പ്രീ സീസൺ ടൂർണമെന്റിനൊരുങ്ങി റയൽ കാശ്മീർ
ഐ ലീഗിന് മുന്നോടിയായി പ്രീ സീസൺ ടൂർണമെന്റിനൊരുങ്ങി റയൽ കാശ്മീർ
പ്രീ ഐ ലീഗ് ജെ ആന്റ് കെ ഇൻവിറ്റേഷൻ ഫുട്ബോൾ കപ്പ് എന്ന പേരിൽ ജമ്മു കാശ്മീർ സംസ്ഥാന സ്പോർട്സ് കൗൺസിലും ഫുട്ബോൾ അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ടൂർണമെന്റിലാകും ടീം പങ്കെടുക്കുന്നത്
ഒക്ടോബർ 16 ന് ആരംഭിച്ചിരിക്കുന്നു ടൂർണമെന്റിൽ ഐ ലീഗ് ടീമുകളും ജമ്മു കാശ്മീരിലെ സംസ്ഥാന ടീമുകളും മാറ്റുരയ്ക്കും. ശ്രീ നഗറിലെ ടിആർസി സിന്തറ്റിക് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക. ഐ ലീഗിലെ പുതുമുഖങ്ങളായ റിയൽ കാശ്മീരീന് പുറമേ ഐ ലീഗ് ചാമ്പ്യൻമാരായ മിനർവ പഞ്ചാബ്, ഹിന്ദുസ്ഥാൻ എഫ് സി, മുഹമ്മദൻസ് സ്പോർട്ടിങ്, ബെംഗളൂരു എഫ് സി ബി, ജമ്മു കാശ്മീർ ബാങ്ക് എഫ് സി, ലോൺ സ്റ്റാർ എഫ് സി, സ്റ്റേറ്റ് ഫുട്ബോൾ അക്കാദമി കാശ്മീർ എന്നീ ടീമുകളാണ് നോക്കൗട്ട് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത് .
ജേതാക്കൾക്ക് മൂന്ന് ലക്ഷം രൂപയും റണ്ണേഴ്സിന് ഒരു ലക്ഷം രൂപയുമാണ് സമ്മാനത്തുക
SouthSoccers Media Wing

0 comments:
Post a Comment