Showing posts with label ILeague. Show all posts
Showing posts with label ILeague. Show all posts

Monday, June 15, 2020

സെക്കന്റ്‌ ഡിവിഷൻ റീലോഡഡ്: എഫ് സി കേരളയും കളത്തിലിറങ്ങുന്നു.



ഒരിടവേളക്ക് ശേഷം സെക്കന്റ്‌ ഡിവിഷൻ ഐ ലീഗ് പുനരാംഭിക്കാൻ സാധ്യത ഉള്ളതായി റിപ്പോർട്ടുകൾ.എട്ടു ടീമുകൾ പങ്കെടുക്കുന്ന നോകൗട്ട് ടൂർണമെന്റിനാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തയ്യാറെടുക്കുന്നത്. ഐ ലീഗ്,  ഐ എസ് എൽ ടീമുകളുടെ റിസർവ് ടീമുകളെ ഒഴിവാക്കി മറ്റു പ്രൊഫെഷണൽ ടീമുകളാണ് മത്സരിക്കുന്നതത്രെ. ലഭ്യമായ വിവരങ്ങൾ അനുസരിച് ഗ്രൂപ്പ്‌ എയിൽ നിന്ന് ഗർവാൾ എഫ്‌സി, ലോൺസ്റ്റർ കശ്മീർ എഫ്‌സി, രാജസ്ഥാൻ എഫ്സി എന്നിവരും ഗ്രൂപ്പ്‌ ബിയിൽ നിന്ന് മുഹമ്മദൻസ്, ഭവാനിപുർ എഫ്സി എന്നിവരും ഗ്രൂപ്പ് സിയിൽ നിന്ന് എഫ് സി കേരള, അര എഫ്‌സി,  ബാംഗ്ലൂർ യുണൈറ്റഡ് എന്നിവരും മത്സരിക്കും.

 ജേതാവിന് അടുത്ത വർഷത്തെ ഐ ലീഗ് എൻട്രിയാണ് ലഭിക്കുക. എന്തായാലും ഒരിടവേളക്ക് ശേഷം ഇന്ത്യൻ മണ്ണിൽ ഫുട്‍ബോളിന്റെ ആരവങ്ങൾ ഉയരുമ്പോൾ കേരളത്തിന്റെ പ്രതിനിധികളായി എഫ്‌സി കേരളയും മത്സരിക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമായ വിഷയമാണ്.മികച്ച പ്രകടനം കാഴ്ചവെക്കാനായാൽ അടുത്ത സീസണിൽ ഗോകുലത്തിനോടൊപ്പം എഫ് സി കേരളയും ഐ ലീഗിൽ പന്തു തട്ടുമെന്ന് പ്രത്യാശിക്കാം. 

നോകൗട്ട് ടൂർണമെന്റ് ആയതു കൊണ്ട് തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് ചെമ്പടയുടെ ആരാധകർ വിശ്വസിക്കുന്നത്. പൊതുവായ ഒരു വേദിയാകും മത്സരത്തിന് തിരഞ്ഞെടുക്കുക എന്നാണ് അറിയാൻ സാധിച്ചത്. കൂടുതൽ വിവരങ്ങൾ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വാർത്താകുറിപ്പായി പുറത്തു വിടുമെന്നാണ് കരുതുന്നത്.

Tuesday, June 25, 2019

കലുഷിതമാകുന്ന ആഭ്യന്തര ഫുട്ബോൾ


ഇന്ത്യൻ ഫുട്ബോൾ ഇന്ന് ആശയക്കുഴപ്പങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. ഐ ലീഗാണോ ഐ എസ് എല്ലാണോ പ്രാഥമിക ലീഗ് എന്നതാണ് പ്രധാന തർക്ക വിഷയം.ഐ എസ് എല്ലിന്റെ വരവിനു ശേഷമാണ് ഇന്ത്യൻ ഫുട്ബോളിന് ഒരു ഉണർവ്വുണ്ടായത് എന്നത് എല്ലാവരും അംഗീകരിക്കുന്ന ഒരു വിഷയം തന്നെയാണ്.

 അതിലൂടെ ഒരു ക്രിക്കറ്റ് മേധാവിത്വ രാജ്യത്തു ഫുടബോളിന് വന്ന ശ്രദ്ധ വളരെയധികമായിരുന്നു. എന്നാൽ അതിന് മുൻപും ഫുട്ബോൾ ഇന്നാട്ടിൽ ഉണ്ടായിരുന്നു..ഫുട്ബോൾ ഈറ്റില്ലങ്ങളായിരുന്ന പശ്ചിമ ബംഗാൾ - ഗോവ - കേരളം പോലുള്ള സ്ഥലങ്ങളിൽ നിന്നും ക്ലബുകളും കളിക്കാരും ഒക്കെയുണ്ടായിരുന്നു. ഇന്നലെ വന്നവർ പണക്കൊഴുപ്പിന്റെ ബലത്തിൽ AIFF നെ കൂട്ട് പിടിച്ചു കൊണ്ട് തങ്ങളുടെ പൈതൃകത്തെയും ഫുട്ബോൾ സ്നേഹത്തെയും അപമാനിക്കുന്നു എന്ന് ഐ ലീഗ് അനുകൂലികൾ ആരോപിക്കുന്നു..

