ഐ എസ് എല്ലിൽ ഇന്ന് സ്റ്റീൽ ഡർബി; അരങ്ങേറ്റം കുറിക്കാൻ ടിം കാഹിൽ
ഐ എസ് എല്ലിൽ ഇന്ന് ഉരുക്ക് ശക്തികളുടെ പോരാട്ടം. ബെംഗളൂരുവും ജംഷദ്പൂരും നേർക്കുനേർ വരുന്ന മത്സരത്തിൽ ആസ്ട്രേലിയൻ സൂപ്പർ താരം ടിം കാഹിൽ ജംഷദ്പൂരിനായി അരങ്ങേറ്റം കുറിക്കും. മുംബൈക്കെതിരായ മത്സരത്തിൽ സസ്പെൻഷൻ മൂലം സൂപ്പർ താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.
ഐ എസ് എല്ലിലെ ആദ്യ മത്സരങ്ങൾ വിജയിച്ചാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. ബെംഗളൂരു ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ ചെന്നൈയിനെ മികുവിന്റെ ഏക ഗോളിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് ജംഷദ്പൂരിനെ നേരിടാൻ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ മുംബൈയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ജംഷദ്പൂർ വരുന്നത്. സൂപ്പർ താരം ടിം കാഹിൽ കൂടെ ടീമിലെത്തുന്നത് ജംഷദ്പൂരിന് കരുത്താകും. മികച്ച ജയത്തോടെ ലീഗിൽ ഒന്നാമതെത്താനാകും ഇരുടീമിന്റെയും ലക്ഷ്യം
സാധ്യത ഇലവൻ
ബെംഗളൂരു: ഗുർപ്രീത് സിംഗ് സന്ധു (ഗോൾകീപ്പർ), രാഹുൽ ബെക്ക, ആൽബർട്ട് സെറാൻ, ജുവാൻ, നിഷു കുമാർ, എറിക് പറത്തുലു, സിസ്കോ ഹെർണാണ്ടസ്, ഹർമൻജോട്ട് ഖബ്ര, സുനിൽ ഛേത്രി, ഉദാന്ത സിംഗ്, മികു
ജംഷദ്പുർ: സുഭാഷിഷ് റോയ് (ഗോൾകീപ്പർ), തിരി, രാജു ഗെയ്ക്വാദ്, യൌംനം രാജു, പ്രദിക് ചൗധരി, മെമ്മോ, മിരിയോ ആർക്ക്സ്, ജെറി , സുമിത് പാസി, സെർജിയോ സിഡോഞ്ച, ടീം കാഹിൽ
ഇന്ത്യൻ സമയം രാത്രി 7.30 ന് ബെംഗളൂരുവിന്റെ തട്ടകമായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട്സ്റ്റാറിലും കാണാം
SouthSoccers Media Wing
0 comments:
Post a Comment