ഈ സീസണിലെ ആദ്യത്തെ ഹോം മാച്ചിന് വെള്ളിയാഴ്ച കൊച്ചി കാണാൻ പോകുന്നത് കൊമ്പന്മാരുടെ പുതിയ പടച്ചട്ട.. നൂറ്റാണ്ടിലെ പ്രളയം കേരളത്തിലെ ജീവനുകളും സ്വത്തുമൊക്കെ കവർന്നെടുക്കുമ്പോൾ സ്വന്തം സുരക്ഷ പോലും തൃണവത്കരിച്ചുകൊണ്ട് രക്ഷാപ്രവത്തനം നടത്തിയ കേരളത്തിന്റെ സ്വന്തം സൈനികർ, നമ്മുടെ ഹീറോസ്...മത്സ്യബന്ധന തൊഴിലാളികൾ.. അവരെ ആദരിക്കുന്ന ജേഴ്സി അണിഞ്ഞുകൊണ്ട് കൊമ്പൻമാർ കളത്തിൽ ഇറങ്ങും.
ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ബ്രാൻഡ് അംബാസിഡർ ആയ നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനാണ് ഈ വിവരം ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പേജ് വഴി ഈ വിവരം ആരാധകരെ അറിയിച്ചത്..മാതൃകാപരമായ ഈ ആദരം ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരെ മുഴുവൻ ത്രില്ലടിപ്പിച്ചിരിക്കുകയാണ്. സ്റ്റേഡിയത്തിലെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ചൂടപ്പം പോലെ വിറ്റഴിന്നുണ്ട്.. വീണ്ടും കൊച്ചി മഞ്ഞപ്പട്ടുടുക്കാൻ തയ്യാറെടുക്കുകയാണ്.
എഴുത്ത്: അബ്ദുൾ റസാഖ്
0 comments:
Post a Comment