മുൻ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ജോസു കുര്യാസ് പുതിയ ക്ലബ്ബിലേക്ക്. ഫിൻലാണ്ട് ഒന്നാം ഡിവിഷൻ ക്ലബായ FC Lahti യുമായി ഒരു വർഷത്തെ കരാറിലാണ് ജോസു ഒപ്പിട്ടിരിക്കുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുതിയ ക്ലബ്ബുമായി കരാറിലെത്തിയ വിവരം ജോസു പുറത്തു വിട്ടത്.
ഇതോടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ജോസു ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങിയെത്തുമെന്നുള്ള അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്.
ഐഎസ്എൽ രണ്ടും മൂന്നും സീസണുകളിൽ ബ്ലാസ്റ്റേഴ്സിനു കളിച്ച 25 കാരനായ ജോസു വളരെ വേഗം കേരളത്തിലെ ആരാധകരുമായി ഹൃദയബന്ധം സ്ഥാപിക്കുകയായിരുന്നു. മൂന്നാം സീസണിനുശേഷം ഇന്ത്യ വിട്ടതാരം എക്‌സ്ട്രിമദുര യുഡി, എഫ് സി സിൻസിനാട്ടി തുടങ്ങിയ ക്ലബ്ബുകൾക്കായാണ് കളിച്ചത്..
0 comments:
Post a Comment