Showing posts with label EPL. Show all posts
Showing posts with label EPL. Show all posts

Sunday, October 7, 2018

അഞ്ചിന്റെ മൊഞ്ചിൽ ആഴ്സണൽ


ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ ആറാം ജയം സ്വന്തമാക്കി പീരങ്കിപ്പട. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ഫുൾഹാമിനെ തകർത്ത ആഴ്സണൽ തുടർച്ചയായ ആറാം പ്രീമിയർ ലീഗ് ജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ഓബമെയാങിന്റെയും ലാക്കസെറ്റയുടെയും  ഇരട്ട ഗോൾ പ്രകടനമാണ് ആഴ്സണൽ തകർപ്പൻ ജയം സമ്മാനിച്ചത്.

മൂപ്പതാം മിനുട്ടിൽ ഫ്രഞ്ച് താരം ലാകസെറ്റയാണ് ഗണ്ണേഴ്സിന്റെ ഗോൾ വേട്ടക്ക് തുടക്കമിട്ടത്. എന്നാൽ ആദ്യ പകുതിയുടെ അവസാനനിമിഷം ജർമൻ താരം ഷുർലെയിലൂടെ ഫുൾഹാം സമനില പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലാകസെറ്റ ആഴ്സണലിന് ലീഡ് സമ്മാനിച്ചു. 68ആം മിനുട്ടിൽ ആരോൺ റാംസി ആഴ്സണലിന്റെ മുന്നാം ഗോൾ നേടി. പകരക്കാരനായി ഇറങ്ങിയ ഓബമയാങ് നൽകിയ പന്ത് ബാക് ഹീൽ ഫ്ലിപ്പിലൂടെ റാംസി വലയിലാക്കി. 79,91 മിനുട്ടുകൾക്കുള്ളിൽ ഗോളുകൾ നേടി ഓബമയാങ് ആഴ്സണലിന് മിന്നുന്ന ജയം സമ്മാനിച്ചു

Monday, September 10, 2018

സിസു യുണൈറ്റഡിലേക്കോ..?


റയലിലെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷം സിദാൻ ഏത് ടീമിലേക്കെന്നതിനെ കുറിച്ച് ഒരു പാട് അഭ്യൂഹങ്ങൾ വന്നിരുന്നു. ഇപ്പോൾ കേൾക്കുന്ന റൂമർ സാക്ഷാൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എന്നാണ്. ടീമിന്റെ മോശം പ്രകടനവും കളിക്കാരുമായുള്ള അടുപ്പത്തിന് ഏറ്റ വിള്ളലുകളും ഹോസെ മൊറീഞ്ഞോയുടെ കസേരക്ക് ഇളക്കം തട്ടിച്ചിട്ടുണ്ട്..സർ  അലക്സ് ഫെർഗുസൺ യുഗത്തിന് ശേഷം വന്ന പരിശീലകർക്കാർക്കും ചുവന്ന ചെകുത്താന്മാരെ  പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ട് വരാൻ സാധിച്ചിട്ടില്ല.റൂമറുകൾ ശക്തമായതോടെ സത്യാവസ്ഥയറിയാൻ കാത്തിരിക്കുകയാണ് യുണൈറ്റഡ് ആരാധകർ.
എഴുതിയത്: അബ്ദുൾ റസാഖ്

Sunday, August 12, 2018

ആദ്യ ഗ്ലാമർ പോരാട്ടത്തിന് ഒരുങ്ങി പ്രീമിയർ ലീഗ്.


ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ പോരാട്ടത്തിൽ ആഴ്സനൽ സ്വന്തം തട്ടകത്തിൽ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ആദ്യ മത്സരത്തിൽ തന്നെ ജയിച്ച് ആത്മവിശ്വാസത്തോടെ തുടങ്ങാനാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ആഴ്സൻ വെങ്ങർ ആഴ്സനണിന്റെ പടിയിറങ്ങി ശേഷമുള്ള ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ  സെവിയ്യ,പി എസ് ജി പരിശീലകനായിരുന്ന ഉറായ് എംമറിയുടെ കീഴിൽ ഇറങ്ങുന്ന ടീമിന് സ്വന്തം തട്ടകത്തിൽ വിജയത്തിൽ കുറഞ്ഞതും ഒന്നും മതിയാവില്ല. എന്നാൽ മറുവശത്ത്  സാക്ഷാൽ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയാണ്. കമ്മ്യൂണിറ്റി ഷീൽഡിൽ ചെൽസിയെ തകർത്തതാണ് ഗാർഡിയോളയും സംഘവും എത്തുന്നത്. കഴിഞ്ഞ സീസണിലെ പ്രകടനം തുടരുക തന്നെയാകും സിറ്റിയുടെ ലക്ഷ്യം.  ഇന്ത്യൻ സമയം രാത്രി 8.30 നാണ് സൂപ്പർ പോരാട്ടം.

