സന്നാഹ മത്സരത്തിൽ കാളു ഉചെയുടെ ഗോളടി മികവിൽ റയൽ കാശ്മീരിനെ ഒന്നിനെതിരെ എട്ടുഗോളുകൾക്ക് ഡൽഹി ഡയനാമോസ് തോൽപ്പിച്ചു. നാലുഗോളുകളാണ് നൈജീരിയൻ താരം കാളു ഉചെ ഡൽഹി ഡയനാമോസിനായി നേടിയത്. കളി തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ ഡൽഹി കാളു ഉചെയിലൂടെ ഗോൾ സ്കോറിങ്ങ് തുടങ്ങി. ആദ്യ പകുതിക്ക് പിരിയും മുൻപേ ഡൽഹി 4 ഗോൾ നേടിയിരുന്നു. കാളു ഉചെ ഹാട്രിക് തികച്ചപോൾ. പ്രീതം കോട്ടാലായിരുന്നു മറ്റൊരു ഗോളിന് ഉടമ. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കാളു ഉചെ തന്റെ ഗോൾ നേട്ടം നാലാക്കി ഉയർത്തി. 64,66,80 ൽ മിനുട്ടുകളിൽ യഥാക്രമം റോമിയോ, സിച്ചേരോ, ഗിയോൺ എന്നിവർ ഗോൾ നേടിയപ്പോൾ 78ആം മിനുട്ടിൽ നോമനാണ് റയൽ കാശ്മീരിന്റെ ആശ്വാസ ഗോൾ നേടിയത്.
©️ സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment