ഇന്നലെ നടന്ന നോർത്ത് ഈസ്റ്റ് ചെന്നൈയിൻ എഫ് സി മൽസരങ്ങൾക്കിടയിൽ ഉണ്ടായ അനിഷ്ട്ട സംഭവങ്ങൾക്ക് എതിരെ ജോണ് എബ്രാഹം. ചെന്നൈയിൻ എഫ് സി നോർത്ത് ഈസ്റ്റ് മത്സരം കാണുവാൻ ചെന്നൈയിലെ മറീന അറീനായിൽ എത്തിച്ചേർന്ന സ്ത്രീകൾ അടക്കമുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഫാന്സിന് നേരെയാണ് അക്രമം അരങ്ങേറിയത്. വംശീയ അധിക്ഷേപം ആണ് ഉണ്ടായതെന്ന് പറയപ്പെടുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. ഒരു പ്രകോപനവും സൃഷിട്ടിക്കാതെ കളി കണ്ടുകൊണ്ടിരുന്ന നോർത്ത് ഈസ്റ്റ് ഫാന്സിന് എതിരെ ഉണ്ടായ അതിക്രമം ഇന്ത്യൻ ഫുട്‌ബോളിന് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. ഇംഗ്ലണ്ടിലും മറ്റും കാണുന്ന ഹൂളിഗൻസ് എന്നറിയപ്പെടുന്ന ഫുട്‌ബോളിലെ തെമ്മാടി കൂട്ടങ്ങൾ ഇന്ത്യൻ ഫുട്‌ബോൾ ഫാൻസിനിടയിലും ഉദയം ചെയ്തു കഴിഞ്ഞു എന്നാണ് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ബംഗളുരു എഫ്.സി ഫാൻസ് കേരളാ ബ്ലാസ്റ്റേഴ്‌സ് അടക്കമുളള ടീമുകൾക്കും അവരുടെ ഫാന്സിനും എതിരെ നടത്തിയ അസഭ്യ പ്രയോഗങ്ങൾ വലിയ വിവാദം ആയിരിക്കുന്ന സമയത്തു തന്നെയാണ് ചെന്നൈയിൻ ഫാൻസിന്റെ ഭാഗത്തും നിന്നും ഇത്തരമൊരു തെറ്റു വന്നിരിക്കുന്നതെന്നുള്ളത് കാര്യങ്ങളുടെ ഗൗരവം സൂചിപ്പിക്കുന്നു. ഫുട്‌ബോളിലെ ഈ തെമ്മാടി കൂട്ടങ്ങളെ മുളയിലേ നുള്ളിയില്ലങ്കിൽ അത് ഇന്ത്യൻ ഫുട്‌ബോളിന് ഭാവിയിൽ വലിയ നാണക്കേട് തന്നെ വരുത്തിവെക്കും.
നോർത്ത് ഈസ്റ്റ് യുനൈറ്റഡ് ടീമിന്റെ ഉടമ ജോണ് എബ്രഹാം തന്നെ ഇതിനെതിരെ രംഗത്തു വന്നു സംഭവത്തെ ശക്തമായി അപലപിച്ചു. ഈ സംഭവത്തിനു പുറകിൽ പ്രവർത്തിച്ചവർ യഥാർത്ഥ ഫുട്‌ബോൾ ഫാൻസ് അല്ലെന്നും ഇവരുടെ അസഹിഷ്ണുത നിറഞ്ഞ അതിക്രമത്തിന് ഇരയായവരെ നേരിട്ടു തന്നെ കണ്ടു തങ്ങളുടെ എല്ലാംവിധ പിന്തുണയും അവർക്ക് നൽകുമെന്നും അദ്ദേഹം അറിയിച്ചു.
0 comments:
Post a Comment