Wednesday, November 22, 2017

മുബൈ സിറ്റി താരം എമാനോയ്ക്ക് എതിരെ ബാംഗ്ലൂർ എഫ് സി ആരാധകരുടെ വംശിയ അധിക്ഷേപം ? യഥാർത്ഥത്തിൽ സംഭവിച്ചത്.

            



      ഐ എസ് എൽ സീസൺ 4 ൽ ബാംഗ്ലൂരിൽ നടന്ന ബാംഗ്ലൂർ എഫ് സി യും മുബൈ സിറ്റിയും തമ്മിൽ മത്സരത്തിനു ശേഷം ഐ എസ് എൽ ന്യൂസ്‌ മീഡിയ എന്ന ഫേസ് ബുക്ക്‌ പേജിൽ വന്ന പോസ്റ്റാണ് പ്രശ്നങ്ങളുടെ തുടക്കം. മുബൈ എഫ് സി യുടെ ആഫ്രിക്കൻ താരം എമാനോയ്ക്ക് എതിരെ ബാംഗ്ലൂർ എഫ് സി ആരാധകർ വംശിയമായി അധിക്ഷേപിച്ച് ചാന്റ് പാടി എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ വന്നത്. ഈ വാർത്ത പല ഫുട്ബോൾ പേജ്കളും ഷെയർ ചെയ്യുകയും. വാർത്ത ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.  ബാംഗ്ലൂർ എഫ് സി ആരാധകർ ആയ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനെതിരെ  ഇന്ത്യയിലെ മറ്റു ആരാധകർ പ്രതിഷേധവുമായി രംഗത്ത് വരികയും ഉണ്ടായി. 
               ഇതിന് വിശദീകരണം നൽകികൊണ്ട് വെസ്റ്റ് ബ്ലോക്ക് ബ്ലൂസും രംഗത്ത് വന്നു. " മുബൈ സിറ്റി സ്റ്റാഫോ പ്ലയെർസോ ഇങ്ങനെ ഒരു പരാതി പറഞ്ഞിട്ടില്ല. മത്സര ശേഷം മുംബൈ സിറ്റി പരിശീലനകൻ ഗുമേറസും നായകൻ ഗോയാനും ആരാധകരെ അഭിനന്ദിച്ചത് അവർ ചൂണ്ടി കാണിച്ചു. ഏത് പ്ലയെറും ഈ സാഹചര്യത്തിൽ കളിക്കാൻ ഇഷ്ട്ടപെടുന്നു. എന്ന മുബൈ സിറ്റി പരിശീലകന്റെ വാക്കുകൾ അവർ ചൂണ്ടി കാണിക്കുന്നു. 
                     അതിനു ശേഷം വീണ്ടും ഒരു ഫേസ് ബുക്ക്‌ പോസ്റ്റ് പ്രചരിക്കുകയുണ്ടായി. ബാംഗ്ലൂർ ആരാധകർ തങ്ങൾ ചെയ്ത തെറ്റ് സമ്മതിച്ചു എന്നായിരുന്നു ആ പോസ്റ്റിന്റെ ഉള്ളടക്കം.അവിടെ നടന്നതായി പറയപ്പെടുന്നത് ഇങ്ങനെ ആണ്. ബംഗ്ലൂർ ആരാധകരിൽ പുതുമുഖങ്ങൾ ആയ  ചെറിയൊരു വിഭാഗം ഏമാനോയ്ക്ക് എതിരെ ചാന്റ് പാടി. ബംഗ്ലൂർ എഫ് സി താരത്തെ ഫൗൾ ചെയ്തതിൽ പ്രധിഷേധിച്ചാണ് പാടിയത്. അതിലെ വരികൾ ഇങ്ങനെ ആയിരുന്നു. "Raggi mudda"എന്ന പദം ആണ് അവർ ഉപയോഗിച്ചത്. "Raggi mudda" കർണാടകയിലെ ഒരു ഭക്ഷണത്തിന്റെ പേര് ആണ്. കറുത്തതും കട്ടികൂടിയതും ആയ ഭക്ഷണം ആണ് raagi mudda. ഏകദേശം 10 സെക്കൻഡ് ആണ് ചാന്റ് ഉയർന്നത്. പെട്ടന്ന് തന്നെ ബംഗ്ലൂർ എഫ് സി ആരാധകർ ആയ വെസ്റ്റ് ബ്ലോക്ക് ഇടപെടുകയും ചാന്റ് നിർത്തികുകയും ചെയ്തു. ഇതേ സമയം മറ്റൊരു സംഭവവും സ്റ്റേഡിയത്തിൽ നടന്നു. മുംബൈ എഫ് സി ഗോൾ കീപ്പർ ആയിരുന്നു ഇത് നേരിട്ടത്. മത്സരത്തിന്റെ തുടക്കത്തിൽ പന്ത് കൈവശം വെച്ച് സമയം കളഞ്ഞത്തിൽ അരിശം പൂണ്ട കുറച്ച്‌ ആരാധകർ ഗോൾ കീപ്പർ അർമീന്തറിനെതിരെ തിരിഞ്ഞു. തുടക്കക്കാർ ആയ ആരാധകർ ആയിരുന്നു ഇതിനു പിന്നിലും. അർമീന്തർ മുൻപ് ബാംഗ്ലൂർ എഫ് സി ക്കു വേണ്ടിയാണു കളിച്ചത് എന്നുപോലും ഈ കൂട്ടർക്ക് അറിവുണ്ടോ എന്ന് സംശയം ആണ്. അവിടെയും വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് ഇടപെടുകയും അർമീന്തറിന് അനുകൂലം ആയ  ചാന്റ് പാടുകയും ചെയ്തു. "നോ പാജി നോ പാർട്ടി " എന്ന ചാന്റ് ആണ് പാടിയത്. ഇതാണ് യഥാർത്ഥത്തിൽ സ്റ്റേഡിയത്തിൽ സംഭവിച്ചത്. ഇതിന്റെ പേരിൽ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന് സമൂഹ മാധ്യമങ്ങളിൽ നിന്നും വളരെ പഴി കേൾക്കേണ്ടി വന്നു. 