മറ്റൊരു മത്സരത്തിൽ ലിവർപൂൾ വെസ്റ്റ്ഹാം യുണൈറ്റഡിനെ നേരിടും. മത്സരം വൈകീട്ട് ആറ് മണിക്ക് ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണ്.

Monday, July 30, 2018

ട്രാൻസ്ഫർ മാർക്കറ്റിൽ വേട്ടക്കിറങ്ങി ചുവന്ന ചെകുത്താന്മാർ, ലക്ഷ്യം ലെവെൻഡോസ്‌കി


ട്രാൻസ്ഫെറിൽ ചാകര കൊയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്. ബാർസ താരം യാരി മിനക്ക് വേണ്ടിയുള്ള ശ്രമത്തിനൊപ്പം തന്നെ ചുവന്ന ചെകുത്താന്മാരുടെ അടുത്ത ഉന്നം ലെവെൻഡോസ്‌കി ആണെന്ന് റിപ്പോർട്ടുകൾ.
എഴുപത് മില്യൺ ആണത്രേ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ. ട്രാൻസ്ഫർ സീസണിൽ വൻ മീനുകൾക്ക് വേണ്ടി ഇറങ്ങിയ യുണൈറ്റഡിന്റെ ചൂണ്ടയിൽ ലെവ കൊത്തുമോ എന്ന് കാത്തിരുന്നു കാണാം.നിലവിൽ ജർമൻ ക്ലബ്‌ ബയേണിന്റെ താരമാണ് ലെവെൻഡോസ്‌കി.
സൗത്ത് സോക്കേഴ്‌സ്

Monday, April 16, 2018

യുണൈറ്റഡ് വീണു പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി ഉറപ്പിച്ചു. കിരീടതിലേക്കുള്ള യാത്രയിൽ സിറ്റിക്ക് മുന്നിൽ തകർന്നടിഞ്ഞത് നിരവധി റെക്കോർഡുകൾ. വെസ്റ്റ് ബ്രോംമിനെതിരെ സ്വന്തം തട്ടകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനേറ്റ 1-0 തോൽവിയോടെയാണ് സിറ്റി കപ്പുറപ്പിച്ചത്. അഞ്ച് മത്സരങ്ങൾ അവശേഷിക്കെ രണ്ടാം സ്ഥാനക്കാരായ യുണൈറ്റഡ് സിറ്റിയെക്കാൾ 16 പോയിന്റുകൾ പിന്നിലാണ്.

ഏഴ് സീസണുകളിൽ നിന്നായി ഇത് സിറ്റിയുടെ മൂന്നാമത്തെ ടൈറ്റിൽ വിജയമാണ് ഒപ്പം സ്പാനിഷ് പരിശീലകന്റെ കീഴിലുള്ള ആദ്യ കിരീടവും.

കിരീടത്തിലേക്കുള്ള യാത്രയിൽ വെറും 2 മത്സരങ്ങൾ മാത്രം പരാജയപ്പെട്ട സിറ്റി 93 തവണ എതിരാളികളുടെ ഗോൾവല ചലിപ്പിച്ചു.

ടീം മാനേജർ എന്ന നിലയിൽ മുൻ ബാഴ്‌സലോണ ബയേൻ മ്യൂണിച്ച് പരിശീലകനായ പെപ് ഗോര്‍ഡിയോളയുടെ കരിയറിലെ രണ്ട് ചാമ്പ്യാൻസ് ലീഗ് കിരീടങ്ങൾ അടക്കം 24 മത്തെ ട്രോഫിയാണ് സിറ്റിയുടെ പ്രീമിയർ ലീഗ് കിരീടം.

