അഞ്ചിന്റെ മൊഞ്ചിൽ ആഴ്സണൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ ആറാം ജയം സ്വന്തമാക്കി പീരങ്കിപ്പട. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ഫുൾഹാമിനെ തകർത്ത ആഴ്സണൽ തുടർച്ചയായ ആറാം പ്രീമിയർ ലീഗ് ജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ഓബമെയാങിന്റെയും ലാക്കസെറ്റയുടെയും ഇരട്ട ഗോൾ പ്രകടനമാണ് ആഴ്സണൽ തകർപ്പൻ ജയം സമ്മാനിച്ചത്.
മൂപ്പതാം മിനുട്ടിൽ ഫ്രഞ്ച് താരം ലാകസെറ്റയാണ് ഗണ്ണേഴ്സിന്റെ ഗോൾ വേട്ടക്ക് തുടക്കമിട്ടത്. എന്നാൽ ആദ്യ പകുതിയുടെ അവസാനനിമിഷം ജർമൻ താരം ഷുർലെയിലൂടെ ഫുൾഹാം സമനില പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലാകസെറ്റ ആഴ്സണലിന് ലീഡ് സമ്മാനിച്ചു. 68ആം മിനുട്ടിൽ ആരോൺ റാംസി ആഴ്സണലിന്റെ മുന്നാം ഗോൾ നേടി. പകരക്കാരനായി ഇറങ്ങിയ ഓബമയാങ് നൽകിയ പന്ത് ബാക് ഹീൽ ഫ്ലിപ്പിലൂടെ റാംസി വലയിലാക്കി. 79,91 മിനുട്ടുകൾക്കുള്ളിൽ ഗോളുകൾ നേടി ഓബമയാങ് ആഴ്സണലിന് മിന്നുന്ന ജയം സമ്മാനിച്ചു
0 comments:
Post a Comment