റോക്ക വരുമോ ഇന്ത്യൻ ഇന്ത്യൻ ഫുട്‍ബോൾ ടീമിന്റെ കോച്ച് ആകാൻ
ഇന്ത്യൻ ടീമിന്റെ അടുത്ത പരിശീലകൻ ആയി മുൻ ബാംഗ്ലൂർ എഫ് സി കോച്ച് വരുമെന്ന് വാർത്തകൾ പുറത്തു വരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആല്‍ബര്‍ട്ടോ റോക്ക ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഏഷ്യ കപ്പിന് ശേഷം ആയിരിക്കും റോക്കയുടെ വരവ്.
കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തിലാണ് റോക്ക ബെംഗളൂരു എഫ്.സി പരിശീലക സ്ഥാനം ഒഴിഞ്ഞത്. സ്പാനിഷുകാരനായ ആല്‍ബര്‍ട്ട് റോക്കക്ക് കീഴിലാണ് ബെംഗളൂരു എ.എഫ്.സി കപ്പ് ഫൈനല്‍ കളിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ കപ്പും ഫെഡറേഷന്‍ കപ്പുമടക്കം നിരവധി കിരീടങ്ങള്‍ ബെംഗളൂരു എഫ്.സിക്ക് നേടി കൊടുത്ത പരിശീനലകനാണ് റോക്ക.
സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ കീഴിൽ ഇന്ത്യൻ ടീം വിജയങ്ങൾ നേടുന്നുണ്ടെങ്കിലും ആരാധകർ കോണ്‍സ്റ്റന്റൈന്റെ പരിശീലനം ഇഷ്ടപ്പെടുന്നില്ല. പ്രധാനമായും ടീം സെലെക്ഷൻ ആണ് ആരാധകരെ ചൊടിപ്പിക്കുന്ന പ്രധാന കാരണം. അത് പോലെ കോണ്‍സ്റ്റന്റൈന്റെ ലോങ്ങ് ബോൾ ഗെയിമും ആരധകർ ഇഷ്ടപ്പെടുന്നില്ല. കലാകാലങ്ങൾ ആയി ഇംഗ്ലീഷ് കോച്ച് മാരുടെ കീഴിൽ കളിക്കുന്ന ഇന്ത്യൻ ടീമിന് സ്പാനിഷ് പരിശീലകർ വന്നാൽ മാറ്റം ഉണ്ടാകും എന്ന് ആരാധകർ വിശ്വസിക്കുന്നു
SouthSoccers Media Wing
0 comments:
Post a Comment