കഴിഞ്ഞ സീസണിൽ നൽകിയ സമയക്രമം, തത്സമയസംപ്രേഷണത്തിൽ വരുത്തിയ വീഴ്ചകൾ എന്നിവയിലൂടെ ഐ ലീഗ് ക്ലബുകളെ താഴ്ത്തികെട്ടാൻ ശ്രമിച്ചു എന്നാരോപിച്ച് സൂപ്പർ കപ്പിൽ നിന്നും ഐ ലീഗ് ക്ലബുകളിൽ പ്രമുഖർ പിന്മാറിയിരുന്നു.. ഇതും AIFF നെ ചൊടിപ്പിച്ചു. മിനർവാ പഞ്ചാബിന്റെ രഞ്ജിത്ത് ബജാജ് നടത്തിയ പരസ്യ ആരോപണങ്ങളും ഈസ്റ്റ്‌ ബംഗാൾ, മോഹൻ ബഗാൻ, ഗോകുലം കേരള, ചർച്ചിൽ തുടങ്ങിയ ടീമുകൾ അതേറ്റു പിടിച്ചതും വൻ വിവാദങ്ങളാണുയർത്തിയത്. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഫുട്ബോൾ പ്രേമികളും പക്ഷം ചേർന്ന് സാമൂഹിക മാധ്യമങ്ങളിൽ നടത്തുന്ന അങ്കം പൊടി പാറുന്നുണ്ട്. കോടതിയെ സമീപിക്കുക എന്നതാണ് ഐ ലീഗ് ക്ലബുകളുടെ തീരുമാനം എന്നും അറിയുന്നുണ്ട്.. ഐ എസ് എൽ അനുകൂല സമീപനവുമായി മുന്നോട്ടു പോകുന്ന AIFF - FSDL കൂട്ടുകെട്ട് ഇതിനെ എങ്ങിനെ നേരിടുന്നു എന്നത് കാത്തിരുന്നു കാണണം.എന്തായാലും ഇന്ത്യൻ ഫുട്ബോളിലെ ടോപ് ലീഗ് ഏതാണെന്നു കാത്തിരുന്നു കാണാം.
നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തുക..ഏതാകണം ഇന്ത്യൻ ഫുട്ബോളിലെ പ്രാഥമിക ലീഗ്..? കാരണങ്ങൾ എന്ത്..?

