എഫ് സി പൂനെ സിറ്റിയുടെ പുതിയ സീസണിനുള്ള ജേഴ്സി പുറത്തിറക്കി. പൂനെയിലെ ഫോണിക്ക്സ് മാർക്കറ്റിംഗ് സിറ്റിയിൽ നടന്ന ചടങ്ങിൽ ബോളിവുഡ് താരവും പൂനെ സിറ്റിയുടെ സഹ ഉടമയുമായ അർജുൻ കപൂറിന്റെ നേതൃത്വത്തിലാണ് പൂനെ പുതിയ ജേഴ്സി പുറത്തിറക്കിയത്. ലോകോത്തര ബ്രാൻഡായ അഡിഡാസാണ് ഇത്തവണയും പൂനെയുടെ ജേഴ്സി തയ്യാറാക്കിയത്. ഓറഞ്ചും പർപ്പിൾ നിറത്തിലുള്ള ജേഴ്സിയും പർപ്പിൾ നിറത്തിലുള്ള ഷോർട്സുമാണ് പൂനെ സിറ്റിയുടെ പുതിയ ഹോം കിറ്റ്. വെള്ള നിറത്തിലുള്ള ജേഴ്സിയും വെള്ള നിറത്തിലുള്ള ഷോർട്സുമാണ് പൂനെ യുടെ എവേ കിറ്റ്.
മാർസലീഞ്ഞോ ഉൾപ്പെടെയുള്ള പുനെയുടെ പ്രമുഖ താരങ്ങളെല്ലാം തന്നെ ചടങ്ങിൽ പങ്കെടുത്തു. പൂനെ സിറ്റിയുടെ ജേഴ്സി പ്രകാശന ചടങ്ങിന് നിരവധി ആരാധകരാണ് പൂനെ ഫോണിക്ക്സ് മാർക്കറ്റിംഗ് സിറ്റിയിൽ എത്തിയിരുന്നത്.
©️ സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment