Monday, November 6, 2017

യെമനോട് സമനില; ഏഷ്യൻ കപ്പ് യോഗ്യത ത്രിശങ്കുവിൽ




അണ്ടർ 19 ഏഷ്യ കപ്പ് സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തികൊണ്ട് ഇന്ത്യൻ യുവ നിരയ്ക്ക് സമനില. യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തിൽ യെമനോട്  ഗോൾ രഹിത സമനിലയാണ് ഇന്ത്യ വഴങ്ങിയത്. മത്സരത്തിൽ ഉടനീളം നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാൻ ഇന്ത്യക്ക് സാധിച്ചില്ല.


ആദ്യ മത്സരത്തിൽ ഇന്ത്യ ആതിഥേയകരായ സൗദി അറേബ്യയോട് ദയനീയ തോൽവി വഴങ്ങിയിരുന്നു. ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യ സൗദിയോട് അടിയറവ് പറഞ്ഞത്. ഇതോടെ ഇന്ത്യക്ക് യോഗ്യത  നേടാൻ തുർക്ക്മെനിസ്ഥാനെതിരായ മത്സരത്തിൽ മികച്ച ഗോൾ വ്യത്യാസത്തിൽ വിജയിക്കുകയും സൗദി യെമനെ അഞ്ചു ഗോൾ വ്യത്യാസത്തിൽ തോൽപ്പിക്കുകയും വേണം. യെമൻ ആദ്യ മത്സരത്തിൽ തുർക്ക്മെനിസ്ഥാനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തിരുന്നു. ഗ്രൂപ്പിലെ ചാമ്പ്യൻമാർക്ക് പുറമേ യോഗ്യത റൗണ്ടിലെ മിക്കച്ച അഞ്ചു രണ്ടാം സ്ഥാനക്കാർക്കാണ് 2019 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യത ലഭിക്കുക.

0 comments:

Post a Comment

Blog Archive

Labels

Followers