Sunday, December 23, 2018

ആർക്കാണ് ഈ ഐ ലീഗിന്റെ നാശം കാണേണ്ടത്


വർത്തമാന കാലത്ത് ഏറ്റവും വലിയ ഫുട്ബോൾ മാർക്കറ്റാണ് ഇന്ത്യ എന്നതിന് യാതൊരു സംശയമില്ല,പക്ഷേ മറ്റു രാജ്യങ്ങളിലുള്ള ഫുട്ബോൾ മത്സരങ്ങൾക്ക് നമ്മുടെ രാജ്യത്ത് കിട്ടുന്ന പ്രചാരം നമ്മുടെ നാട്ടിൽ നടക്കുന്ന ലീഗുകൾക്ക് കിട്ടുന്നുണ്ടോ എന്ന കാര്യം  ചർച്ചയ്ക്കു വിധേയമാക്കേണ്ട ഒന്നായി മാറിയിരിക്കുകയാണ്, നമുക്കറിയാം സ്പാനിഷ് ലീഗ് ഇന്ത്യയിലെ പ്രേക്ഷകരെ മുൻനിർത്തിക്കൊണ്ട് അവരുടെ സമയത്തിൽ വരെ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് പുതിയ സീസണിൽ തുടക്കം കുറിച്ചിരിക്കുന്നത്. വിദേശ ലീഗുകളിൽ കളിക്കുന്ന പല വമ്പൻ ടീമുകളും അവർ ഇന്ത്യയിലെ സാംസ്കാരികമായ ഇന്ത്യയുടെ ഓരോ ആഘോഷങ്ങളിലും പങ്കുചേരുന്നത് ഇന്ത്യ എന്ന വലിയ മാർക്കറ്റിനെ മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം,
ഫുട്ബോൾ അഭിനിവേഷം സിരകളിൽ ലഹരിയായി കൊണ്ടുനടക്കുന്ന അതിനുവേണ്ടി എന്ത് സാഹസത്തിനും തയ്യാറാവുന്ന ഒരു ജനവിഭാഗം ഉള്ള ഒരു നാട്ടിൽ നമ്മുടെ പ്രാദേശിക ലീഗായ i ലീഗിനെ അതിൻറെ സംരക്ഷണാവകാശം കൈവശപ്പെടുത്തിയ സ്റ്റാർ നെറ്റ്‌വർക്ക് നടത്തിക്കൊണ്ടിരിക്കുന്ന തികച്ചും അവഗണന പരം ആയിട്ടുള്ള നിലപാടുകൾ തുറന്നുകാണിക്കുക എന്നുള്ളത് ഈ നാട്ടിലെ ഓരോ കായിക പ്രേമിയുടെയും ബാധ്യതയാണ്, താരതമ്യേനെ കാൽപന്ത് സംസ്കാരം വളരെ കുറഞ്ഞ രാജ്യങ്ങളിലെ ലീഗുകൾക്ക് അതാത് രാജ്യത്തെ ടെലികാസ്റ്റിംഗ് അവകാശം നേടിയ അതോറിറ്റികൾ അവർക്ക് ചെയ്യാവുന്നതിന്റെ പരമാവതി മികവോടെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ മത്സരിക്കുന്നത് നമുക്ക് കാണാം .  ഇന്ത്യയിലെ അവസ്ഥയോ ? സാങ്കേതിക മികവില്ലാത്തതിന്റെ കാരണം കൊണ്ട് ഐ ലീഗിന്റെ പ്രേക്ഷക പിന്തുണ കുറഞ്ഞു പോകുന്നത് ലീഗിന്റെ പോപ്പുലാരിറ്റി കുറവാണെന്നു ചിത്രീകരിച്ചു മത്സരങ്ങളുടെ സംപ്രേഷണങ്ങൾ വെട്ടി ചുരുക്കി  വളർന്നു വരുന്ന പുത്തൻ കായിക സംസ്കാരത്തിന്റെ ഭാഗമാകേണ്ട ഇന്ത്യയുടെ മുൻ നിര ലീഗിനെ മാറ്റി നിർത്തുന്നത് ഒരിക്കലും അനുവദിച്ചു കൂടാ . ലൈവ് മത്സരങ്ങൾ നടക്കുന്ന സമയങ്ങളിൽ ടെലികാസ്റ്റിംഗ്‌ നടത്താതെ വർഷങ്ങൾക്കു മുന്നേ കഴിഞ്ഞു പോയ ക്രിക്കറ്റിനെയും കബഡിയുടെയും ഹൈലെറ്റസ്‌കൾ കാണിക്കുന്നതിന്റെ വാണിജ്യ തന്ദ്രം മനസിലാകുന്നില്ല . സ്റ്റാർ നെറ്റ് വർക്കിന്‌ താല്പര്യം ഇല്ല എങ്കിൽ മറ്റു ടെലികാസ്റ്റിംഗ് സ്ഥാപനങ്ങളെ അതിനു അനുവദിക്കുകയാണ് വേണ്ടത് . അല്ലാതെ ഈ രാജ്യത്തിന്റെ തനതു കാൽപ്പന്തു സംസ്കാരത്തിന്റെ മുകളിൽ കത്തി വെച്ച് കൊണ്ട് മറ്റെന്തിനേയോ വളർത്താനുള്ള പുറപ്പാട് ഈ നാട്ടിലെ കായിക പ്രബുദ്ധ സമൂഹ വക വെച്ച് തരും എന്ന് കരുതുന്നു എങ്കിൽ അതിന് സ്റ്റാർ നെറ്റ്വർക് വലിയ വില കൊടുക്കേണ്ടി വരും . അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ള തത്സമയ പ്രക്ഷേപണം സാധ്യമാക്കാൻ കഴിവുള്ള സ്റ്റാർ നെറ്റ്വർക് ഇനിയെങ്കിലും ഈ ലീഗിനെ തകർക്കാൻ ഉള്ള സങ്കടിത നീക്കത്തിൽ നിന്നും പിന്മാറണം . ഇത് കാല്പന്തിനെ പ്രണയിച്ചവരുടെ അപേക്ഷ ആണ് .

അസ്ഹർ വെള്ളമുണ്ട
ഫുട്‍ബോളിനോടാണ് പ്രണയം

Saturday, December 1, 2018

ഐ ലീഗ്: ചാമ്പ്യന്മാർ വിജയവഴിയിൽ; ആരോസിന് തുടർച്ചയായ മൂന്നാം തോൽവി


ഐ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി നിലവിലെ ജേതാക്കളായ മിനർവ്വ പഞ്ചാബ്. ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യൻ ആരോസിനെയാണ് മിനർവ്വ കീഴടക്കിയത്.ജയത്തോടെ മിനർവ്വ എട്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.

72-ആം മിനുട്ടിൽ നൈജീരിയൻ താരം ഫിലിപ്പ് എൻജോകുവാണ് മിനർവ്വയുടെ വിജയഗോൾ നേടിയത്.

അടുത്ത മത്സരത്തിൽ ഡിസംബർ നാലിന് മിനർവ ഈസ്റ്റ് ബംഗാളിനെയും  ഡിസംബർ ഏഴിന് ഇന്ത്യൻ ആരോസ്  നെരോക്ക എഫ്സിയെയും നേരിടും.

Tuesday, October 16, 2018

ട്വിസ്റ്റുകൾക്കൊടുവിൽ ട്വിറ്റർ അക്കൗണ്ട് തിരിച്ചു പിടിച്ച് ഗോകുലം കേരള എഫ് സി

ണ്ടു ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഗോകുലം കേരള എഫ് സി യുടെ ഒഫീഷ്യൽ ട്വിറ്റർ പേജ്  പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചു വന്നു. ഗോകുലം കേരള എഫ് സിയുടെ ട്വിറ്റർ അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നാലെ നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ഇതോടെ അതിനെല്ലാം വിരാമം ആയിരിക്കുകയാണ്..
ട്വിറ്റർ പേജ് അപ്രത്യക്ഷമായതിന്റെ യഥാർത്ഥ കാരണം ഇതു വരെ വ്യക്തമായിട്ടില്ല എങ്കിലും തങ്ങളുടെ ഒഫീഷ്യൽ പേജ് തിരിച്ചു വന്നതിന്റെ ആശ്വാസത്തിലാണ് ഗോകുലം കേരള ആരാധകർ.
സൗത്ത് സോക്കേഴ്‌സ്....