              ഇത് പോലുള്ള സംഭവങ്ങൾ ഒരിക്കലും ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടായികൂടാ.ഒന്നോ രണ്ടോ ആരാധകർ ചെയ്യുന്ന പ്രവർത്തി ആയാൽ പോലും അത് ബാധിക്കുക ടീമിനെയും ടീമിന്റെ ആരാധകരെയും ഒന്നടങ്കം ആയിരിക്കും . പ്രത്യേകിച്ച് ഇന്ത്യൻ ഫുട്ബോൾ വളർന്നു വരുന്ന ഈ സമയത്ത്.ഇങ്ങനെ ഉള്ള വാർത്തകൾ പുറത്ത് അറിഞ്ഞാൽ അത് നമ്മളുടെ ലീഗിന്റെ തന്നെ നിലനിൽപ്പിനു ദോഷം ആകും.  ഇങ്ങനെ ഉള്ള സംഭവങ്ങൾ ഫിഫ വളരെ കർശനമായി നേരിടും. ചിലപ്പോൾ ആരാധകരെ തന്നെ സ്റ്റേഡിയത്തിൽ നിന്നും വിലക്കുവാനും ടീമിന് കനത്ത പിഴ ഈടാക്കുവാനും കാരണം ആയേക്കും. തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ ഉള്ള വാർത്തകൾ പ്രചരിപ്പിക്കുന്ന ഓൺലൈൻ മാധ്യമങ്ങളും ഇതിൽ ശ്രദ്ധിക്കണം. തെറ്റായ വാർത്തകൾ നമ്മളുടെ ലീഗിനെ ആയിരിക്കും ബാധിക്കുക എന്ന് ഓർക്കുക. നമ്മളുടെ ലീഗ് അതിന്റെ ശൈശവ ഘട്ടത്തിൽ ആണ്. മുളയിലേ നുള്ളുന്ന പ്രവണത ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. നല്ലൊരു ഫുട്‍ബോൾ സംസ്കാരം ഉണ്ടാക്കിഎടുക്കാൻ നമുക്ക് എല്ലാം ഒരുമിച്ചു ശ്രമിക്കാം. 
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers