സ്പോർട്സ് വെബ് സൈറ്റായ ഗോൾ.കോം ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അതുകൊണ്ട് തന്നെ എ ഐ എഫ് എഫുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് ധീരജിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. ബ്ലാക്ക്ബേണിൽ കുറഞ്ഞത് 3 മാസത്തെ പരിശീലനത്തിന് ശേഷമാകും ബ്ലാക്ക്ബേണുമായി അന്തിമ കരാരിൽ എത്തുക.  നിലവിൽ ഐ ലീഗിൽ ഇന്ത്യൻ ആരോസിന്റെ ഭാഗമാണ് ധീരജ്. എ ഐ എഫ് എഫുമായുള്ള കരാർ അവസാനിച്ച് എൻ.ഒ.സി സർട്ടിഫിക്കറ്റ് ലഭിച്ചാൽ ധീരജിന് ബ്ലാക്ക്ബേണിലേക്ക് മാറാം.



ധീരജ് സിംഗിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള നിരവധി ഐ എസ് എൽ ക്ലബ്ബുകൾ രംഗത്ത് ഉണ്ടായിരുന്നെങ്കിലും ധീരജ് ബ്ലാക്ക്ബേണിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ അണ്ടർ 17 കാപ്റ്റ്യൻ അമർജിത്,മലയാളി താരം കെ പി രാഹുൽ എന്നിവർ എ ഐ എഫ് എഫുമായി കരാരിലെത്തി. ഇവർ ഇന്ത്യൻ ആരോസിനായി കളിക്കും

ഹീറോ ഐ എസ്‌ എൽ ; സീസണിലെ ആദ്യ ഡെർബിയിൽ പൂനെയും മുംബൈയും നേർക്കുനേർ



ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ 2017-18) മൂന്നാം വാരത്തിലെ ആദ്യ കളിയിൽ, ബുധനാഴ്ച പൂനെയിലെ ശ്രീ ശിവ് ഛത്രപതി സ്‌പോർട്‌സ് കോംപ്ലക്‌സ് സ്‌റ്റേഡിയത്തിൽ ആതിഥേയരായ എഫ്‌സി പൂനെ സിറ്റി, അതിഥികളായ മുംബൈ സിറ്റി എഫ്‌സി-യ്‌ക്കെതിരേ പോരാടുമ്പോൾ അത്  ആദ്യ 'മഹാരാഷ്ട്ര ഡെർബി'യാകും. പ്രാരംഭ മൽസരത്തിൽ പരായജം രുചിക്കേണ്ടി വന്നെങ്കിലും കഴിഞ്ഞ മൽസരത്തിൽ എടികെ-യെ 4-1 എന്ന ഗംഭീര സകോറിന് തകർത്തെറിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് എഫ്‌സി പൂനെ സിറ്റി, എഫ്‌സി ഗോവയെ ഒരു ഗോളിനെതിരേ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ശേഷം എത്തുന്ന മുംബൈയെ സ്വന്തം തട്ടകത്തിലേക്ക് വരവേൽക്കുന്നത്.



മാഴ്‌സലീഞ്ഞ്യോ (എഫ്‌സി പൂനെ സിറ്റി)


കൊൽക്കത്തയ്ക്ക് എതിരേയുളള മുൻകളിയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച  താരമാണ് മാഴ്‌സലീഞ്ഞ്യോ. നിസ്സഹയാകരായ എടികെ പ്രതിരോധത്തെ കീറിയെറിഞ്ഞ ബ്രസീലിന്റെ   പ്രതിഭ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് കാഴ്ച വെച്ചത്. അദ്ദേഹത്തിന്റെ ചടുല നീക്കങ്ങളോടൊപ്പം  നിൽക്കാൻ  കഴിയുന്ന മറ്റൊരു കളിക്കാരനും കളിക്കളത്തിലുണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം. ഹീറോ ഐഎസ്എൽ 2016- ഗോൾഡൻ ബൂട്ട് നേടിയ അതേ നിലവാരത്തിലുളള കളിമിടുക്ക് കുറേക്കൂടി തേച്ചു മിനുക്കി മുംബൈ സിറ്റിയോട് കൊമ്പു കോർക്കുന്നതിനാണ് മാഴ്‌സലീഞ്ഞ്യോ കൊതിക്കുന്നത്.


എവർട്ടൺ സാന്റോസ് (മുംബൈ സിറ്റി എഫ്‌സി)


മുംബൈയോടൊപ്പവും ബ്രസീലിയൻ ഫുട്‌ബോളിന്റെ സൗന്ദര്യം കാലുകളിൽ  ആവാഹിച്ച ഒരു താരമുണ്ട്. എഫ്‌സി ഗോവയ്ക്ക് എതിരേ തന്റെ മികച്ച പ്രകടനങ്ങളിലൊന്ന് പുറത്തെടുത്ത് ഒരു ഗോൾ നേടിയ എവർട്ടണും കളിക്കത്തിലെ വേഗതയിൽ പിന്നിലല്ല . ഗോവൻ ഗോൾ വലയ കാവൽക്കാരൻ ലക്ഷ്മികാന്ത് കട്ടിമണി വരുത്തിയ പിഴവിനേക്കാൾ, എവർട്ടൺ-ന്റെ നിശ്ചയ ദാർഢ്യമാണ് ഗോൾ നേടാനുളള അവസരം ഒരുക്കിയത്. കളിയിലുടനീളം എതിരാളികൾക്ക് ഭീഷണി സൃഷ്ട്ടിക്കുന്ന  എവർട്ടൺ, പ്രതിരോധ നിരയെ വിയർപ്പിക്കുന്നതിനുളള ഒരു അവസരവും പാഴാക്കാറില്ല. കരുത്തരായ പൂനെ പക്ഷത്തിന് മുകളിലും അതേ ആധിപത്യം പുലർത്താൻ കഴിയുമെന്നാണ് എവർട്ടൺ-ന്റെ പ്രതീക്ഷ.


സാദ്ധ്യതയുളള സ്റ്റാർട്ടിംഗ് ലൈനപ്പുകൾ


എഫ്‌സി പൂനെ സിറ്റി

പൂനെയുടെ മുഖ്യ പരിശീലകൻ റാങ്കോ പോപോവിച്ച്, മുംബൈയ്ക്ക് എതിരായി 3-4-3 എന്ന തന്റെ പ്രിയപ്പെട്ട ക്രമത്തിൽ ടീമിനെ അണി നിരത്തുന്നതിനാണ് സാദ്ധ്യത. ആക്രമണത്തിൽ തിളങ്ങുമ്പോൾ തന്നെ വിങ്ങുകളിൽ  ഏറ്റവും ഫലപ്രദമായി പോരാട്ടത്തിന് തയ്യാറാകുന്നതിന് ഇത് സഹായിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്.


ഗോൾകീപ്പർ: കമൽജീത് സിംഗ്

ഡിഫന്റർമാർ: ഗുർതേജ് സിംഗ്, റാഫേൽ ലോപ്പസ് ഗോമസ്, ആദിൽ ഖാൻ

മിഡ്ഫീൽഡർമാർ: ലാൽച്യുവാൻമാവിയ ഫനായി, മാർക്കസ് ടെബാർ, ജോനാതൻ ലൂക്ക, സാർത്ഥക് ഗോലുയി

ഫോർവാർഡുകൾ: മാർസെലിനോ പെരേര, എമിലിയാനോ അൽഫാരോ, കീൻ ലൂയിസ്

 

മുംബൈ സിറ്റി എഫ്‌സി

മുംബൈയുടെ മുഖ്യ പരിശീലകൻ അലക്‌സാണ്ടെർ ഗുയിമാരെസ് അറ്റാക്കിങ് ഫോർമേഷനായ  4-2-3-1 എന്ന വിന്യസനമായിരിക്കും ഒരു പക്ഷേ പിന്തുടരുക.


ഗോൾകീപ്പർ: അമരീന്ദർ സിംഗ്

ഡിഫന്റർമാർ: രാജു ഗായ്ക്കവാഡ്, ലൂസിയൻ ഗോയിൻ, ജർസൺ വിയേറിയ, അയ്‌ബൊർലാംഗ് ഖോംഗ്ജീ

മിഡ്ഫീൽഡർമാർ: സജ്ഞു പ്രധാൻ, സെഹ്‌നാജ് സിംഗ്, അബിനാഷ് റൂയിദാസ്, എവർട്ടൺ സാന്റോസ്, അചിലെ എമാന

ഫോർവാർഡുകൾ: ബൽവന്ത് സിംഗ്


മുഖ്യ സ്റ്റാറ്റസ്റ്റിക്കുകൾ:

  • രണ്ട് ടീമുകളും മുംബൈയിൽ ആദ്യമായി കൂട്ടിമുട്ടിയപ്പോൾ, ലീഗിന്റെ ഉദ്ഘാടന സീസണിൽ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കനത്ത തോൽവിയാണ് എഫ്‌സി പൂനെ സിറ്റിക്ക് നേരിടേണ്ടി വന്നത്. 5-0 ത്തിനായിരുന്നു മുംബൈയുടെ ജയം.
  • അതേ സമയം തന്നെ, ഹീറോ ഐഎസ്എൽ മുംബൈ സിറ്റി എഫ്‌സി-യ്ക്ക് എതിരേ എഫ്‌സി പൂനെ സിറ്റി മൂന്നു പ്രാവശ്യം ക്ലീൻ ഷീറ്റ് സൂക്ഷിക്കുന്നതിന് കഴിഞ്ഞു. മറ്റൊരു എതിരാളിക്കുമെതിരേ അവർക്ക് അങ്ങനെ കഴിഞ്ഞിട്ടില്ല.
  • ഹീറോ ഐഎസ്എൽ 2016- രണ്ട് ടീമുകളുടെയും പേരാട്ടത്തിൽ എവേ ടീമുകൾ വിജയം നേടി.

ഏറ്റവുമൊടുവിലത്തെ ഏറ്റുമുട്ടൽ

എഫ്‌സി പൂനെ സിറ്റി 1-0 മുംബൈ സിറ്റി എഫ്‌സി. (നവംബർ 10, 2016; മുംബൈ ഫുട്‌ബോൾ അരേന)

Tuesday, November 28, 2017

ഐ ലീഗ് ; ഈസ്റ്റ് ബംഗാളിനെ ത്രില്ലർ മത്സരത്തിൽ സമനിലയിൽ തളച്ച് ഐസ്വാൾ എഫ് സി




നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ ഐസ്വാൾ എഫ് സി രണ്ട് ഗോൾ പിന്നിട്ടതിന് ശേഷമാണ്  ഈസ്റ്റ് ബംഗാളിനോട് അവസാന മിനിറ്റ് ഗോളിൽ പൊരുതി സമനില നേടിയത് .കഴിഞ്ഞ സീസണിൽ ഐസ്വാളിനെ ചാമ്പ്യന്മാരാക്കിയ ഖാലിദ് ജാമിൽ ഈ സീസണിൽ ഈസ്റ്റ് ബംഗാളിനെ പരിശീലിപ്പിക്കുന്നതും ഈ മത്സരത്തിന് ആവേശം കൂട്ടിയിരുന്നു .

മലയാളി താരത്തിന്റെ മികച്ച സേവുകളോടെ 72 ആം മിനിറ്റ് വരെ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു ഈസ്റ്റ് ബംഗാൾ .74 ആം മിനിറ്റിലും 96 ആം മിനിറ്റിലും ലാൽനെൻഫെലയുടെ ഇരട്ട ഗോളിലൂടെയാണ് ഐസ്വാൾ എഫ് സി ആവേശമേറിയ മത്സരത്തിൽ സമനില നേടിയത് .ഈസ്റ്റ് ബംഗാളിന് വേണ്ടി ഫെററെയും കട്സുമി യുസയുമാണ് ഗോൾ നേടിയത് .

കോമൾ തട്ടാലിനെ സ്വന്തമാക്കാൻ പൂനെയോടൊപ്പം എ ടി കെയും ??




കോമൾ തട്ടലിനെ സ്വന്തമാക്കൻ പുനെയോടൊപ്പം എ ടി കെ യും രംഗത്തുണ്ടെന്ന് സ്പോർട്സ് കീട റിപ്പോർട്ട് ചെയ്യുന്നു . ഫിഫ അണ്ടർ 17 ലോകകപ്പിൽ ആദ്യ മത്സരം മാത്രം കളിച്ചുവെങ്കിലും തന്റെ സ്‌കിൽസിലൂടെ എല്ലാവരെയും ഞെട്ടിച്ച താരമായിരുന്നു കോമൽ തത്താൽ .എന്നാൽ ഇപ്പോൾ വരുന്ന റിപോർട്ടുകൾ അനുസരിച്ചു ഐ എസ്‌ എല്ലിൽ കളിക്കാൻ തുർക്കി സെക്കന്റ് ഡിവിഷൻ ക്ലബ്ബിന്റെ ഓഫർ നിരസിച്ചിരിക്കുകയാണ് കോമൽ . 

ഇന്ത്യൻ ആരോസിൽ കോമലിനെ ഉൾപ്പെടുത്താതെ ക്ലബ്ബ് ഇല്ലാതെ നിൽക്കുകയാണ് ഈ ലോകകപ്പ് താരം . എന്നാൽ ഐ ലീഗ് ക്ലബ്ബായ മിനിർവ പഞ്ചാബ് ഓഫറുമായി എത്തിയെങ്കിലും ഐ എസ്‌ എല്ലിൽ കളിക്കാനാണ് കോമാലിന് താല്പര്യം . മിനിർവ പഞ്ചാബ് കുറഞ്ഞത് 10 മത്സരങ്ങളിൽ കളിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞിട്ടും ഐ എസ്‌ എല്ലിൽ ആണ് കോമാലിന്റെ നോട്ടം . ഐ എസ്‌ എൽ ക്ലബ്ബായ പൂനെ സിറ്റി എഫ് സി യോടൊപ്പം എ ടി കെ യും ഈ താരത്തിനായി വല വീശുന്നുണ്ട് .

ഐ എസ്‌ എൽ - ഐ ലീഗ് ക്ലബ്ബുകളെ ഉൾപ്പെടുത്തി നോർത്ത് ഈസ്റ്റിൽ പുതിയ ടൂർണ്ണമെന്റ് വരുന്നു




നോർത്ത് ഈസ്റ്റിൽ അടുത്ത സീസൺ മുതൽ ഐ ലീഗ് ക്ലബ്ബുകളും  ഐ എസ്‌ എൽ ക്ലബ്ബും ഉൾപ്പെടുത്തി പ്രീ സീസൺ ടൂർണമെന്റ് ഒരുക്കാൻ പദ്ധതി ഇടുന്നു . കഴിഞ്ഞ സീസണിലെ ഐ ലീഗ് ചാമ്പ്യന്മാരായ ഐസ്വാൾ എഫ് സി യും ഐ എസ്‌ എൽ ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി യും ഈ ടൂർണ്ണമെന്റിനായി മുന്നോട്ട് വന്നിട്ടുണ്ട് .ഐസ്വാൾ എഫ് സി മാത്രമല്ല നോർത്ത് ഈസ്റ്റിലെ ക്ലബ്ബായ ഷില്ലോങ് ലജോങ് എഫ് സി യും നേരൊക്ക എഫ് സി യും രംഗത്തുണ്ട് . കൂടാതെ ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ കളിക്കുന്ന ബൈച്ചുങ് ബുട്ടിയയുടെ ക്ലബ്ബായ യുണൈറ്റഡ് സിക്കിമിനെയും ഈ ടൂർണമെന്റിൽ ഉൾപ്പെടുത്താൻ പദ്ധതി ഇടുന്നുണ്ട്.

ഐ എസ്‌ എൽ - ഐ ലീഗ് ലയന രൂപ രേഖ തയ്യാർ , എ എഫ് സി ഉടൻ തന്നെ എ ഐ എഫ് എഫിന് സമർപ്പിക്കും



ഐ എസ്‌ എൽ - ഐ ലീഗ് ലയന രൂപ രേഖ എ എഫ് സി ഉടൻ തന്നെ എ ഐ എഫ് എഫിന് സമർപ്പിക്കും. അടുത്ത വർഷം മുതൽ ഇന്ത്യയിൽ ഒരു ലീഗ് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ നേരത്തെ അറിയിച്ചിരുന്നു . നിലവിലെ  സമാന്തര  രീതിയിൽ പ്രവർത്തിക്കുന്ന ഐ എസ് എല്ലും ഐ ലീഗും അടുത്ത വർഷം മുതൽ ഒരു ലീഗ് എന്ന ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ നയത്തിലേക്ക് മാറേണ്ടി വരും. അതിന്റെ ഭാഗമായി ഇരു ലീഗുകളും സംയോജിപ്പിച്ച് മുന്നോട്ട് പോകാനാണ് എ എഫ് സി ലക്ഷ്യമിടുന്നത്. 

ഇതിന്റെ രൂപ രേഖ തയ്യാറാക്കാനായി കഴിഞ്ഞ അണ്ടർ 17 ലോകകപ്പ് വേളയിൽ എ എഫ് സി - ഫിഫ അതികൃതർ ഐ ലീഗ് - ഐ എസ്‌ എൽ -ഐ എം ജി റിലൈൻസുമായും കൂടി കാഴ്ച്ച നടത്തിയിരുന്നു . എന്നാൽ രൂപ രേഖ ലോകകപ്പ് അവസാനിച്ചാൽ ഉടൻ തയ്യാർ ആകുമെന്നാണ് പറഞ്ഞിരുന്നത് .
എന്നാൽ നവംബർ ഒന്നിനായിരുന്നു ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഭാരവാഹി തെരഞ്ഞെടുപ്പിൽ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തി നിലവിലുള്ള കമ്മിറ്റിയെ പിരിച്ചു വിടാൻ ഡൽഹി ഹൈ കോടതി ഉത്തരവ് വിട്ടത് .ഈ സാഹചര്യത്തിലാണ് ലയന രൂപ രേഖ വൈകാൻ കാരണം .ഇപ്പോൾ എഐഎഫ്എഫ് തെരെഞ്ഞെടുക്കപ്പെട്ട  കമ്മിറ്റികൾ തുടർന്ന്  പ്രവർത്തിക്കാൻ   സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട് . 

ഈ വേളയിൽ ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി നിർണയിക്കുന്ന പുതിയ രൂപ രേഖ ഇന്ത്യൻ ഫെഡറേഷന് എ എഫ് സി ഉടൻ കൈമാറും .ഇത് സ്റ്റേക്ക് ഹോൾഡേഴ്‌സുമായി ചർച്ച ചെയ്‌ത് എ ഐ എഫ് എഫ് ഉടൻ തന്നെ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് . കുറെ കാലമായി നീണ്ടു നിൽക്കുന്ന ഈ പ്രതിസന്ധിക്ക് ഉടൻ പരിഹാരം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ.

കോമൾ തട്ടാൽ പൂനെ സിറ്റിയിലേക്ക്???




ഫിഫ അണ്ടർ 17 ലോകകപ്പിൽ ആദ്യ മത്സരം മാത്രം കളിച്ചുവെങ്കിലും തന്റെ സ്‌കിൽസിലൂടെ എല്ലാവരെയും ഞെട്ടിച്ച താരമായിരുന്നു കോമൽ തത്താൽ .എന്നാൽ ഇപ്പോൾ വരുന്ന റിപോർട്ടുകൾ അനുസരിച്ചു ഐ എസ്‌ എല്ലിൽ കളിക്കാൻ തുർക്കി സെക്കന്റ് ഡിവിഷൻ ക്ലബ്ബിന്റെ ഓഫർ നിരസിച്ചിരിക്കുകയാണ് കോമൽ . 