Sunday, October 7, 2018

പ്രീ സീസൺ ടൂർണമെന്റിനൊരുങ്ങി റയൽ കാശ്മീർ


ഐ ലീഗിന് മുന്നോടിയായി പ്രീ സീസൺ ടൂർണമെന്റിനൊരുങ്ങി റയൽ കാശ്മീർ
 പ്രീ ഐ ലീഗ് ജെ ആന്റ് കെ ഇൻവിറ്റേഷൻ ഫുട്ബോൾ കപ്പ് എന്ന പേരിൽ  ജമ്മു കാശ്മീർ സംസ്ഥാന സ്പോർട്സ് കൗൺസിലും ഫുട്ബോൾ അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ടൂർണമെന്റിലാകും ടീം പങ്കെടുക്കുന്നത്

ഒക്ടോബർ 16 ന് ആരംഭിച്ചിരിക്കുന്നു ടൂർണമെന്റിൽ ഐ ലീഗ് ടീമുകളും ജമ്മു കാശ്മീരിലെ സംസ്ഥാന ടീമുകളും മാറ്റുരയ്ക്കും. ശ്രീ നഗറിലെ ടിആർസി സിന്തറ്റിക് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക. ഐ ലീഗിലെ പുതുമുഖങ്ങളായ റിയൽ കാശ്മീരീന് പുറമേ ഐ ലീഗ് ചാമ്പ്യൻമാരായ മിനർവ പഞ്ചാബ്, ഹിന്ദുസ്ഥാൻ എഫ് സി, മുഹമ്മദൻസ് സ്പോർട്ടിങ്, ബെംഗളൂരു എഫ് സി ബി, ജമ്മു കാശ്മീർ ബാങ്ക് എഫ് സി, ലോൺ സ്റ്റാർ എഫ് സി, സ്റ്റേറ്റ് ഫുട്ബോൾ അക്കാദമി കാശ്മീർ എന്നീ ടീമുകളാണ് നോക്കൗട്ട് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത് .
ജേതാക്കൾക്ക് മൂന്ന് ലക്ഷം രൂപയും റണ്ണേഴ്സിന് ഒരു ലക്ഷം രൂപയുമാണ് സമ്മാനത്തുക

SouthSoccers Media Wing

Saturday, September 1, 2018

അങ്കത്തിനൊരുങ്ങുന്ന വംഗനാടൻ പ്രജാപതികൾ


കൊൽക്കത്തൻ ഡെർബി.. ഇന്ത്യൻ ഫുട്ബോൾ ലോകത്തിലെ  പഴക്കമുള്ളതും ശക്തമായ ആരാധക പിന്തുണയുള്ളതുമായ ക്ലബുകളാണ് ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും.. അതു കൊണ്ടു തന്നെ ഇവർ തമ്മിൽ മാറ്റുരക്കുമ്പോൾ ശക്തമായ പോരാട്ടം കളത്തിലും ഗാലറിയിലും പ്രതീക്ഷിക്കാം. ഐ ലീഗിന് മുന്നോടിയായുള്ള കൊൽക്കത്തൻ ലീഗിൽ വംഗനാടിന്റെ പ്രജാപതികൾ ഏറ്റുമുട്ടുമ്പോൾ മൈതാനത്തിലെ പുൽനാമ്പുകൾക്ക് മാത്രമല്ല.. ഗാലറിയിലെ മനുഷ്യ സമുദ്രത്തിന് വരെ തീപിടിക്കും..
ലീഗിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് . ആറു ജയവും ഒരു സമനിലയുമായി പത്തൊൻപത് പോയിന്റ് കരസ്ഥമാക്കിയതിനാൽ ഇരു കൂട്ടർക്കും മത്സരം നിർണ്ണായകമാണ്. ഇത്തവണ സ്വദേശ വിദേശ കളിക്കാരുടെ ശക്തമായ നിരയുമായി അണിനിരക്കുന്ന ഇരു ടീമുകളിലും മലയാളി താരങ്ങളും ബൂട്ടണിയുന്നുണ്ട്. ഉബൈദും ജോബിയും മിർഷാദും ഈസ്റ്റ്‌ ബംഗാളിലും ബ്രിട്ടോ മോഹൻ ബഗാനിലുമാണ് ഉള്ളത്.. ഏറെ ആവേശമുണർത്തുന്ന കൊൽക്കത്തൻ ഡെർബിയുടെ ടിക്കറ്റുകൾ ചൂടപ്പം പോലെത്തന്നെ വിറ്റു തീർന്നു കഴിഞ്ഞിരിക്കുന്നു. ഇനി കളത്തിലെ പ്രകടനകൾക്കായി കാത്തിരിപ്പിലാണ് ആരാധകർ. ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 4:30 നാണു മത്സരം

തോൽവിയോടെ തുടങ്ങി ഗോകുലം.