2008ൽ ഷെയ്ഖ് മൻസൂർ ബിൻ അൽ നഹ്യാൻ ക്ലബ്ബ് ഏറ്റെടുത്തതിന് ശേഷം ഒരു എഫ് എ കപ്പ് , രണ്ട് ലീഗ് കപ്പുകൾ, ഒരു കമ്മ്യൂണിറ്റി ഷിൽഡ് എന്നിവ അടക്കം 7 ട്രോഫികൾ സിറ്റി സ്വന്തമാക്കി.

സീസണിൽ തുടർച്ചയായി 18 മത്സരങ്ങളിൽ വിജയിച്ച് പ്രീമിയർ ലീഗിൽ സിറ്റി റെക്കോർഡിട്ടതും ഈ സീസണിൽ ആയിരുന്നു. ജനുവരിയിൽ ആൻഫീഡിൽ വെച്ച് 4-3 ന് സിറ്റിയെ പരാജയപ്പെടുത്തിയ ലിവർപൂളാണ് സിറ്റിയുടെ കുതിപ്പിന് തടയിട്ടത്.

എവേർട്ടനെതിരെ നടന്ന മത്സരത്തിൽ 82.13% പൊസിഷൻ നിലനിർത്തിയത് പ്രീമിയർ ലീഗിലെ എക്കാലത്തെയും വലിയ റെക്കോർഡ് ആയി. ലീഗ് മത്സരങ്ങളിൽ ഒരു കളിയിൽ മാത്രമാണ് സിറ്റി ഗോൾ അടിക്കാതിരുന്നിട്ടുള്ളത്. പൊസിഷൻ, ട്ടച്ചുകൾ, പാസ്സുകൾ, ഷോട്ടുകൾ, ഗോളുകൾ എല്ലാ മേഖലയിലും പ്രീമിയർ ലീഗിൽ സിറ്റിയുടെ ആധിപത്യം ആയിരുന്നു.

സീസണിൽ കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ലിവർപൂളിനോട് പരാജയപ്പെട്ട് പുറത്തായതും ഫെബ്രുവരിയിൽ എഫ്.എ കപ്പിൽ ഒന്നാം ഡിവിഷൻ ടീമായ വിഗാനോട് അഞ്ചാം റൗഡിൽ പരാജയപ്പെട്ടതും കളങ്കമായി എന്നിരുന്നാലും ഗോര്‍ഡിയോളയും സംഘവും വെംബ്ലിയിൽ ആർസണലിനെ പരാജയപെടുത്തി കരബാവോ കപ്പ് സ്വന്തമാക്കിയത് മറ്റൊരു നേട്ടമായി. ഏപ്രിൽ 22 ന് സ്വെൻസകെതിരെ സ്വന്തം തട്ടകത്തിലാണ് സിറ്റിയുടെ അടുത്ത മത്സരം.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/

Sunday, December 10, 2017

ഓള്‍ഡ് ട്രഫോഡില്‍ ഇന്ന് മാഞ്ചസ്റ്റർ ഡെർബി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും നേർക്കുനേർ. ലീഗിൽ 15 മത്സരങ്ങൾ പൂർത്തിയായപോൾ 14 വിജയവും ഒരു സമനിലയുമായി അപരാജിതരായി 43 പോയിന്റോടെ ഒന്നാം സ്ഥാനത് മുന്നേറുകയാണ് സിറ്റി. 11 വിജയവും 2 സമനിലയും രണ്ടു തോൽവിയുമായി 35 പോയിന്റോടെ തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്ത് തനെയുണ്ട്‌ യുണൈറ്റഡ്.

മികച്ച പ്രകടനം കാഴ്ച വെച്ച് സ്വന്തം തട്ടകത്തിൽ സിറ്റിയെ പരാജയപ്പെടുത്തി കപ്പിലേക്കുള്ള ദൂരം കുറക്കാനാവും യുണൈറ്റഡ് ഇറങ്ങുന്നതെങ്കിൽ പ്രീമിയർ ലീഗ് ചരിത്രത്തിലെതനെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന സിറ്റി സീസണിലെ സ്ഥിരതയാർന്ന പ്രകടനം  തുടരാനുറച്ചാവും ഇറങ്ങുക.

യുണൈറ്റഡിന്റെ സ്വന്തം തട്ടകമായ ഓള്‍ഡ് ട്രഫോഡില്‍ ഇന്ത്യന്‍ സമയം രാത്രി പത്തിനാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർ കാത്തിരിക്കുന്ന മാഞ്ചസ്റ്റർ ഡെർബി.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Monday, August 21, 2017

ഡബിൾ സെഞ്ച്വറി തികയ്ക്കാൻ റൂണി




വെയ്ൻ മാർക്ക്  റൂണി എന്ന ആരാധകരുടെ പ്രിയപ്പെട്ട വാസ്സ. 2002 ൽ തന്റെ 16ാം വയസ്സിലാണ് വാസ്സ ആദ്യമായി എവർട്ടണിന്റെ 18ആം നമ്പർ ജേഴ്സിയിൽ പ്രെഫഷണൽ ഫുട്ബോൾ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നത്. എവർട്ടണിന് വേണ്ടി കളിക്കാൻ ഇറങ്ങുന്ന എക്കാലത്തെയും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായിരുന്നു അന്ന് വാസ്സ. അന്ന് പലരും അദ്ദേഹത്തെ പരിഹസിച്ചു, പലരും നെറ്റി ചുളിച്ചു. അതിന് ചുട്ട മറുപടി  വാസ്സ നൽകിയത് അതുവരെ 30 കളികളിൽ അപരാജിത കുതിപ്പ് തുടരുന്ന ഗണ്ണേഴ്സിനെതിരെ അവസാന മിനുട്ടിലെ വിനിങ്ങ് ഗോളിലൂടെ യായിരുന്നു. പെനാൽറ്റി ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ആ ഷോട്ട് ഗോളി സീമാനെ മറികടന്ന് പോസ്റ്റിൽ വിശ്രമിക്കുമ്പോൾ അന്ന് വരെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വാസ്സ മാറി. പിന്നീട് ലോകത്തിന്റെ കണ്ണ് തന്നെ ഈ 17 കാരനിൽ ആയിരുന്നു. 2 വർഷം എവർട്ടണിന്റെ നീലം അണിഞ്ഞ റൂണി എവർട്ടണിന്റെ ആരാധകർക്ക് നിരാശ നൽകി വിശ്വവിഖ്യാതമായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചെങ്കുപ്പായത്തിലേക്ക് കൂടുമാറി. അന്ന് ഒരു കൗമാരതാരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലമാണ് ചുവന്ന ചെകുത്താന്മാർ അവനായി മാറ്റിവെച്ചത്. 



ഓൾഡ് ട്രാഫോർഡിൽ റൂണി 8ാം നമ്പർ ചെങ്കുപ്പായത്തിൽ ഇറങ്ങിയത് മുതൽ ബാക്കിയെല്ലാം ചരിത്രമാണ്. നീണ്ട 13 വർഷങ്ങളാണ് റൂണി തിയേറ്റർ ഓഫ് ഡ്രീംസിൽ ചിലവഴിച്ചത്. ചുവന്ന ചെകുത്താന്മാരുടെ കൂടെ നിരവധി നേട്ടങ്ങളും വാസ്സ സ്വന്തമാക്കി. പ്രീമിയർ ലീഗ് കിരീടം, എഫ് എ കപ്പ് , ലീഗ് കപ്പ്, കമ്മ്യൂണിറ്റി ഷീൽഡ്, ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് അങ്ങനെ ഒരു ക്ലബ്ബ് കരിയറിൽ നേടാവുന്ന എല്ലാ കിരീടങ്ങളും വാസ്സ സ്വന്തമാക്കി. 2014 ൽ അവർ റൂണിയെ നായകന്റെ സ്ഥാനം നൽകി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന ബഹുമതിയും വാസ്സക്കാണ്. പ്രീമിയർ ലീഗിലെ ഗോൾ വേട്ടയിൽ രണ്ടാമതും. പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ റൂണി  നേടിയ ആ ഗോൾ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ എന്നും മായാതെ കിടക്കുന്ന ഒന്നാണ്. ഇന്ന് അദ്ദേഹം 13 വർഷത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയർ അവസാനിപ്പിച്ച് വീണ്ടും എവർട്ടണിന്റെ നീല ജേഴ്സിയിൽ തിരിച്ചെത്തിയിരിക്കുന്നു. ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുമായി എവർട്ടൺ ഏറ്റുമുട്ടുമ്പോൾ എല്ലാവരും കാത്തിരിക്കുന്നത് വാസ്സ തന്റെ പ്രീമിയർ ലീഗിലെ  200ാം ഗോൾ നേടുന്നതിനാണ്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ എന്നും മികച്ച പ്രകടനം കാഴ്ചവച്ച വാസ്സയ്ക്ക് അതു സാധിക്കട്ടെയെന്ന് പ്രത്യാശിക്കാം.

Sunday, August 13, 2017

രണ്ടാം വരവിൽ റെക്കോഡിട്ട് ആഘോഷമാക്കി വെയിൻ റൂണി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണും സ്റ്റോക്കും തമ്മിൽ നടന്ന മത്സരത്തിൽ 46 ആം മിനുട്ടിൽ കാൽവേർട്ട് ലെവിൻ ബോക്സിലേക്ക് നീട്ടി നൽകിയ പാസ്സ് ഹെഡ്ഡറിലൂടെ വലയിൽ എത്തിച്ച് വെയിൻ റൂണി പ്രീമിയർ ലീഗിൽ "300" ഗോളുകളിൽ തന്റെ പങ്കാളിത്തം അറിയിച്ചു. (199 ഗോളുകളും 101 അസിസ്റ്റും).
ഇതേ കളിയിൽത്തനെ പ്രീമിയർ ലീഗിൽ മറ്റൊരു അപൂർവ റെക്കോർഡിനു കൂടി അദ്ദേഹം ഉടമയായി ഏറ്റവും കൂടുതൽ ദിവസത്തെ (4869 ദിവസം) ഇടവേളക് ശേഷം ഒരേ ടീമിനു വേണ്ടി ഗോൾ നേടുകയും ഏറ്റവും കൂടുയ ഇടവേളക് ശേഷം (4837 ദിവസം) ഒരേ ടീമിനു വേണ്ടി കളിക്കുകയും ചെയ്ത ഏക താരവും റൂണിയാണ്. 2004 ഏപ്രിൽ മാസത്തിൽ ലീഡ്സിനെതിരെ ആയിരുന്നു റൂണിയുടെ അവസാനത്തെ എവട്ടൻ ഗോൾ.
®സൗത്ത് സോക്കേഴ്‌സ് മീഡിയ വിങ്.
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് സന്ദർശിക്കുക
https://www.facebook.com/SouthSoccers/


Friday, August 11, 2017

പ്രീമിയർ ലീഗിലെ തീപാറും പോരാട്ടങ്ങൾ ഇന്ന് മുതൽ




ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആരാധകരുടെ നീണ്ട രണ്ട് മാസത്തെ കാത്തിരിപ്പിന് ഇന്ന് വിരാമം. 25 മ്മത് ഇംഗ്ളീഷ് പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിന് ഇന്ന് കൊടിഉയരുമ്പോൾ ആർസണൽ സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ലെസ്റ്റർ സിറ്റിയെ നേരിടും. ഇന്ത്യൻ സമയം രാത്രി 21:15 നാണ് സീസണിലെ ആദ്യ മത്സരം

അനിശ്ചിതത്തിന്റെ കളിയാണ് ഫുട്‍ബോൾ ആ അനിശ്ചിതത്വം ഏറ്റവും കൂടുതൽ ഫുട്‍ബോൾ പ്രേമികൾക്ക് അനുഭവപ്പെടുക ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ വീക്ഷിക്കുമ്പോൾ ആയിരിക്കും. ആര് ജയിക്കും ആര് കപ്പ് നേടും ഒന്നും പ്രവചിക്കാൻ പറ്റാത്ത അവസ്ഥ. അതെ ആ അനിശ്ചിതത്വം ആണ് പ്രീമിയർ ലീഗിനെ മറ്റു ലീഗുകളിൽ നിന്നും വ്യത്യസ്തം ആക്കുന്നത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാർ ആയ ചെൽസി, ചെറിയ പോയിന്റിന് കിരീടം നഷ്ട്ടപെട്ട ടോട്ടൻ ഹാം പകുതി വരെ പൊരുതി നിന്ന് അവസാനം വീണു പോയ ലിവർപൂളും സിറ്റിയും ആഴ്‌സണലും, ഈ വട്ടം കൂടുതൽ താരങ്ങളെ നേടി പൊരുതാനുറച്ചു യുണൈറ്റഡും ഈ വർഷം ഗ്രൗണ്ടിൽ തീ പാറും എന്നതിൽ സംശയം വേണ്ട

Labels

Followers