എ എഫ് സി കപ്പ് പ്രാഥമിക റൗണ്ടിൽ ബെംഗളൂരു എഫ് സി ഭൂട്ടാൻ ക്ലബ്ബ് ട്രാൻസ്പോർട്ട് യുണൈറ്റഡിനെ നേരിടും. രണ്ട് പാദങ്ങളായിട്ടാണ് മത്സരം. ആദ്യപാദം ട്രാൻസ്പോർട്ട് യുണൈറ്റഡിന്റെ തട്ടകമായ ചാങ്ലിമിതാൻ സ്റ്റേഡിയത്തിൽ ജനുവരി 23 ന് നടക്കും. രണ്ടാം പാദം ജനുവരി 30 ന് ബെംഗളൂരു ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ നടക്കും.
നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ബെംഗളൂരു കഴിഞ്ഞ വർഷം ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയതാണ് എ എഫ് സി കപ്പ് കളിക്കാൻ യോഗ്യരാക്കിയത്.
2016 ലെ എ എഫ് സി കപ്പ് റണ്ണേഴ്സായ ബെംഗളൂരു എഫ് സി. ഈ വർഷം ഇന്റർസോൺ ഫൈനലിൽ ഇസ്തിക്ലോളിനോട് 2-3 തോൽവി വഴങ്ങിയാണ് പുറത്തായത്
നിലവിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു ഐ എസ് എല്ലിൽ മുന്നേറുകയാണ് ബെംഗളൂരു എഫ് സി. ആദ്യ രണ്ട് മത്സരങ്ങളിലും ആധികാരിക ജയത്തോടെ ലീഗിൽ ഒന്നാമതാണ് നീലപ്പട.
0 comments:
Post a Comment