സീസണിൽ ആദ്യമത്സരത്തിൽ തന്നെ ഗോകുലത്തിന് കയ്പ്പേറിയ തുടക്കം.AWES കപ്പിൽ മുംബൈ ഒ എൻ ജി സിക്കെതിരെ ഒന്നിനെതിരെ നാലു ഗോളുകൾ വാങ്ങിയാണ് ഗോകുലം പരാജയപ്പെട്ടത്.ശക്തരായ ഒ എൻ ജി സി ആദ്യപകുതിയിൽ തന്നെ മൂന്നുഗോളുകൾ നേടി മുന്നേറിയിരുന്നു. രണ്ടാമത്തെ പകുതിയിൽ ഒരു ഗോൾ നേടി തിരിച്ചു വരവിനു ശ്രമിച്ചെങ്കിലും പ്രതിരോധം ശക്തമാക്കി മുംബൈക്കാർ ഗോകുലത്തിന്റെ ആക്രമണങ്ങളെ തടഞ്ഞു.. ഒപ്പം അവസാന ഗോൾ കൂടി നേടി മത്സരം കൈപ്പിടിയിലാക്കുകയും ചെയ്തു.  ഐ ലീഗിന് മുന്നോടിയായി നടക്കുന്ന ടൂർണമെന്റിന്റെ അടുത്ത മത്സരത്തിൽ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് 'ജയന്റ് കില്ലേഴ്സും' ആരാധകരായ ബറ്റാലിയയും.

Thursday, August 2, 2018

ഗോകുലം അടുത്ത ഐ ലീഗ് സീസണിൽ കോഴിക്കോട് തന്നെ കളിക്കും


                 2018/19 ഐ ലീഗ് സീസണിൽ ഗോകുലം എഫ് സി കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ തന്നെ കളിക്കും. അതിനുള്ള കരാറിൽ കോർപറേഷനുമായി ധാരണയിൽ എത്തി. സൗജന്യമായി ആണ് കോർപറേഷൻ സ്റ്റേഡിയം അടുത്ത ഒരു വർഷത്തേക്ക് വിട്ടുകൊടുത്തിരിക്കുന്നത്. പക്ഷേ അടുത്ത ഒരു വർഷം സ്റ്റേഡിയം പരിപാലിക്കുന്നതിന്റെ ചുമതല ക്ലബിനാണ്. ഗോകുലം ഈ സീസണിൽ മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിലേക്ക് മാറും എന്നൊരു വാർത്ത ഉണ്ടായിരുന്നു. എന്നാൽ മലപ്പുറത്തെ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ ആയിരിക്കാം കോഴിക്കോട് തുടരാൻ ക്ലബ്ബിനെ പ്രേരിപ്പിച്ചത്

Tuesday, November 14, 2017

ഐ ലീഗിൽ മത്സരങ്ങൾ നട്ടുച്ചക്ക് ; ഇന്ത്യൻ ഫുടബോളിന് നാണക്കേടെന്ന് ഭൈച്ചുങ് ബുട്ടിയ




നാളുകളുടെ കാത്തിരിപ്പിന് ശെഷം ലീഗ് തുടങ്ങാൻ പതിനൊന്ന് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഫിക്സ്ചർസ് പുറത്തിറക്കിയത് . എസ്സലിന് വഴിയൊരുക്കിയാണ് സ്റ്റാർ സ്പോർട്സ് ലീഗ് നട്ടുച്ചക്ക് മത്സരങ്ങൾ  വെച്ചിരിക്കുന്നത് .90 മത്സരങ്ങളിൽ 39ഉം ഉച്ചക്കാണ് നടക്കുക .ഇതു പല ഫുടബോൾ നിരീക്ഷകരെയും ആരാധകരെയും ചൊടുപ്പിച്ചിട്ടുണ്ട് . ഇത് നാണക്കേടാണെന്നും ലീഗിന് ഇതിനേക്കാൾ മികച്ചത്  അർഹിക്കുന്നു എന്നും ,മറിച്ചു  കൊല്ലുകയല്ല വേണ്ടതെന്നും മുൻ ഇന്ത്യൻ ഫുടബോൾ ഇതിഹാസം ഭൈച്ചുങ് ബുട്ടിയ ട്വീറ്റ് ചെയ്തു .





ഡിസംബർ 31 ആം തിയതി കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയുമായി കൊച്ചിയിൽ മത്സരം നടക്കുന്ന അന്ന് തന്നെ കോഴിക്കോട് നട്ടുച്ചക്ക് 2 മണിക്ക് ഗോകുലം എഫ് സി യിടെയും ഐസ്വാൾ എഫ് സി യുടെയും മത്സരം കൂടി നടക്കുന്നുണ്ട് .ബ്ലാസ്റ്റേഴ്സും ബി എഫ് സിയുമായുള്ള ആവേശകരമായ മത്സരം നടക്കുമ്പോൾ നട്ടുച്ചക്ക് ലീഗ് മത്സരത്തിന് എത്ര ആരാധകർ എത്തുമെന്ന് കാത്തിരുന്നു കാണേണ്ടത് തന്നെ .

