അന്റോണിയോ ജർമ്മൻ ഗോകുലം വിടുന്നു
ഗോകുലവുമായുള്ള കരാർ അവസാനിപ്പിച്ചു കൊണ്ട് തിരിച്ചു പോകാനൊരുങ്ങുന്നതായി അന്റോണിയോ ജർമൻ. തനിക്ക് കളി ആസ്വദിച്ചു കളിക്കാനാകുന്നില്ലെന്നും അതിൽ അതൃപ്തനാണെന്നുമാണ് ജർമൻ വിശദീകരിക്കുന്നത്. ഒരിക്കലും ക്ലബ്ബിനെ കുറ്റപ്പെടുത്തില്ലെന്നും എന്നാലൊരു ഫുട്‍ബോളർ എന്ന നിലയിൽ പ്രകടനമികവ് പുറത്തെടുക്കാനാകാത്തതിനാലാണ് പോകുന്നതെന്നും ജർമൻ പറയുന്നു.
തനിക്കു തന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും ആരാധകരോട് നന്ദി പറയുന്ന ജർമൻ ഒരിക്കലും മറക്കാനാകാത്ത മുഹൂർത്തങ്ങൾ സമ്മാനിച്ച അവരോടുള്ള കടപ്പാട് വ്യക്തമാക്കുന്നു..
ഐ ലീഗ് സീസണിന്റെ ഇടക്ക് വെച്ച് ജർമൻ പോകുന്നത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഗോകുലത്തിന് വേണ്ടി പറയത്തക്ക സംഭവനകളൊന്നും ജർമന് നൽകാൻ സാധിച്ചില്ലെങ്കിലും സീസണിന്റെ ഇടക്ക് വെച്ചു നിർത്തിപ്പോകുന്നതിലെ അസ്വാഭാവികത ഗോകുലം ആരാധകരായ എല്ലാവരെയും അസ്വസ്ഥരാക്കുന്നതാണ്.
0 comments:
Post a Comment