നവംബർ 11 ന് ഇന്ത്യൻ സ്പോർട്സ് ഹോണർസിന്റെ ആദ്യത്തെ അവാർഡ് ഇവന്റ് മുംബൈയിൽ നടക്കും. 2016 ആഗസ്ത് 1 മുതൽ 2017 ജൂലായ് 31 വരെ രാജ്യത്തെ ഏറ്റവും മികച്ച കായികതാരങ്ങളെ തെരെഞ്ഞെടുത്തു അവാർഡ് നൽകുന്നതാണ് ഈ ചടങ്ങ് . അഞ്ച് പ്രമുഖ വിഭാഗങ്ങളിൽ ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട കായിക താരങ്ങൾക്ക് വോട്ട് ചെയ്യാനുള്ള ജനപ്രിയ ചോയിസ് അവാർഡും ഇതിൽ ഉണ്ട് . മികച്ച പ്രകടനത്തിനുള്ള വിഭാഗത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് തരാം സന്ദേശ് ജിങ്കനെ ഉൾപ്പെടുത്തിയിരിക്കുന്നത് .
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മികച്ച പ്രധിരോധ താരങ്ങളിൽ ഒരാളാണ് സന്ദേശ് ജിങ്കാൻ . ഇന്ത്യക്ക് വേണ്ടി 4 ഗോളുകൾ നേടിയിട്ടുണ്ട്. ഈ വർഷത്തെ ഐഎസ്എൽ എമർജിംഗ് പ്ലെയർ ഓഫ് ദ ഇയർ, എഐഎഫ്എഫ് എമർജിംഗ് പ്ലെയർ ഓഫ് ദി ഇയർ അവാർഡുകൾ എന്നിവയും ജിങ്കാൻ സ്വന്തമാക്കിയിരുന്നു .ഹർദിക് പാണ്ഡ്യ (ക്രിക്കറ്റ്), ഹർമൻപ്രീത് കൗർ (വനിതാ ക്രിക്കറ്റ്), ഡിപാ കർമാകർ (ജിംനാസ്റ്റിക്സ്) എന്നിവരാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന മറ്റ് താരങ്ങൾ .ജിങ്കന് വോട്ട് ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ #ISHBreakthrough #Sandesh എന്ന് കമന്റ് ചെയ്യേണ്ടന്താണ് .നവംബർ 10 അർദ്ധരാത്രിയോടെ വോട്ടിങ് അവസാനിക്കും .
ലിങ്ക് :
https://www.facebook.com/indiansportshonours/posts/436546456740543
0 comments:
Post a Comment