ഐ ലീഗിന് നവംബർ 25ന് തുടക്കം , ഗോകുലം എഫ് സി യുടെ ആദ്യ മത്സരം നവംബർ 27ന്



കാത്തിരിപ്പിന് ഒടുവിൽ ഐ ലീഗ് ഫിക്സ്ചർസ് പുറത്തിറക്കി. നവംബർ 25ന് മിനിർവ പഞ്ചാബ് എഫ് സി യും മോഹൻ ബഗാനും തമ്മിൽ ലുധിയാനയിൽ വെച്ച് ഐ ലീഗ് പതിനൊന്നാം പതിപ്പിന്  കിക്ക്‌ ഓഫ് ചെയ്യും .90 മത്സരങ്ങൾ നടക്കുന്ന ലീഗ് മാർച്ച് അവസാനം വരെ നീണ്ടു  നിൽക്കും . ഗോകുലം കേരള എഫ് സി യുടെ ആദ്യ മത്സരം നവംബർ 27ന് ഷില്ലോങ്ങിൽ വെച്ച് ഷില്ലോങ് ലജോങ് എഫ് സി യുമായാണ് . ഡിസംബർ 6നാണ് ഗോകുലത്തിന്റെ ആദ്യ ഹോം മത്സരം .
ഐ എസ്‌ എല്ലിനെ ഏറ്റടുത്തു കഴിഞ്ഞിരിക്കുകയാണ് ഇനി ഐ ലീഗിൽ ഗോകുലവും കേരളത്തിൽ നിന്ന് വരുന്നതോടെ ഇനി ഫുടബോളിന്റെ ആവേശമായിരിക്കും ഈ സീസൺ.

ഐ ലീഗ് ഫിക്സ്ചർസ് താഴെ :




Thursday, November 9, 2017

ഐ ലീഗ് 2017: ഈസ്റ്റ് ബംഗാൾ പ്രീ സീസൺ തയ്യാറെടുപ്പുകൾ



 ഐ ലീഗിന്റെ 2017/18   സീസണിന് വേണ്ടിയുള്ള മികച്ച  തയ്യാറെടുപ്പിലാണ്  ഈസ്റ്റ് ബംഗാൾ. അതിന്റെ ഭാഗമായി ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) ടീമുമായി നാലു പ്രീ സീസൺ മത്സരങ്ങൾ ഇതുവരെ ഈസ്റ്റ് ബംഗാൾ കളിച്ചു.
ഈസ്റ്റ് ബംഗാൾ ആദ്യ രണ്ട് മത്സരങ്ങൾ ബംഗലൂരുവിൽ ബംഗളൂരു എഫ് സിക്ക് എതിയെയായിരുന്നു കളിച്ചത്  . ആദ്യ സൗഹൃദ മത്സരത്തിൽ  ഈസ്റ്റ് ബംഗാൾ മുൻ ഐ ലീഗ് ചാമ്പ്യൻമാരോട് 1-1ന് സമനില പിടിച്ചു. എന്നാൽ രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാൾ   നിരാശയേകുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പിന്നീട്
  മറ്റൊരു ഐ എസ്‌ എൽ ടീമായ പൂനെ സിറ്റി എഫ് സിയുമായിരുന്നു  മത്സരം . കൊൽക്കത്ത വമ്പന്മാർ പൊരുതിയെങ്കിലും  2-1ന് തോൽവി വഴങ്ങേണ്ടി വന്നു. പക്ഷെ ഗോവയിലെ നാലാമത് മത്സരത്തിൽ അവർ ഗോവയെ 2-1 ന് പരാജയപ്പെടുത്തിയപ്പോൾ ടീമിന് ആത്മവിശ്വാസം കൈ വന്നിട്ടുണ്ട് .

Tuesday, August 22, 2017

ഫുകുഷിമ ബോംബർ ഇനി ഈസ്റ്റ് ബംഗാളിൽ




കാറ്റ്സുമി യൂസ്സയെ റാഞ്ചി ഈസ്റ്റ് ബംഗാൾ. ചിരവൈരികളായ മോഹൻ ബഗാനിൽ നിന്നാണ് ഈസ് ബംഗാൾ ഈ ജപ്പാനീസ് താരത്തെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ യൂസ്സയാണ് മോഹൻ ബഗാനെ നയിച്ചിരുന്നത്. കാറ്റ്സുമി യൂസ്സയെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത് മോഹൻ ബഗാന് കനത്ത തിരിച്ചടിയായി.

"ഫുകുഷിമ ബോംബർ" എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന യൂസ്സ 2013 ലാണ് മോഹൻ ബഗാനിലെത്തിയത്. 78 മത്സരങ്ങളിൽ നിന്നും യൂസ്സ മോഹൻ ബഗാനായി 17 ഗോളുകൾക്ക് നേടിയത്. കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പ്രധാനതാരങ്ങളിൽ ഒരാളായിരുന്നു. 14 മത്സരം നോർത്ത് ഈസ്റ്റിന് വേണ്ടി കഴിച്ചു. ഇതിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോളും യൂസ്സ നേടി. 

ഈ വർഷവും ഡൽഹി ഉൾപ്പെടെയുള്ള പ്രധാന ഐ എസ് എൽ ടീമുകൾ  യൂസ്സക്കായി രംഗത്ത് ഉണ്ടായിരുന്നു. ഇവരെല്ലാം മറികടന്നാണ് ഈസ്റ്റ് ബംഗാൾ യൂസ്സയെ സ്വന്തമാക്കിയത്. കുറേ കാലമായി ഐ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിയാത്ത ഈസ്റ്റ് ബംഗാൾ ഈ സീസണിൽ ചാമ്പ്യൻപട്ടം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്.

