Sunday, November 19, 2017

ഹക്കുവിനെ പ്രശംസിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഹെഡ് കോച്ച് ഡി ഡിയാസ് ​




ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം മത്സരമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ജംഷഡ്‌പൂർ എഫ് സി യും സമനിലയിൽ കലാശിച്ചിരുന്നു .

മത്സരം ഉടനീളം മികവ് പുലർത്തിയ  നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ എടുത്ത് പറയേണ്ട പ്രകടനമായിരുന്നു മലയാളി താരം അബ്ദുൽ ഹക്കുവിന്റേത് . ആദ്യ മത്സരത്തിൽ എമേർജിങ് പ്ലയെർ അവാർഡ് നേടിയ ഹക്കുവിന് നോർത്ത് ഈസ്റ്റ് കോച്ച് ഡി ഡിയാസ് ഉൾപ്പടെ ഫുട്ബോൾ നിരീക്ഷകരിൽ നിന്നും പ്രശംസ നേടി കഴിഞ്ഞു .ഹക്കു പ്രീ സീസണിൽ തന്നെ മികവ് പുലർത്തിയിരുന്നു എന്നും , നല്ല ക്വാളിറ്റിയുള്ള താരമാണെന്നും ഹക്കുവിന് വളരാൻ അവസരം ഒരുക്കുമെന്നും കോച്ച് ഡി ഡിയാസ് പറഞ്ഞു . ഇനിയുള്ള മത്സരങ്ങളിലും മലയാളി താരം നോര്‍ത്ത്ഈസ്റ്റിന്റെ നെടുംതൂണായി ഉണ്ടാകുമെന്ന് ഇതിൽ നിന്ന് വ്യക്തമാണ് .




ഹക്കുവിന്റെ കാല്‍പ്പന്തുജീവിതം  

ആരംഭിക്കുന്നത് സ്‌പോര്‍ട്‌സ് അക്കാദമി തിരൂരിലൂടെ ആയിരുന്നു. 2008ഇല്‍ തുടങ്ങിയ അക്കാദമിയുടെ ആദ്യ ബാച്ചില്‍ അംഗമായിരുന്ന താരം നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പൂനെ ഡി.എസ്.കെ ശിവാജിയന്‍സില്‍ എത്തുന്നത്. ആദ്യം ഡി.എസ്.കെയുടെ ജൂണിയര്‍ ടീമിലും പിന്നീട് സീനിയര്‍ ടീമിലും ഇടം കണ്ടെത്തിയ ഹക്കു 2015-16 സീസണില്‍ ഡി.എസ്.കെയ്ക്ക് വേണ്ടി ഈസ്റ്റ് ബംഗാളിനെതിരെ ഐലീഗില്‍ അരങ്ങേറ്റം കുറിച്ചു. ശിവാജിയന്‍സില്‍ കളിക്കുന്ന സമയത്ത് മഹാരാഷ്ട്രക്ക് വേണ്ടി 

സന്തോഷ് ട്രോഫിയില്‍ ബൂട്ടുകെട്ടി.


കഴിഞ്ഞവര്‍ഷം പല ക്ലബുകളില്‍ നിന്നും ഓഫറുകള്‍ ലഭിച്ചെങ്കിലും സെക്കന്റ് ഡിവിഷന്‍ ക്ലബ് ഫത്തേഹ് ഹൈദരാബാദുമായാണ് കൂട്ടുകൂടിയത്. ഐലീഗ് സെക്കന്റ് ഡിവിഷന്റെ പ്രാഥമിക റൗണ്ടില്‍ ശക്തരായ ഓസോണ്‍ 

എഫ്.സിയെ പോലുള്ള ടീമുകള്‍ ഉള്‍പെട്ട 

ഗ്രൂപ്പില്‍ നിന്ന് വെറും ഒരു ഗോള്‍ മാത്രം 

വഴങ്ങി ചമ്പ്യന്മാരായപ്പോള്‍ ഹക്കുവിന്റെ 

പ്രതിരോധ മികവിന് ഏവും 100 മാര്‍ക്ക് നല്കി. ഉയരക്കൂടുതലുള്ളത് ഹക്കുവിനെ മറ്റു താരങ്ങളേക്കാള്‍ ആനുകൂല്യം നല്കുന്നു. ഇനിയുള്ള കളികളിലും ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാമെന്ന പ്രതീക്ഷയാണ് ഹക്കു പങ്കുവയ്ക്കുന്നത്.

0 comments:

Post a Comment

Blog Archive

Labels

Followers