ഇന്ത്യൻ ആരോസിൽ കോമലിനെ ഉൾപ്പെടുത്താതെ ക്ലബ്ബ് ഇല്ലാതെ നിൽക്കുകയാണ് ഈ ലോകകപ്പ് താരം . എന്നാൽ ഐ ലീഗ് ക്ലബ്ബായ മിനിർവ പഞ്ചാബ് ഓഫറുമായി എത്തിയെങ്കിലും ഐ എസ്‌ എല്ലിൽ കളിക്കാനാണ് കോമാലിന് താല്പര്യം . മിനിർവ പഞ്ചാബ് കുറഞ്ഞത് 10 മത്സരങ്ങളിൽ കളിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞിട്ടും ഐ എസ്‌ എല്ലിൽ ആണ് കോമാലിന്റെ നോട്ടം . ഐ എസ്‌ എൽ ക്ലബ്ബായ പൂനെ സിറ്റി എഫ് സി യുമായാണ് കോമൽ സംസാരിച്ചു വരികയാണെന്നും മറ്റു ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .

ഐ ലീഗ് 2017: പുത്തൻ പ്രതീക്ഷകളുമായി ഇന്ത്യൻ ആരോസ് നാളെ ചെന്നൈ സിറ്റി എഫ് സി യെ നേരിടും



ബുധനാഴ്ച്ച ഇന്ത്യൻ ആരോസ് ചെന്നൈ സിറ്റി എഫ് സി യുമായി ഗോവയിലെ ബംബോളിൻ സ്റ്റേഡിയത്തിൽ ഹീറോ ഐ ലീഗിൽ ഏറ്റുമുട്ടുമ്പോൾ എല്ലാ കണ്ണുകളും ഇന്ത്യൻ യുവ താരങ്ങൾ അടങ്ങുന്ന ഇന്ത്യൻ ആരോസ് ടീമിലായിരിക്കും .
ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി താരങ്ങളെ വളർത്തിയെടുക്കാനാണ് ഒരു ഇടവേളയിൽ മങ്ങി പോയ ഇന്ത്യൻ  ആരോസ് വീണ്ടുമെത്തുന്നത്. അണ്ടർ 17 ലോകകപ്പിലെ താരങ്ങളെയും അണ്ടർ 19 ടീമിലെ താരങ്ങളെയും അണിനിരത്തിയാണ് ഇന്ത്യൻ  ആരോസ് ഐ ലീഗിന് തയ്യാറെടുക്കുന്നത്. അതുവഴി യുവതാരങ്ങൾക്ക് മികച്ച വിദേശ - സ്വദേശ ക്ലബ്ബുകളിലേക്കുമുള്ള അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആരോസിനെ ഇറക്കുന്നത്.
ഐ ലീഗിൽ ഇന്ത്യൻ ആരോസിനെ മറ്റോസ് തന്നെയാണ് പരിശീലിപ്പിക്കുന്നത് .



പോർച്ചുഗീസ് കോച്ചായ ലൂയിസ് നോർട്ടൻ ഡി മാറ്റോസ് 4-4-2 അല്ലെങ്കിൽ 4-2-3-1 എന്ന ഫോർമേഷൻ ആയിരിക്കും ടീമിനെ അണിനിരത്തുക .ധീരജ് ആരോസിന് വേണ്ടി വല കാക്കും  , സ്റ്റാലിനും ബോറിസും ഡിഫെൻസിനെ വിങ്ങിൽ  നിന്ന് നയിക്കും. സ്റ്റാലിനും ബോറിസും ഡിഫെൻസിനെ വിങ്ങിൽ  നിന്ന് നയിക്കും .സെന്റർ ബാക്ക് ആയി അൻവർ അലിയും സഹിൽ പൻവാറുമായിരിക്കും മറ്റോസിന്റെ ആദ്യ നിരയിൽ , എന്നിരുന്നാലും ജിതേന്ദ്രയ്ക്കും ദീപക്കിനും അതെ സ്ഥാനത്തു അവസരം നൽകിയേക്കും .അമർജിത് , സുരേഷ് , ജാക്‌സൺ ,അഭിഷേക്ക് എന്നിവരിൽ രണ്ട് പേർ ഡിഫെൻസിവ് മിഡ്‌ഫീൽഡിൽ ഇടം നേടും . രാഹുലും നിൻതോൻ ഗാമ്പ  മിഡ്‌ഫീൽഡിന്റെ വിങ്ങിൽ കളിക്കും , പ്രിന്റ്സൺ മിഡ്‌ഫീൽഡിനെ നയിച്ചേക്കും.

Monday, November 27, 2017

കന്നിയങ്കത്തിന് ഗോകുലം കേരള എഫ് സി




കാൽപന്തിന്റ ഇറ്റില്ലമായ മലബാരിന്റെ പ്രൗഡിയുമായി ഗോകുലം കേരള എഫ് സി ഐ ലീഗിൽ കന്നിയ്യങ്കത്തിനിറങ്ങും. മലബാറിന്റെ സംസ്കാരം ഉൾകൊള്ളുന്ന ലോഗോയും മലബാറിന്റെ ഫുട്ബോൾ സ്വപ്നങ്ങൾക്ക് ഊർജ്ജവുമായിട്ടാണ് ഗോകുലം വരുന്നത്. സ്വദേശതാരങ്ങളെയും മികച്ച വിദേശതാരങ്ങളെയും ഉൾപ്പെടുത്തിയാണ് ബിനോ ജോർജ് ടീമിനെ സജ്ജമാക്കിയിരുക്കുന്നത്. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സുശാന്ത് മാത്യുവാണ് ടീമിന്റെ നയിക്കുന്ന ടീമിൽ കേരളത്തിൽ നിന്നും ഒരുപിടി യുവതാരങ്ങൾ ടീമിന് കരുത്താണ് .ഒപ്പം പരിചയ സമ്പന്ന വിദേശ നിരയും ടീമിന് പ്രതീക്ഷയാണ്. കാമറൂൺ ഇന്റർനാഷണൽ ഫ്രാൻസിസ് അമ്പാനേ,അഫ്ഗാൻ കാപ്റ്റ്യൻ ഫയസൽ എന്നിവരാണ് പ്രധാന വിദേശികൾ. മികച്ച ഒരുക്കങ്ങൾക്ക് ശേഷമാണ് ടീം ഐ ലീഗിന് എത്തുന്നത്. കേരള പ്രീമിയർ ലീഗിൽ സെമി ഫൈനലിലും ഗോവയിൽ നടന്ന ആവേസ് കപ്പിൽ പ്രമുഖ ടീമുകളെയെല്ലാം മറികടന്ന് ടീം ഫൈനലിലും എത്തിയിരുന്നു. 

പ്രീ സീസൺ മത്സരങ്ങളിൽ വമ്പന്മാരെ വിറപ്പിക്കുന്ന പ്രകടനമാണ് ടീം കാഴ്ചവെച്ചത്. കൊച്ചിയിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഗോൾരഹിത സമനിലയിൽ തളക്കുകയും ബെംഗളൂരു എഫ് സിയോട് 2-0 ന് ടീം പൊരുതി കീഴടങ്ങുകയും ചെയ്തു. ഐ ലീഗിലെ ആദ്യ നാലിൽ ഇടം നേടുക എന്നതാണ് ടീം പ്രദാനമായും ലക്ഷ്യമിടുന്നത്.  കഴിഞ്ഞ വർഷത്തെ അഞ്ചാം സ്ഥാനക്കാരായ ഷില്ലോങ് ലജോങ്ങാണ് ഗോകുലത്തിന്റെ ആദ്യ എതിരാളി. നിലവിലെ കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകന്റെ കീഴിൽ കളിച്ചിരുന്ന ഷിലോങ്ങ് പുതിയ കോച്ച് ബോബി നോങ്ങ്ബട്ടിന്റെ കീഴിലാണ് ഇറങ്ങുന്നത്. കുറച്ച് താരങ്ങൾ ഐ ലീഗിലേക്ക് ചേക്കേറിയപ്പോൾ പകരം നോർത്ത് ഈസ്റ്റിലെ യുവതാരങ്ങളെ അണിനിരത്തിയാണ് ടീം കെട്ടി പടുത്തത്. ഐസ്വാൾ നടത്തിയ പോലെ മികച്ച നേട്ടം കൈവരിക്കാം എന്ന പ്രതീക്ഷയിലാണ് ടീം

നവംബർ 27 ഷില്ലോങ്ങിന്റെ തട്ടകമായ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. രാത്രി എട്ടിന് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സ് 2 ലും ഹോട്ട്സ്റ്റാറിലും തത്സമയം കാണാം

Sunday, November 26, 2017

ഐ എസ്‌ എൽ 2017; ബെംഗളൂരു എഫ് സി - ഡൽഹി ഡയനാമോസ് എഫ് സി മാച്ച് പ്രീവ്യൂ



ഹീറോ ഇൻഡ്യൻ സൂപ്പർ ലീന്റെ  പത്താം മൽസരത്തിൽ ഇന്ന് ബംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തിൽ ആതിഥേയ ടീമായ ബംഗളൂരു എഫ്‌സി, ഡൽഹി ഡൈനാമോസ് എഫ്‌സി-ക്ക് ആതിഥ്യമരുളും. മറുപടിയില്ലാത്ത ഗോളുകൾക്ക് മുംബൈയെ തകർത്തെറിഞ്ഞ വിജയാഹ്ലാദവുമായാണ് ബ്ലൂസ് എത്തുന്നത്.

എതിരാളികൾക്ക് ലക്ഷ്യം കാണുന്നതിന് യഥാർത്ഥത്തിൽ ഏറെയൊന്നും അവസരങ്ങൾ നൽകാതെയാണ് അവർ മത്സരത്തിൽ വിജയിച്ചത്. അപരാജിതമായ തങ്ങളുടെ റിക്കോർഡിന് കോട്ടം തട്ടാതെ സൂക്ഷിക്കുന്നതിന്, മുൻ മത്സത്തിലെ അതേ തന്ത്രങ്ങൾ കുറേക്കൂടി ഫലപ്രദമായി കളിക്കളത്തിൽ ആവിഷ്‌കരിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ഇന്ന് അവർ മത്സരത്തിനിറങ്ങുക.

ഡൽഹി ഡൈനാമോസ് എഫ്‌സി-യും ഏറെക്കുറെ അതേ മാനസികാവസ്ഥയോടെയാണ് മത്സത്തെ സമീപിക്കുക. ലീഗിലെ മികച്ച ഫോർവാർഡ് നിരയുളള എഫ്‌സി പൂനെ സിറ്റിയെ കീഴ്‌പ്പെടുത്തി മുഴുവൻ  പോയിന്റുകളും നേടിയാണ് അവർ ബംഗളൂരുവിനെ നേരിടുന്നത്. എന്നാൽ, മുൻ മൽസരത്തിന്റെ അന്തിമ ഘട്ടത്തിൽ അവർക്ക് 2 ഗോളുകൾ വഴങ്ങേണ്ടി വന്നുവെന്ന വസ്തുത, ബംഗളൂരുവിനെതിരേയുണ്ടാകുന്ന ചെറിയ പിഴവുകൾ പോലും ടീമിന്റെ തോൽവിയിൽ കലാശിച്ചേക്കാം എന്ന ഓർമ്മപ്പെടുത്തൽ അവർക്ക് നൽകും.


മുഖ്യ താരങ്ങൾ:

എഡ്യൂറാഡോ ഗാർസിയ (ബംഗളൂരു എഫ്‌സി)

മുംബൈയ്ക്ക് എതിരേയുളള മത്സത്തിൽ ആക്രമണത്തിന്റെ കുന്തമുനയായിരുന്നു ഈ സ്‌പെയിൻ താരം.  മുംബൈയുടെ പ്രതിരോധ നിര കരുത്തേറിയതാണെങ്കിലും, അവരെ നിരന്തരം അദ്ധ്വാനിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്ത്, ഒടുവിൽ ബ്ലൂസിനായി ആദ്യ ഹീറോ ഐഎസ്എൽ ഗോൾ സ്വന്തം പേരിൽ കുറിച്ചത് ഈ കളിക്കാരനായിരുന്നു. ഡൽഹിക്ക് എതിരേയും തന്റെ ആവനാഴിയിലെ മികച്ച ആക്രമണങ്ങൾ പുറത്തെടുക്കാൻ തയ്യാറാണ്  ഈ വിംഗർ.

ലാലിയൻസുവാല ചാംഗ്‌ദേ (ഡൽഹി ഡൈനാമോസ് എഫ്‌സി)

പൂനെയുമായി എതിരിട്ടപ്പോൾ, ഈ യുവ താരം അതിദ്രുത നീക്കങ്ങളിലൂടെയും വിങ്ങിൽ  നിന്നുളള കൃത്യതയുളള പാസ്സുകളിലൂടെയും അവരുടെ പ്രതിരോധ നിരയെ ഒട്ടേറെ അവസരങ്ങളിൽ കീറിമുറിക്കുന്ന കാഴ്ച നാം കണ്ടതാണ്. ലയൺസിനായി ഒരു ഗോളും ഒരു അസിസ്റ്റും സൃഷ്ടിച്ച് ആ ദിവസം കളിക്കളത്തിൽ ഏറ്റവും പ്രഭാവവും സാന്നിദ്ധ്യവും നിറച്ച, ചാംഗ്‌ദേ ഇന്നത്തെ മൽസരത്തിലും അതേ പ്രകടന മികവ് പ്രദർശിപ്പിക്കാനുളള തയ്യാറെടുപ്പിലാണ്.

സാദ്ധ്യതയുളള സ്റ്റാർട്ടിംഗ് ലൈനപ്പുകൾ

ബംഗളൂരു എഫ്‌സി:

ഹെഡ് കോച്ച് ആൽബർട്ട് റോക്ക എപ്പോഴും  3-4-3 എന്ന ശൈലിയ്ക്കായിരിക്കും ഒരു പക്ഷേ മുൻഗണന നൽകുക. ഇത് ആക്രമണത്തിലും വിങ്ങിലും  മുൻതൂക്കം ടീമിന് നൽകും.

ഗോൾകീപ്പർ: ഗുർപ്രീത് സിംഗ് സന്തു

ഡിഫന്റർമാർ: ജുവാനൻ, ജോൺ ജോൺസൻ, ബോയ്താംഗ് ഹാവോകിപ്

മിഡ്ഫീൽഡർമാർ: സുബാഷിഷ് ബോസ്, എഡ്യൂറാഡോ ഗാർസിയ, എറിക് പാർട്ടാലു, രാഹൽ ബ്‌ഭേക്കെ

ഫോർവാർഡുകൾ: അന്റാണിയോ ഡോവേൽ റോഡ്‌റിഗ്‌സ്, ഉദന്ത സിംഗ്, സുനിൽ ഛെത്രി

ഡൽഹി ഡൈനാമോസ് എഫ്‌സി

ഡൽഹിയുടെ മുഖ്യ പരിശീലകൻ മിഗുവേൽ ഏൻജെൽ പോർച്ചുഗൽ 4-2-3-1 എന്ന ക്രമം പരീക്ഷിക്കുന്നതിനാണ് സാദ്ധ്യത. ആക്രമണത്തിനും പ്രതിരോധത്തിനും ഇത് സന്തുലനം നൽകും.

ഗോൾകീപ്പർ: ആൽബിനോ ഗോമസ്

ഡിഫന്റർമാർ: സെന റാൾട്ടെ, ഗബ്രിയേൽ സിസേറോ, പ്രതീക് ചൗധരി, പ്രീതം കോട്ടാൽ

മിഡ്ഫീൽഡർമാർ: ലാലിയൻസുവാല ചാംഗ്‌ദേ, ഗുയോൺ ഫെർണാണ്ടസ്, പോളിനോ ഡയാസ്, മത്യാസ് മിറാബ്‌ജെ, റോമിയോ ഫെർണാണ്ടസ്

ഫോർവാർഡ്: കാലു ഉചെ


ഐ എസ്‌ എൽ 2017; എ ടി കെ - എഫ് സി പൂനെ സിറ്റി മാച്ച് പ്രീവ്യൂ




ഹീറോ ഇൻഡ്യൻ സൂപ്പർ ലീഗിന്റെ  പുതിയ സീസണിലെ ഒൻപതാം മൽസരത്തിനായി, നിലവിലുളള ചാമ്പ്യൻമാരായ എടികെ, സാൾട് ലേക്ക്  സ്‌റ്റേഡിയത്തിലേക്ക് എത്തുമ്പോൾ അതിഥികളായെത്തുന്ന എതിരാളികൾ എഫ്‌സി പൂനെയായിരിക്കും.

കൊച്ചിയിലെ ഉദ്ഘാടന മൽസരത്തിൽ, കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി-യുടെ പ്രതിരോധ നിരയെ നിരവധി പ്രാവശ്യം പരീക്ഷിക്കുകയും അവരെ സമ്മർദ്ദത്തിലാഴ്ത്തുകയും ചെയ്തുവെങ്കിലും വിജയം നേടി പോയിന്റ് കരസ്ഥമാക്കാൻ സാധിക്കാത്ത നിരാശയോടെയാണ് എടികെ കൊച്ചി വിട്ടത്. എന്നാൽ സ്വന്തം തട്ടകത്തിലെ കളിയിൽ, ഫുട്‌ബോൾ ആവേശം സിരകളിൽ ത്രസിക്കുന്ന കാണികളുടെ നിലയ്ക്കാത്ത പിന്തുണയോടെ, പുത്തൻ സീസണിലെ തങ്ങളുടെ ആദ്യ ജയം കൈപ്പിടിയിലൊതുക്കാമെന്നുളള പ്രതീക്ഷയോടെയാണ് ഇന്ന് അവർ കളിക്കളത്തിലിറങ്ങുക.

മറുവശത്താകട്ടെ,  ഏറ്റവും മികച്ച ആക്രമണ നിര അവകാശപ്പെടുന്ന സ്റ്റാലിയൻസിന്, ഡൽഹി ഡൈനോമോസ് എഫ്‌സിയോട് പൂനെയിൽ വെച്ച് 3-2 ഗോൾ നിലയിൽ പരാജയമേറ്റു വാങ്ങിയ മുൻ മൽസരത്തിൽ ആ ആക്രമണത്തിന്റെ മൂർച്ച പൂർണ്ണമായും പുറത്തെടുക്കാനായില്ല. സ്വന്തം വീട്ടിൽ നിന്ന് ദൂരെ നടക്കുന്ന ഈ മൽസരത്തിൽ, ലീഗിലെ ഏറ്റവും ശക്തരായ ടീമുകളിലൊന്നുമായി നേർക്കു നേർ കൂട്ടിമുട്ടുമ്പോൾ കച്ച മുറുക്കി, ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നിലൂടെ മൂന്ന് പോയിന്റുകൾ തങ്ങളുടെ പേരിൽ കുറിക്കുന്നതിനായിരിക്കും പൂനെ ആഗ്രഹിക്കുക.


നേർക്കുനേർ

എടികെ 1 - 1 എഫ്‌സി പൂനെ സിറ്റി. 2 സമനിലകൾ.

മുഖ്യ കളിക്കാർ:

സെക്വിന (എടികെ)

മുൻ മത്സരത്തിൽ കേരളത്തിന്റെ പ്രതിരോധ നിരയ്ക്ക് നിരന്തരം തലവേദനയായിരുന്നു ഈ പോർച്യുഗീസ് ഫോർവാർഡ്. പന്ത് കാലുകളിൽ ലഭിച്ച ഓരോ തവണയും അദ്ദേഹത്തിന് എതിർ ഗോൾ മുഖത്തേക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിന് കഴിഞ്ഞു. അത്തരത്തിലൊരു മികച്ച നീക്കം തികഞ്ഞൊരു ഗോളായി മാറാതിരുന്നത് നിർഭാഗ്യവശാൽ പന്ത് ഗോൾപോസ്റ്റിൽ തട്ടിത്തെറിച്ചത് കൊണ്ടു മാത്രമായിരുന്നു. സ്റ്റാലിയൻസ് എത്തുമ്പോൾ, അതേ തരത്തിലുളള ഒരു പ്രഭാവം കളിക്കളത്തിൽ നിറയ്ക്കുന്നതിനായിരിക്കും അദ്ദേഹത്തിന്റെ ശ്രദ്ധ.

എമിലിയാനോ അൽഫാരോ (എഫ്‌സി പൂനെ സിറ്റി)

ചില സമയങ്ങളിൽ നിശ്ശബ്ദത പാലിക്കുന്ന ഉറുഗ്വേയിൽ നിന്നുളള ഈ സ്‌ട്രൈക്കർ, ഡൽഹിക്ക് എതിരേയുളള മൽസരത്തിൽ ആക്രമണ നിരയിലെ കുന്തമുനയായിരുന്നു. അദ്ദേഹം ഏതാനും ചില ചടുല നീക്കങ്ങൾ നടത്തുകയും എതിർ പ്രതിരോധ നിരയ്ക്ക്, വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഒറ്റയ്ക്ക് നടത്തിയ ഒരു ഗംഭീര മുന്നേറ്റത്തിന്നൊടുവിൽ, ചാതുര്യമുളള ഒരു ഫിനിഷിംഗിലൂടെ പന്ത് ഗോൾ പോസ്റ്റിനപ്പുറം കടത്തി തന്റെ ടീമിനു വേണ്ടി ആദ്യത്തെ ഗോൾ സ്‌കോർ ചെയ്ത അൽഫാരോയുടെ ശ്രമം, എടികെ-യ്ക്ക് എതിരേയും അതേ ഫോം നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുകയാണ്. 

സാദ്ധ്യത ഇലവൻ 
എടികെ:

ടെഡി ഷെറിംഗം എടികെ-യെ പരമ്പരാഗതമായ 4-4-2 എന്ന വിന്യാസത്തിലായിരിക്കും അണി നിരത്തുക.ഇത് അവരുടെ സംഘത്തിന്റെ കഴിവുകളുടെ ശക്തി പരമാവധി ഉപയോഗപ്പെടുത്തുന്നതിന് പ്രയോജനപ്പെടും.

ഗോൾകീപ്പർ: ദേബ്ജിത് മജുംദർ

ഡിഫന്റർമാർ: കീഗൻ പെരേക, തോമസ് ജോസഫ് തോർപ്, ജോർഡി ഫിഗ്വേറാസ് മോണ്ടൽ, പ്രബീർ ദാസ്

മിഡ്ഫീൽഡർമാർ: റൂപ്പർട്ട് നോൺഗ്രും, യൂജെൻസൺ ലിംഗ്‌ദോ, കോണർ തോമസ്, ഹിതേഷ് ശർമ്മ

ഫോർവാർഡുകൾ: സെക്വിന, റോബിൻ സിംഗ്, നജാസി കൂക്കി

എഫ്‌സി പൂനെ സിറ്റി

സ്റ്റാലിയന്റെ മുഖ്യ പരിശീലകൻ റാങ്കോ പോപോവിച്ച്, മിഡ്ഫീൽഡിന്റെ ശക്തി പ്രയോജനപ്പെടുത്തി 3-4-3 എന്ന ക്രമത്തിൽ തന്റെ കുട്ടികളെ എടികെ-യ്ക്ക് എതിരായി നിരത്തുന്നതിനാണ് സാദ്ധ്യത.

 മികച്ച ആക്രമണ നിരകളിലൊന്ന് അവകാശപ്പെടുന്ന ഈ പടക്കുതിരകൾക്ക് തങ്ങളുടെ സ്വന്തം തട്ടകത്തിലെ കളിയിൽ വിന്യാസത്തിൽ തിളങ്ങുന്നതിന് ടീം മാനേജ്‌മെന്റ് അവസരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഗോൾകീപ്പർ: കമൽജീത് സിംഗ്

ഡിഫന്റർമാർ: ഗുർതേജ് സിംഗ്, റാഫേൽ ലോപ്പസ് ഗോമസ്, ആദിൽ അഹമ്മദ് ഖാൻ

മിഡ്ഫീൽഡർമാർ: ലാൽച്യുവാൻമാവിയ ഫനായി, മാർക്കസ് ടെബാർ, ജോനാതൻ ലൂക്ക, സാർത്ഥക് ഗോലുയി

ഫോർവാർഡുകൾ: മാർസെലിനോ പെരേര, എമിലിയാനോ അൽഫാരോ

മുഖ്യ കണക്കുകൾ:

• ഇതേ വരെ ആകെ എട്ട് പ്രാവശ്യം നേർക്കു നേർ പൊരുതിയതിൽ, 2014-ലെ ഹീറോ ഐഎസ്എൽ-ൽ കൊച്ചിയിൽ നടന്ന ഒരു മൽസരത്തിൽ മാത്രമാണ് കേരളത്തിന് എടികെ-യെ തോൽപ്പിക്കാനായത്.


• ഉദ്ഘാടന മത്സരത്തിൽ എടികെ-യെ പരാജയപ്പെടുത്തി ആദ്യ ടീം എഫ്‌സി പൂനെ സിറ്റി ആയിരുന്നു. കൊൽക്കത്തയിൽ 3-1-നായിരുന്നു അവരുടെ വിജയം.

• എടികെ, പൂനെയെ ഒരിക്കൽ മാത്രമേ പരാജയപ്പെടുത്തിയിട്ടുളളു. അതിനാൽ, സ്റ്റാലിയൻസിനോടുളള മത്സരങ്ങളിൽ ഏറ്റവും മോശം റെക്കോർഡ് ആണ് എടികെയുടേത്.

• കഴിഞ്ഞ സീസണിൽ, എടികെ-യെ പരാജയപ്പെടുത്താൻ കഴിഞ്ഞ രണ്ട് ടീമുകളിൽ ഒന്നായിരുന്നു പൂനെ. 2-1 വിജയത്തെത്തുടർന്നായിരുന്നു ഇത്.


