ഐ എസ് എൽ സീസണു മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ എഫ് സി പൂനെ സിറ്റി ഒന്നിനെതിരെ നാലു ഗോളുകൾക്ക് മുൻ ഐ ലീഗ് ചാമ്പ്യൻമാരായ മോഹൻ ബഗാനെ തോൽപ്പിച്ചു. പൂനെ ബാലെവാഡി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യുറഗ്വായ് താരം എമലിയാനോ അൽഫാരോ പൂനെക്കായി ഇരട്ട ഗോളുകൾ നേടിയപ്പോൾ അജയ് സിംഗ്, ഐസക് വാൻമൽസ്വാമ എന്നിവർ പൂനെയുടെ ഗോൾ പട്ടിക തികച്ചു. ദീപന്ദ ഡിക്കയാണ് മോഹൻ ബഗാന്റെ ആശ്വാസ ഗോൾ നേടിയത്. സൂപ്പർ താരം സോണി നോർദെ മോഹൻ ബഗാനുവേണ്ടി കളിക്കാൻ ഇറങ്ങിയിരുന്നു.
©️ സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment