Friday, November 24, 2017

ഐ എസ് എലിൽ പുതിയ റെകോർഡ് കുറിച്ച് ഇയാൻ ഹ്യൂം



ഐ എസ് എലിൽ പുതിയ റെകോർഡ് കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂം. ഇന്നത്തെ മത്സരത്തോടെ ഐ എസ് എലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരം എന്ന നാഴിക കല്ല് ഇയാൻ ഹ്യൂം പിന്നിട്ടു. നാല് സീസണുകളിലായി 48 മത്സരങ്ങളിൽ ഇയാൻ ഹ്യൂം കളിച്ചിട്ടുണ്ട്. സ്പാനിഷ് താരം ബോർജ ഫെർണ്ടാസിന്റെ റെകോർഡാണ് ഹ്യൂം മറികടന്നത്. ഐ എസ് എലിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ റെകോർഡും ഇയാൻ ഹ്യൂമിന്റെ പേരിലാണ്. ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച ഹ്യൂം 2,3 സീസണുകളിൽ എ ടി കെയുടെ താരമായിരുന്നു.

0 comments:

Post a Comment

Blog Archive

Labels

Followers