ഐ ലീഗ്: ചാമ്പ്യന്മാർ വിജയവഴിയിൽ; ആരോസിന് തുടർച്ചയായ മൂന്നാം തോൽവി
ഐ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി നിലവിലെ ജേതാക്കളായ മിനർവ്വ പഞ്ചാബ്. ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യൻ ആരോസിനെയാണ് മിനർവ്വ കീഴടക്കിയത്.ജയത്തോടെ മിനർവ്വ എട്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.
72-ആം മിനുട്ടിൽ നൈജീരിയൻ താരം ഫിലിപ്പ് എൻജോകുവാണ് മിനർവ്വയുടെ വിജയഗോൾ നേടിയത്.
അടുത്ത മത്സരത്തിൽ ഡിസംബർ നാലിന് മിനർവ ഈസ്റ്റ് ബംഗാളിനെയും ഡിസംബർ ഏഴിന് ഇന്ത്യൻ ആരോസ് നെരോക്ക എഫ്സിയെയും നേരിടും.
0 comments:
Post a Comment