ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും.
അഞ്ചാം സീസണിലെ ആദ്യവിജയം തേടി ഡൽഹി ഡൈനാമോസും എ.ടി.കെയും നേർക്കുനേർ വരുംമ്പോൾ അത്യന്തം ആവേശോജ്വലമായ പോരാട്ടംതന്നെ പ്രതീക്ഷിക്കാം. ആതിഥേയരായ ഡൽഹി ഡൈനാമോസ് ആദ്യ മൽസരത്തിൽ പൂനെ സിറ്റി എഫ് സിയെ സമനിലയിൽ തളച്ചിരുന്നു. മധ്യനിരതാരം ബിക്രംജിത് സിങ്ങിന്റെ പരിക്ക് ഡൽഹിക്ക് ഒരു തിരിച്ചടിയാണ് എങ്കിലും നീണ്ട രണ്ട് ആഴ്ചത്തെ വിശ്രമത്തിന്ശേഷമാണ് ഡൽഹി കളത്തിൽ ഇറങ്ങാൻ പോകുന്നത് എന്നത് ഡൽഹിക്ക് മുൻതൂക്കം നൽകും.
സ്റ്റീവ് കോപ്പലിന്റെ ശിഷ്യണത്തിൽ വമ്പൻ താരനിരയുമായിറങ്ങിയ കൊൽക്കത്തക്ക് ആദ്യ രണ്ട് കളിയിലും ഞെട്ടിക്കുന്ന തോൽവി ആയിരുന്നു ഫലം. ആന്ദ്രേ ബെക്കെ, അർണബ് മൊണ്ടേൽ, പ്രബിർ ദാസ് തുടങ്ങിയ പ്രധാന താരങ്ങളുടെ പരിക്ക് എ.ടി.കെക്ക് വലിയ തിരിച്ചടിയാണ് എങ്കിലും ഏത് ടീമിനെയും തളയ്ക്കാൻപോന്ന ആയുധങ്ങൾ കോപ്പലിന്റെ ആവനാഴിയിൽ ഇനിയും ഉണ്ട്.
ഇന്ത്യൻ സമയം വൈകിട്ട് 07:30ന് ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം..
സൗത്ത് സോക്കേഴ്‌സ്
0 comments:
Post a Comment