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Monday, August 21, 2017

റിയോ ഒളിംപിക്‌സയിൽ കളിച്ച ഹോണ്ടുറാസ് ദേശിയ താരത്തെ ടീമിലെത്തിക്കാൻ ഈസ്റ്റ് ബംഗാൾ




നിലവിലെ വാർത്തകൾ അടിസ്ഥാനമാക്കി ഈസ്റ്റ് ബംഗാൾ വെറ്ററൻ താരം മെഹ്താബ് ഹുസൈൻ പകരക്കാരനെ ടീം കണ്ടെത്തി കഴിഞ്ഞു,ഹോണ്ടുറാസ് ദേശിയ താരമാകും ഇതെന്ന് സൂചനകൾ ഉണ്ട് 

ബംഗാളി മാധ്യമം ആയ ആജ് കൽ റിപ്പോർട്ട് പ്രകാരം ഹോണ്ടുറാസിന് വേണ്ടി ഒളിംപിക്സിൽ കളിച്ച മാഴ്‌സെലോ എസ്പിനാൽ ആവും മെഹ്താബിന്റെ പകരക്കാരൻ.ഇദ്ദേഹം 2016 റിയോ ഒളിംപിക്സിൽ ഹോണ്ടുറാസിനെ പ്രതിനികരിച്ചിട്ടുണ്ടായിരുന്നു 

മെഹ്താബ് ക്ലബ് വിട്ടതോടെ ആ സ്ഥാനത്തേക്ക് പുതിയൊരു താരത്തെ തേടുന്നതായി നേരത്തെ റിപോർട്ടുകൾ ഉണ്ടായിരുന്നു ,അതിനെ ശരി വെക്കുന്ന രീതിയിലുള്ള വാർത്തകൾ ആണിപ്പോൾ പുറത്ത് വരുന്നത്.ഈ തേടൽ ആണ് 24കാരനായ ഡിഫെൻസിവ് മിഡ് എസ്പിനാലിൽ എത്തിയിരിക്കുന്നത്.വേണ്ടി വന്നാൽ ഗോൾ പോസ്റ്റിന് മുന്നിൽ കോട്ട സൃഷ്ടിക്കാനും കെൽപുള്ള താരമാണ് എസ്പിനാൽ വരുന്ന ഐ ലീഗിലെ മിന്നും താരമാകുമെന്ന് ഉറപ്പ് 

ഈസ്റ്റ് ബംഗാളിന് വേണ്ടി ഒരുപാട് മത്സരങ്ങൾ കളിച്ച മെഹ്താബ് പക്ഷെ  കഴിഞ്ഞ സീസൺ പ്രായം തന്നെ തളർത്തിയതായി തോന്നിപ്പിക്കുന്ന പ്രകടനമാണ് കണ്ടത്

ആജ് കൽ റിപ്പോർട്ട് പ്രകാരം ആറടിക്കാരൻ ഹോണ്ടുറാസിന്റെ എസ്പിനാലുമായി ടീം അവസാനവട്ട ചർച്ചയിൽ ആണെന്നും വരുന്ന ബുധനാഴ്ചയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നെന്നും റിപ്പോർട്ട് ചെയ്യുന്നു.നേരത്തെ ഹോണ്ടുറാസ് ലീഗിലെ സി ഡി എസിന് വേണ്ടി പന്ത് തട്ടിയ എസ്പിനാൽ ഉടൻ തന്നെ ഇന്ത്യയിൽ എത്തുമെന്ന ശുഭ പ്രതീക്ഷയിലാണ് ആരാധകർ 

ഈസ്റ്റ് ബംഗാൾ നേരത്തെ കഴിഞ്ഞ സീസൺ വിജയികളായ ഐസ്വാൾ എഫ്‌സിയുടെ മിഡ്‌ഫീൽഡർ മഹമൗത് അൽ അമ്‌നയെ ടീമിൽ എത്തിച്ചിരുന്നു.ആംനയോടൊപ്പം എസ്പിനാൽ കൂടി ചേരുന്നതോടെ ടീമിന് ശക്തമായ ഒരു മധ്യനിര ലഭിക്കുമെന്ന് ഉറപ്പ്
ടീം ശക്തിപെടുന്നതോടെ നഷ്ടപ്പെട്ട് പോയ പ്രതാപവും ഒപ്പം കുറച്ചു വർഷങ്ങളായി നേടാൻ കഴിയാത്ത ഐ ലീഗ് കിരീടവും നേടാൻ ആവുമെന്ന വിശ്വാസത്തിലാണ് ആരാധകരും മാനേജ്മെന്റും 

അതേസമയം ഈസ്റ്റ് ബംഗാൾ വരുന്ന കൽക്കട്ട പ്രീമിയർ ലീഗിന് വേണ്ടി അവരുടെ വിദേശ സ്‌ട്രൈക്കർ ട്രിനിഡാഡിന്റെ വില്ലിസ് പ്ലാസയെ നിലനിർത്തിയിട്ടുണ്ട്,വില്ലിസിന്റെ പ്രകടനം മോശമാണെങ്കിൽ പകരക്കാരനായി ചർച്ചിൽ ബ്രതെർസിന്റെ അന്തോണി വോൾഫിനെ ടീമിലെത്തിക്കുമെന്നും ആജ് കൽ റിപ്പോർട്ട് ചെയുന്നു,വോൾഫും ട്രിനിഡാഡ് ദേശിയ ടീം താരമാണ് ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ട്രിനിഡാഡ് ദേശിയ കുപ്പായം അണിഞ്ഞ താരമാണ് അദ്ദേഹം,അദ്ദേഹത്തിന്റെ വരവും ഈസ്റ്റ് ബംഗാൾ ടീമിന് വരുന്ന ഐ ലീഗിന് നിർണായകമാണ്.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്


ഐ ലീഗ് : ഐസ്വാൾ എഫ് സിയിൽ ഐവറികോസ്റ്റ് സ്ട്രൈക്കർ




ഐ ലീഗ് ജേതാക്കളായ ഐസ്വാൾ എഫ് സി ഐവറികോസ്റ്റ് താരം ലിയോൺസ് ഡോഡോസുമായി കരാർ ഒപ്പിട്ടു. ഐസ്വാൾ എഫ് സി തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഐ ലീഗ് രണ്ടാം ഡിവിഷനിൽ മുഹമ്മദൻ സ്പോർട്ടിംഗിന്റെ ഭാഗമായിരുന്നു ഡോഡോസ്. നിലവിൽ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ പീർലെസ് എസ് സിക്ക് വേണ്ടിയാണ് ഡോഡോസ് കളിക്കുന്നത്.

മിസോറാം പ്രീമിയർ ലീഗിൽ ചാൻമാരി എഫ് സിയെ സെമി ഫൈനലിൽ എത്തിക്കാൻ ഡോഡോസ് വഹിച്ച പങ്ക് വലുതായിരുന്നു. ആ പ്രകടനമാണ് ഐ ലീഗ് ജേതാക്കളായ ഐസ്വാളിലേക്കുള്ള വഴി തുറന്നത്

നിലവിലെ ജേതാക്കളായ ഐസ്വാൾ എഫ് സിയുടെ  പലതാരങ്ങളും മറ്റ് ക്ലബ്ബുകളിലേക്ക് ചേക്കേറിയ സാഹചര്യത്തിൽ പുതിയൊരു ടീമിനെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ടീം.

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Sunday, August 20, 2017

റെക്കോർഡ് തുകക്ക് സോണി നോർഡെയെ സ്വന്തമാക്കി മോഹൻ ബഗാൻ




കൊൽക്കത്ത ഭീമൻമാരായ മോഹൻ ബഗാൻ ഇന്ത്യൻ സൂപ്പർ ലീഗിലും ലീഗിലും തിളങ്ങിയ സ്റ്റാർ സ്‌ട്രൈക്കർ സോണി നോർഡെയെ റെക്കോർഡ് തുകയ്ക്കാണ് സ്വന്തമാക്കിയത് .

മോഹൻ ബഗാന് വേണ്ടി  മറ്റൊരു സീസണിൽ കളിക്കുന്നതിനാൽ  ഏറെ സന്തോഷമുണ്ടെന്ന് നോർടെ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു  .

ഹൈതിയൻ സ്‌ട്രൈക്കർ കഴിഞ്ഞ മൂന്ന് സീസണുകളിലായി മോഹൻ ബഗാന് വേണ്ടി കളിച്ചു വരികയാണ് . 2014-15 ലെ ലീഗ് ട്രോഫിയിലും അടുത്ത വർഷം നടന്ന  ഫെഡീഷൻ കപ്പ് സ്വന്തമാക്കാനും സോണി നോർടെ മികച്ച പങ്ക് വഹിച്ചിരുന്നു . ഇന്ത്യൻ സൂപ്പർ ലീഗിൻറെ രണ്ടും , മൂന്നും  എഡിഷനുകളിൽ മുംബൈ സിറ്റി എഫ്സിക്ക് വേണ്ടി 13 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ 18 മാസക്കാലയളവിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു


ഐ ലീഗ് ചാമ്പ്യൻമാരായ ഐസ്വാൾ എഫ്സി ജപ്പാനീസ് സ്ട്രൈക്കർ യുഗോ കൊബയാഷിയെ സൈൻ ചെയ്തു



ലീഗ് ചാമ്പ്യൻമാരായ ഐസ്വാൾ എഫ്സി ഏഷ്യൻ താരം ക്വാട്ടയിൽ ജപ്പാനിലെ സ്ട്രൈക്കർ യൂഗോ കോബായാഷി ഒപ്പിട്ടു.


26 കാരനായ യൂഗോ കോബായഷി കഴിഞ്ഞ സീസണിൽ തായി ഡിവിഷൻ   ലീഗ് ടീമായ സോംഗ്ഖിൽ യുനൈറ്റഡ് എഫ്സിക്ക് 33 മത്സരങ്ങൾ കളിച്ചു 12 ഗോൾ നേടിയിട്ടുണ്ട് .


മുൻപ് യൂഗോ കോബായാഷി ഫിലിപ്പൈൻസിലെ ഒരു ഫുട്ബോൾ ക്ലബ്ബായ ജെ പി വോൾട്ടിസ് എഫ്സിയിലാണ് അദ്ദേഹം കളിച്ചത് . അവിടെ 20 മത്സരങ്ങളിൽ അദ്ദേഹം 26 ഗോളുകൾ നേടി.


മിസോറാമിൽ നിന്നുള്ള ഇന്ത്യൻ ചാമ്പ്യൻമാരുടെ കൂടെ തന്റെ ഗോൾ റെക്കോർഡുകൾ നിലനിർത്താനാണ്  യൂഗോ കോബായാഷി ഇപ്പോൾ ഐസ്വാൾ എഫ്സിയിൽ ചേരുന്നത്.


Labels

Followers