Showing posts with label AFC CUP 2017. Show all posts
Showing posts with label AFC CUP 2017. Show all posts

Wednesday, August 23, 2017

എ എഫ് സി കപ്പ് നോക്ക്ഔട്ട് മത്സരത്തിൽ വിജയ ലക്ഷ്യമിട്ട് ബെംഗളൂരു എഫ് സി




ഇന്ന്  നോർത്ത് കൊറിയൻ ക്ലബ്ബായ് ഏപ്രിൽ 25 മായി ബെംഗളൂരു എഫ് സി  എ എഫ് സി കപ്പിലെ ഇന്റർ സോൺ സെമി ആദ്യ   പാദം മത്സരത്തിൽ പോരിനിറങ്ങും. ബെംഗളൂരു എഫ് സിയുടെ തട്ടകമായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ രാത്രി 7മണിക്കാണ്  മത്സരം. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായതോടെ നിരവധി ഇന്ത്യൻ താരങ്ങൾ ബെംഗളൂരു ടീം വിട്ടുപോയി. ഇത് ടീമിനെ എങ്ങനെ ബാധിക്കും എന്ന ആശങ്ക ടീമിനുണ്ട്. 
എ എഫ് സി കപ്പിനുള്ള 25 അംഗ ടീമിനെ  ബെംഗളൂരു  എഫ് സി കോച്ച് ആൽബർട്ട് റോക്കഴ കഴിഞ്ഞ പ്രഖ്യാപിച്ചിരുന്നു. ടീമിൽ 14 പേർ പുതുമുഖങ്ങളാണ്. ഇതിൽ രണ്ടു താരങ്ങൾ ബെംഗളൂരു എഫ് സി യൂത്ത് അക്കാദമിയിൽ നിന്നും ഉള്ളവരാണ്.

ആസ്ട്രേലിയൻ താരം എറിക് പാർട്ടലു, സ്പാനിഷ് താരങ്ങളായ അന്റോണിയോ ഡോവലെ, ഡിമസ് ഡൽഫേഡോ, ജുവൻ ഗോൺസാലസ് എന്നിവരാണ് ടീമിലെ വിദേശ താരങ്ങൾ. പ്രതിരോധ താരം ജോൺ ജോൺസൺ വ്യക്തിപരമായ കാരണങ്ങളാൽ ടീമിൽ നിന്നും പിന്മാറി. ഇത് ടീമിനെ  ദോഷകരമായി ബാധിക്കാനാണ് സാധ്യത.
സ്പെയിനിൽ നടന്ന പ്രീ സീസണിൽ രണ്ട് കളികളിലും ബെംഗളൂരു എഫ് സി തോറ്റിരുന്നു. ഗുർപീത് സിങ്ങിന്റെ വരവ് ടീമിന് കൂടുതൽ കരുത്തു പകരും.

Sunday, August 20, 2017

ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ബ്രോഡ്കാസ്റ്റിങ്ങ് രംഗത്ത് പുതുചരിത്രം കുറിക്കുന്നു




ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ബ്രോഡ്കാസ്റ്റിങ്ങ് രംഗത്ത് പുതുചരിത്രം കുറിക്കുന്നു. ആഗസ്റ്റ് 23 ന് നടക്കുന്ന ബെംഗളൂരു എഫ് സിയും നോർത്ത് കൊറിയൻ ക്ലബ്ബായ ഏപ്രിൽ 25 തമ്മിലുള്ള എ എഫ് സി ഇന്റർ സോൺ സെമി ഫൈനൽ മത്സരം ഫെയ്സ്ബുക്കിലൂടെ ഇന്ത്യയിൽ സംപ്രേഷണം ചെയ്യും. അതിവേഗം വളരുന്ന കൊണ്ടിരുന്നു സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫുട്ബോളിന് കൂടുതൽ പ്രചാരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് എ എഫ് സി പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിക്കുന്നത്. 

ഇത് ഏഷ്യൻ ഫുട്ബോളിന് മറക്കാനാവാത്ത ഒരു നിമിഷമാണ്. ലോകത്തിൽ അതിവേഗം വളരുന്ന ഫുട്ബോൾ വിപണിയാണ് ഇന്ത്യ. ഇന്ത്യയിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോഴും എ എഫ് സി കപ്പ് മത്സരങ്ങൾ കാണുവാൻ സാഹചര്യം നിലവിൽ ഇല്ല. ഈ വിപ്ലവകരമായ മാറ്റം ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശം നൽകുന്നതാണ്.

എ എഫ് സിയുടെ വിഷൻ & മിഷൻ പദ്ധതിയുടെ ഭാഗമായിട്ടാണ് ഫെയ്സ്ബുക്കുമായി സഹകരിച്ച് പുതിയ ലൈവ് സംപ്രേക്ഷണം നടത്താൻ തീരുമാനിച്ചത്. ലൈവ് സ്ട്രീമിംഗിന് പുറമേ ഇന്ത്യയിൽ ഫുട്ബോളിന്റെ പ്രചാരം ഉയർത്താൻ ഫെയ്സ്ബുക്കിന്റെ പങ്കാളിത്തത്തോടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും എ എഫ് സി ലക്ഷ്യമിടുന്നുണ്ട്.

ഫെയ്സ്ബുക്ക് ലൈവ്  സ്ട്രീമിംഗ് കഴിഞ്ഞ വർഷത്തെ റണ്ണേഴ്സായ ബെംഗളൂരു എഫ് സിയുടെ മത്സരങ്ങൾ കാണുവാൻ ഇത് വഴി ലോകത്തിലെ ദശലക്ഷക്കണക്കിന് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് അവസരം ഒരുക്കും

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്

Labels

Followers