ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു കരുത്തു പകർന്ന് ആരാധകരുടെ ഡിജെ എന്ന ഡേവിഡ് ജെയിംസ്.
ഡേവിഡ് ജയിംസ് എന്ന അതുല്യ പ്രതിഭ ദേശിയ ടീമിലും പ്രീമിയർ ലീഗ് ടീമുകൾക്കും വേണ്ടിയുള്ള മത്സരങ്ങളിലും നേടിയെടുത്ത പരിചയ സമ്പത്തുമായാണ് ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള എൻട്രി.ആദ്യ സീസണുകളിൽ കൊമ്പന്മാരുടെ കാവൽക്കാരൻ ആയി തിളങ്ങിയെങ്കിൽ ഈ അഞ്ചാം സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ തലപ്പത്ത് തന്ത്രങ്ങൾ പറഞ്ഞു കൊടുത്തു കൂൾ കോച്ച് ആയി ആരാധകരുടെ മനസ്സ് പിടിച്ചെടുത്തിരിക്കയാണ്.
അഞ്ചാം സീസണിൽ എത്തി നിൽക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ടീം നല്ല ഒത്തിണക്കമുള്ള ടീം ആയി മാറിയത് ഡിജെ എന്ന ആളുടെ അനുഭവ സമ്പത്ത് തന്നെ എന്ന് അടിവര ഇടുന്നതാണ് ഇത് വരെ ഉള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രകടനം. ഡിജെയുടെ അർപ്പണ ബോധവും
പരിചയ സമ്പത്തും ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിനെ ഈ വർഷത്തെ കിരീട അവകാശികൾ ആകാൻ കൂടുതൽ സാധ്യത കൽപ്പിക്കുന്നു.
0 comments:
Post a Comment