ഏറ്റവുമൊടുവിലത്തെ ഏറ്റുമുട്ടൽ

എടികെ 0 - 0 എഫ്‌സി പൂനെ സിറ്റി (ഡിസംബർ 2, 2016-ൽ രബിന്ദ്ര സരോബർ സ്‌റ്റേഡിയം, കൊൽക്കത്തയിൽ)

Saturday, November 25, 2017

ഐ ലീഗിന് ഇന്ന് തുടക്കം ; ആദ്യ മത്സരത്തിൽ മിനർവാ പഞ്ചാബ് എഫ് സി മോഹൻ ബഗാനെ നേരിടും




പുതിയ മാറ്റങ്ങളും പ്രതീക്ഷകളുമായി ഇന്ത്യൻ ദേശീയ ലീഗിന് (-ലീഗ്) നവംബർ 25 ന് തുടക്കം കുറിക്കുകയാണ്. എസ് എല്ലിന്റെ വരവോടെ പ്രമുഖ താരങ്ങളെല്ലാം ലീഗിനെ കൈയ്യൊഴിഞ്ഞ് എസ് എല്ലിലേക്ക് ചേക്കേറി. എന്നാൽ പോലും ഇന്ത്യൻ ഫുട്ബോളിന്റെ മെക്കയായ കൊൽക്കത്തയിലും നോർത്ത് ഈസ്റ്റിലും ലീഗിന്റെ പ്രൗഡിക്ക് ഒട്ടും കുറവ് വന്നിട്ടില്ല

എസ് എൽ ടീമുകളുമായി കിടപ്പിടിക്കാൻ പോന്ന സാമ്പത്തിക ശേഷിയില്ലാത്ത ലീഗ് ക്ലബ്ബുകൾ പല അക്കാദമികളിൽ നിന്നും യുവതാരങ്ങളെ സ്വന്തമാക്കി. കൊൽക്കത്തൻ ക്ലബ്ബുകൾ ലീഗ് ജേതാക്കളായ ഐസ്വാൾ എഫ് സിയിൽ നിന്നും മറ്റും താരങ്ങളെ സ്വന്തം കൂടാരത്തിൽ എത്തിച്ചു. കൂടാതെ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നിന്നും മികച്ച താരങ്ങളെ സ്വന്തമാക്കി. കേരളത്തിൽ നിന്നും മിർഷാദ്, ജോബി ജസ്റ്റിൻ പോലുള്ള യുവതാരങ്ങൾക്ക് ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിയാൻ അവസരം ലഭിച്ചു.




എസ് എല്ലും ലീഗിലെ വമ്പൻമാരുടെയും മുന്നിൽ തകർന്ന് പോയത് നിലവിലെ ജേതാക്കളായ ഐസ്വാൾ  എഫ് സിയാണ്. ചില പ്രമുഖതാരങ്ങൾ എസ് എല്ലിലേക്ക് ചേക്കേറിയപ്പോൾ മറ്റുചിലർ ഈസ്റ്റ് ബംഗാളിലേക്കും മോഹൻ ബഗാനിലേക്കും മാറി. അതുകൊണ്ട് തന്നെ മിസോറാം പ്രീമിയർ ലീഗിലും നോർത്ത് ഈസ്റ്റിലെ പ്രാദേശീക ലീഗിലെയും മികച്ച താരങ്ങളെ അണിനിരത്തിയാണ് ഐസ്വാൾ ഇത്തവണ എത്തുന്നത്.  അതുവഴി ഒരുപിടി യുവതാരങ്ങൾക്കാണ് ഇന്ത്യൻ ഫുട്ബോളിന്റെ മുഖ്യധാരയിലേക്ക് എത്താൻ സാഹചര്യം ഒരുങ്ങുന്നത്


പുതിയ ടീമുകളായ കേരളത്തിന്റെ സ്വന്തം ഗോകുലവും മണിപ്പുരിന്റെ നെരോക്ക എഫ് സിയും പിന്നെ അണ്ടർ 17 ലോകക്കപ്പിലെ യുവ നിര അണിനിരക്കുന്ന പൈലൻ ആരോസും ചേരുന്നതോടെ വലിയ വിഭാഗം യുവാക്കൾക്കാണ് ഇന്ത്യൻ ഫുട്ബോൾ ഭൂപടത്തിലേക്കുള്ള അവസരം ലഭ്യമാകുന്നത്




മിനിർവ പഞ്ചാബ് എഫ് സി - മോഹൻ ബഗാൻ മാച്ച് പ്രീവ്യൂ :


കഴിഞ്ഞ സീസണിൽ മിനർവാ  പഞ്ചാബ്  കഷ്ട്ടിച്ചാണ് റെലഗേഷനിൽ നിന്ന്  ഒഴിവായത് . എന്നാൽ സീസണിന്റെ മുന്പായി മിനിർവ  മികച്ച താരങ്ങളെ ടീമിൽ എത്തിച്ചിട്ടുണ്ട് . മിനർവയിൽ  ഇപ്പോൾ മികച്ച  വിദേശ താരങ്ങളും  ഇന്ത്യൻ യുവ നിയോടൊപ്പം , ചില U-17 താരങ്ങളും  സീസണിൽ അരങ്ങേറ്റം നടത്തുന്നു. അപകടകരമായ ഒരു ആക്രമണ യൂണിറ്റ് അവർ ഉള്ളതിനാലും , പ്രീ-സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചതും, മോഹൻബഗാന്റെ  പ്രതിരോധത്തെ തീർച്ചയായും ഭീഷണിപ്പെടുത്തും . പഞ്ചാബ്  ഒരു മികച്ച തുടക്കം കുറിക്കാൻ  നോക്കും, അത് തീർച്ചയായും മോഹൻ ബഗാന്  ധാരാളം പ്രശ്നങ്ങൾ സൃഷ്ടിക്കും.




ഐഎസ്എൽ പ്രവേശിക്കാൻ മോഹൻ ബഗാൻ ശ്രമിച്ചെങ്കിലും , അത് നടക്കാത്തതിനാൽ ലീഗിൽ വിജയമായിരിക്കും മറൈനർസ്‌ ലക്ഷ്യമിടുന്നത് . സീസണിലെ മികച്ച തുടക്കം കുറിക്കാൻ  കഴിഞ്ഞ സീസണിലെ ടോപ് സ്കോറർ ആസിർ ദീപന്ദ ഡിക്കയെ  ടീമിൽ എത്തിച്ചിട്ടുണ്ട് . ഏറ്റവും പ്രധാനമായി, ക്യാപ്റ്റനായിരുന്ന സോണി നോർഡിയുടെ സേവനം അവർ നിലനിർത്തി. മികച്ച അറ്റാക്കിങ് കളി കാഴ്ച്ച വെച്ച് മിനർവയ്ക്കെതിരായി  അവരുടെ മേധാവിത്വം തെളിയിക്കാൻ ശ്രമിക്കും


ലുധിയാനയിലെ ഗുരുനാനാക് സ്റ്റേഡിയത്തിലാണ് ഇന്ന് ആദ്യ മത്സരം അരങ്ങേറുക.

ബ്രോഡ്കാസ്റ്റ്: 5:30 PM / സ്റ്റാർ സ്പോർട്സ് 2 & സ്റ്റാർ സ്പോർട്സ് 2 HD / HotStar & Ji TV

Blog Archive

Labels

Followers