Monday, November 13, 2017

ഫിഫ U 17 ലോകകപ്പ് ഇന്ത്യയിൽ കണ്ടത് 47 മില്യൺ ആരാധകർ




അടുത്തിടെ സമാപിച്ച ഫിഫ U -17 ലോകകപ്പ് 47 ദശലക്ഷം കാഴ്ചക്കാരാണ് ടിവി യിലൂടെ കണ്ടത്. അതേസമയം ഹിന്ദി, ബംഗാളി ഭാഷകൾ മൊത്തം കാഴ്ചപ്പാടിൽ 40 ശതമാനം സംഭാവന ചെയ്തു. BARC ഇന്ത്യ കണക്കുകൾ സൂചിപ്പിക്കുന്നത് പ്രകാരം സോണി പിക്ചേർസ് നെറ്റ്വർക്ക്സ് ഇന്ത്യ (SPNI) ആണ് കണക്കുകൾ പുറത്തു വിട്ടത് .

കൊൽക്കത്തയിലെ സാൾട്ട് ലേക് സ്റ്റേഡിയത്തിൽ ഒക്ടോബർ 28 ന് ഇംഗ്ലണ്ടിനും സ്പെയിനിനും ഇടയിൽ നടന്ന ഫൈനലിൽ 67,000 സ്റ്റേഡിയത്തിൽ മത്സരം നേരിട്ട് കണ്ടവർ . എന്നാൽ  രാജ്യത്ത് ചാനൽ വഴി കണ്ടത് ശരാശരി 2.2 ദശലക്ഷം പേരാണ് .



എസ് പി എന്റെ  അഭിപ്രായത്തിൽ, 22 ദിവസം  നീണ്ട് നിന്ന  ടൂർണമെന്റ  ഇന്ത്യയിൽ ഇതുവരെ സംപേക്ഷണം ചെയ്തിട്ടുള്ള അന്താരാഷ്ട്ര  ഫുട്ബാൾ മത്സരങ്ങളുടെ ബ്രോഡ്കാസ്റ്റിംഗ് റെക്കോർഡുകളേക്കാളും മികച്ചതാണ്. പശ്ചിമ ബംഗാൾ, കേരളം, നോർത്ത് ഈസ്റ്റ് എന്നീ സംസ്ഥാനങ്ങളിൽ  നിന്നുള്ള കാഴ്ചക്കാരുടെ എണ്ണം വർധിച്ചു.



ലോകകപ്പ് ടൂർണമെന്റ്  കാണുന്നതിനായി 45 ശതമാനം സ്ത്രീകളും ട്യൂൺ ചെയ്തതായി വ്യൂവർഷിപ്പ് ഡെമോഗ്രാഫിക്സ് വെളിപ്പെടുത്തുന്നു.

അണ്ടർ 17 ഫുട്ബാൾ ലോകകപ്പ് വ്യൂവർഷിപ്പിൽ നേടിയ  വിജയത്തിന് പിന്നിൽ പ്രധാന കാരണങ്ങളുണ്ട്. അത്  ഇന്ത്യയുടെ ചുണകുട്ടികളുടെ പ്രകടനമാണ് അവരുടെ എതിരാളി ടീമുകൾക്കെതിരായുള്ള ബഹുമാനിക്കപ്പെടുന്ന പോരാട്ടം. മിഡ്ഫീൽഡർ ജേക്സൺ സിംഗ് ഇന്ത്യക്ക് വേണ്ടി  കോർണർ കിക്കിൽ നിന്ന് ഹെഡറിലൂടെ  ആദ്യ ഗോൾ ചരിത്രമായിരുന്നു , ഈ പ്രകടനങ്ങൾ തന്നെയാണ് ടീം ഇന്ത്യയുടെ  മത്സരങ്ങൾ  ശരാശരി 2.6 ദശലക്ഷം ഇംപ്രഷനുകൾ നേടിയത് .

0 comments:

Post a Comment

Blog Archive

Labels

Followers