പണ്ട് സെവൻസ് കളിക്കാൻ വന്ന ആ ചെള്ള് ചെക്കനല്ല ഇന്നത്തെ സുനിൽ ഛേത്രി... ഇന്ത്യൻ ഫുട്ബോളിൽ എന്നല്ല ലോക ഫുട്ബോളിൽ തന്നെ തന്റെ കഴിവിന്റെ അടയാളം കൊത്തി വെച്ച, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്ബോൾ ഇതിഹാസമാണ് ഛേത്രി.
ഏതൊരു ഇന്ത്യൻ ഫുട്ബോൾ പ്രേമിയുടെയും സ്വകാര്യ അഹങ്കാരം. ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിലെ ആദ്യ രണ്ട് മത്സര കണക്ക് നോക്കുമ്പോൾ ആദ്യ മത്സരത്തിൽ ഛേത്രി പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെങ്കിലും രണ്ടാം മത്സരത്തിൽ ജംഷഡ്പൂരുമായുള്ള ഛേത്രിയുടെ പ്രകടനം മാത്രം നോക്കിയാൽ നമുക്ക് മനസ്സിലാകും ഛേത്രി എന്ന പ്രതിഭ എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാൻ. ഇന്ത്യൻ സൂപ്പർ ലീഗിലെ ഓരു വിദേശ താരം പോലും ഛെത്രിയെ പോലെ പ്രതിഭക്കൊത്ത പ്രകടനം കാഴ്ച വെച്ചിട്ടില്ല എന്ന് തന്നെ പറയാം.വേഗതയും കൃത്യതയും ഒരുപോലെ സമന്വയിച്ച ഇത്പോലെ ഒരു കളിക്കാരൻ ഇന്ത്യൻ ഫുട്ബോൾ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. അമേരിക്കൻ ലീഗ് ആയ മേജർ ലീഗ് സോക്കറിൽ വരെ പന്ത് തട്ടിയ ഈ ഇതിഹാസം നീലക്കടുവകളുടെ ജേഴ്‌സി അണിഞ്ഞത് നൂറിലേറെ തവണയാണ്.. അറുപത്തഞ്ചോളം ഗോളുകളും ഇന്ത്യൻ ദേശീയ ടീമിനായി ഛേത്രി നേടിക്കഴിഞ്ഞു. പതിമൂന്ന് കൊല്ലമായി നീലക്കടുവകളുടെ ആക്രമണത്തിന്റെ കുന്തമുനയായ ഛേത്രി നൂറ്റിഎഴുപതോളം മത്സരങ്ങൾ വിവിധ ക്ലബുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. അതിൽ തന്നെ നൂറിൽപരം ഗോളുകളും നേടിയിട്ടുണ്ട്.
ഇന്ത്യയുടെ ഏഷ്യ കപ്പ് മത്സരത്തിലെ പ്രതീക്ഷയും മുഖ്യ താരവും എതിർ ടീമുകളുടെ വെല്ലു വിളിയും ഈ തളരാത്ത പോരാളി തന്നെ.. രാജ്യം അർജ്ജുന അവാർഡ് നൽകി ആദരിച്ചിട്ടുള്ള ഈ കുറിയ മനുഷ്യനിൽ തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷകൾ അതെ ഞങ്ങളുടെ സ്വന്തം ഛേത്രി.നീലക്കടുവകളുടെ നായകൻ.
0 comments:
Post a Comment